കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിന് പിന്നിലെ കാരണം എന്ത്? ചോദ്യങ്ങളുമായി ടിപി ശ്രീനിവാസന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതിന്റെ യാഥാര്‍ത്ഥ കാരണം വ്യക്തമാക്കേണ്ടതുണ്ടെന്ന് പ്രമുഖ നയതന്ത്ര വിദഗ്ദന്‍ ടിപി ശ്രീനിവാസന്‍ പറഞ്ഞു. എവിടെയാണ് പ്രശ്‌നം നടന്നത്, എങ്ങനെയാണ് പ്രശ്‌നം ആരംഭിച്ചത്, എന്നൊക്കെ വ്യക്തമാക്കേണ്ടതുണ്ടെന്നും ടിപി ശ്രീനിവസന്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കൊവിഡുമായി ബന്ധമുണ്ടോ എന്ന നിഗമനത്തിലെത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചാലേ സാധിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

tp sreenivasan

സര്‍ക്കാര്‍ ഇതുവരെ സത്യം പറഞ്ഞിട്ടില്ല. എന്താണ് എപ്പോഴാണ് നടന്നതെന്നും പറഞ്ഞിട്ടില്ല. സഹകരണത്തോടെ മുന്നോട്ടുപോകുമെന്ന് പറയുന്നു. കേന്ദ്രസര്‍ക്കാര്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കണമെന്നല്ല പറയുന്നത്. ഇതുവരെയുള്ള കാര്യങ്ങള്‍ പരിഹരിക്കപ്പെടണം എന്നാണ്. ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ 40 വര്‍ഷത്തോളമായി ഒരു യുദ്ധവും നടന്നിട്ടില്ല. ഇപ്പോള്‍ വെടിവയ്പ്പുണ്ടായതിനും വിവരമില്ല. കല്ലെറിഞ്ഞെന്നും ഗുസ്തിപിടിച്ചെന്നുമാണ് പറയുന്നത്. എങ്ങനെ മരിച്ചു എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്- ടിപി ശ്രീനിവാസന്‍ പറഞ്ഞു.

ചാനലുകളോ പത്രങ്ങളോ വഴി ചര്‍ച്ച ചെയ്യരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. മറ്റ് വാര്‍ത്താ സ്രോതസുകളെ നമ്മുടെ മാധ്യമങ്ങള്‍ക്ക് ആശ്രയിക്കേണ്ടിവരും. പ്രശ്‌നം പരിഹരിച്ച ശേഷം കേന്ദ്രം കാര്യങ്ങള്‍ വിശദീകരിക്കാമെന്നും സംഘര്‍ഷത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം എന്തുകൊണ്ട് സത്യം പറയാത്തതെന്തെന്ന് വിദഗ്ദര്‍ ചോദിക്കുന്നുണ്ട്. ഏത് സ്ഥലത്താണ് പ്രശ്‌നം, ആരാണ് അതിര്‍ത്തി കടന്നത്. ചൈനയാണെങ്കില്‍ അവര്‍ എങ്ങനെ അവിടെ എത്തി. എന്നൊന്നും പറയുന്നില്ല. ഗല്‍വാന്‍ താഴ്വര ഒരിക്കലും അതിര്‍ത്തിയില്‍ നിശ്ചയിക്കപ്പെട്ടിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചാല്‍ മാത്രമേ ഇതില്‍ ഒരു നിഗമനത്തിലെത്താന്‍ സാധിക്കുകയുള്ളൂ- ടിപി ശ്രീനിവാസന്‍ പറഞ്ഞു.

Recommended Video

cmsvideo
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി അതീവ ഗുരുതരം | Oneindia Malayalam

ലഡാക്കിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ സ്ഥിതി ഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബിപിന്‍ റാവത്തുമായി അടക്കം സംസാരിച്ച ശേഷമാണ് പ്രതിരോധ മന്ത്രി മോദി കാര്യങ്ങള്‍ ബോധിപ്പിച്ചത്. അതേസമയം ലഡാക്കില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് ചൈനീസ് സൈന്യത്തിന്റെ കല്ലേറില്ലെന്ന് റിപ്പോര്‍ട്ട്. ഇവരുടെ കല്ലേറില്‍ ഗാല്‍വാനിലുള്ള ഇന്ത്യയുടെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് സൂചന. അതേസമയം ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ലഡാക്കില്‍ സൈനികര്‍ കൊല്ലപ്പെട്ടത് ചൈനയുടെ കല്ലേറിലെന്ന്, പ്രധാനമന്ത്രിക്ക് വിശദീകരണവുമായി രാജ്നാഥ്ലഡാക്കില്‍ സൈനികര്‍ കൊല്ലപ്പെട്ടത് ചൈനയുടെ കല്ലേറിലെന്ന്, പ്രധാനമന്ത്രിക്ക് വിശദീകരണവുമായി രാജ്നാഥ്

 ചൈനയുടെ പ്രകോപനത്തിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നു, പ്രതികരിച്ച് എകെ ആന്റണി ചൈനയുടെ പ്രകോപനത്തിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നു, പ്രതികരിച്ച് എകെ ആന്റണി

English summary
Former Indian diplomat T P Sreenivasan on India-China border clashes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X