കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 വര്‍ഷം മോദിയുടെ നിഴലായി കൂടെ നിന്ന വിശ്വസ്തന്‍; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജെപിയില്‍ ചേര്‍ന്നു

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം 20 വര്‍ഷം ജോലി ചെയ്ത വിശ്വസ്തനായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് കുമാര്‍ ശര്‍മ്മ ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ച അരവിന്ദ് കുമാര്‍ ശര്‍മ്മയ്ക്ക് സുപ്രധാന പദവി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നടക്കുന്ന മത്സരിപ്പിച്ചേക്കുമെന്നും യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ഉന്നത പദവി നല്‍കിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

modi

2001ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ അദ്ദേഹത്തിന്‍ഖെ സെക്രട്ടറിയായി അരവിന്ദ് കുമാര്‍ ശര്‍മ്മ പ്രവര്‍ത്തനം ആരംഭിച്ചു. ഗുജറാത്ത് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഡവലെപ്പ്‌മെന്റ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്നു അരവിന്ദ് കുമാര്‍ ശര്‍മ്മ. 2014ല്‍ ആണ് ഇദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചുമതലയേല്‍ക്കുന്നത്. മൈക്രോ സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസസ് വകുപ്പില്‍ സെക്രട്ടറിയായിരുന്നു ശര്‍മ്മ. ഇദ്ദേഹം സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ശര്‍മ്മയുടെ പിരിഞ്ഞുപോക്ക്.

 വാക്സിന് അനുമതിയ്ക്ക് പ്രാദേശിക പഠനം നിർബന്ധം: ഫൈസറിനോട് കേന്ദ്രസർക്കാർ, ചട്ടങ്ങൾ ആവർത്തിച്ച് സർക്കാർ!! വാക്സിന് അനുമതിയ്ക്ക് പ്രാദേശിക പഠനം നിർബന്ധം: ഫൈസറിനോട് കേന്ദ്രസർക്കാർ, ചട്ടങ്ങൾ ആവർത്തിച്ച് സർക്കാർ!!

ഉത്തര്‍പ്രദേശിലെ മൗസവ് സ്വദേശിയാണ് ശര്‍മ്മ. 1988 ഗുജറാത്ത് കേഡറിലാണ് ശര്‍മ്മ സര്‍വീസ് ആരംഭിച്ചത്. അതേസമയം. ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ 12 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 28നാണ് നടക്കുക. ഈ തിരഞ്ഞെടുപ്പില്‍ ശര്‍മ്മ മത്സരിക്കുമെന്നാണ് സൂചന.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

ബംഗാളിൽ മമതയുടെ അടിവേരിളക്കാൻ ബിജെപി; 50 തൃണമൂൽ എംഎൽഎമാർ പാർട്ടിവിടും, സൂചന നൽകി ദിലീപ് ഘോഷ്ബംഗാളിൽ മമതയുടെ അടിവേരിളക്കാൻ ബിജെപി; 50 തൃണമൂൽ എംഎൽഎമാർ പാർട്ടിവിടും, സൂചന നൽകി ദിലീപ് ഘോഷ്

ജല്ലിക്കെട്ടിൽ കോൺഗ്രസിന്റെ മുൻ നിലപാട് മറയ്ക്കുന്നതെങ്ങനെ? രാഹുൽ ഗാന്ധി തമിഴ്നാട്ടിൽ ജല്ലിക്കെട്ടിൽ കോൺഗ്രസിന്റെ മുൻ നിലപാട് മറയ്ക്കുന്നതെങ്ങനെ? രാഹുൽ ഗാന്ധി തമിഴ്നാട്ടിൽ

'കോവിഡാനന്തര ലോകത്തെ ജീവിതം'; പോസ്-പോസ് പ്രതിവാര സംവാദം ഗ്ലോബൽ എഡിഷനിൽ ഡോ. ശശി തരൂർ'കോവിഡാനന്തര ലോകത്തെ ജീവിതം'; പോസ്-പോസ് പ്രതിവാര സംവാദം ഗ്ലോബൽ എഡിഷനിൽ ഡോ. ശശി തരൂർ

Recommended Video

cmsvideo
Biriyaniയുടെ പൈസ ചോദിച്ചപ്പോൾ BJPക്കാരുടെ ഭീഷണി | Oneindia Malayalam

English summary
Former IAS officer who worked with PM Modi for 20 years, has joined the BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X