സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ക്രിക്കറ്റ് ലോകം ഞെട്ടലില്‍
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗാംഗുലിയെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Recommended Video

കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വീട്ടില്‍ സജ്ജീകരിച്ച ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പേടിക്കാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗാംഗുലിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അധികം വൈകാതെ തന്നെ ആശുപത്രി വിടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുന്‍ താരം ബോറിയ മജുംദാര്‍ ട്വീറ്റ് ചെയ്തു.
മുഷ്താഖ് അലി ട്രോഫിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുന്നതിനായി അഹമ്മദാബാദില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ ഗാംഗുലി പങ്കെടുത്തിരുന്നു. കൊവിഡിനെ തുടര്‍ന്ന് താറുമാറായ ക്രിക്കറ്റിനെ പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിന്റെ പരിശ്രമത്തിലായിരുന്നു ഗാംഗുലി. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്‍ യുഎഇയില്‍ വച്ച് നടത്തുന്നതിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാന പങ്കാളിയായിരുന്നു സൗരവ്.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്












Click it and Unblock the Notifications