കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനകം പാര്‍ട്ടിയും രാഷ്ട്രീയവും ഉപേക്ഷിച്ച് മുന്‍ ഇന്ത്യന്‍ താരം

Google Oneindia Malayalam News

ബംഗാള്‍: 2022 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ അധികാരത്തിലെത്തുമെന്നാണ് ബിജെപി നേതാക്കള്‍ നിരന്തരം അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേടിയ മികച്ച വിജയം സംസ്ഥാനത്തെ ഭരണ മാറ്റത്തിന്‍റെ സൂചനയാണെന്നും ബിജെപി അഭിപ്രായപ്പെടുന്നു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി വിവിധ രംഗങ്ങളില്‍ പ്രമുഖരായ നിരവധി പേരെ പാര്‍ട്ടിയിലെത്തിക്കുന്നതില്‍ അതീവ ശ്രദ്ധയും ബിജെപി വെച്ചു പുലര്‍ത്തുന്നു. ഇത്തരത്തില്‍ നിരവധി പ്രമുഖരെ അടുത്ത കാലത്ത് ബിജെപിക്ക് പാര്‍ട്ടിയില്‍ എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ നീക്കത്തില്‍ അപ്രതീക്ഷ തിരിച്ചടിയാണ് ബിജെപിക്ക് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത്.

Recommended Video

cmsvideo
India Footballer Mehtab Quits BJP 24 hrs After Joining | Oneindia Malayalam
ഇന്ത്യന്‍ ടീമിലും

ഇന്ത്യന്‍ ടീമിലും

ഇന്ത്യന്‍ ടീമിലും, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയടക്കം പ്രതിരോധ നിരയില്‍ തിളങ്ങിയ മെഹ്താബ് ആരാധകരുടെ പ്രിയതാരമാണ്. ഇസ്റ്റ് ബംഗാളിന്‍റെ മുന്‍ നായകന്‍ കൂടിയായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ മുരളീധര്‍ സെന്‍ ലെയിന്‍ ഓഫീസില്‍ വെച്ച് ഇദ്ദേഹത്തിന് വന്‍ സ്വീകരണവും ബിജെപി ഒരുക്കിയിരുന്നു.

സ്വീകരണം

സ്വീകരണം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ദിലീപ് ഘോഷാണ് പാര്‍ട്ടി പതാക കൈമാറിയത്. ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളികളോടെയായിരുന്നു പതാക കൈമാറുന്ന ചടങ്ങ് നടന്ന്. പ്രമുഖ താരത്തിന്‍റെ പാര്‍ട്ടി പ്രവേശനം ബിജെപി അണികള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ പ്രചാരണ വിഷയമാക്കുകയും ചെയ്തു.

പ്രമുഖരെ പാര്‍ട്ടിയിലേക്ക്

പ്രമുഖരെ പാര്‍ട്ടിയിലേക്ക്

മുസ്ലിം ന്യൂനപക്ഷത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിനാല്‍ ആ സമുദായത്തില്‍ നിന്നുള്ള പ്രമുഖരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ബിജെപി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു മെഹതാബിനെ പാര്‍ട്ടിയില്‍ എത്തിച്ചതും. എന്നാല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ മെഹ്താബ് ബിജെപിയില്‍ നിന്നുള്ള തന്‍റെ രാജിയും പ്രഖ്യാപിച്ചു.

വ്യക്തിപരമായ തീരുമാനം

വ്യക്തിപരമായ തീരുമാനം

തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നാണ് മെഹ്താബ് ഹുസൈന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഇത് തന്‍റെ വ്യക്തിപരമായ തീരുമാനമാണെന്നും മറ്റ് സമ്മര്‍ദ്ദങ്ങളൊന്നും ഇല്ലെന്നും ഹുസൈന്‍ പറഞ്ഞു.

ഞാന്‍ ക്ഷമ ചോദിക്കുകയാണ്

ഞാന്‍ ക്ഷമ ചോദിക്കുകയാണ്


'ഇന്ന് മുതല്‍ എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടായിരിക്കില്ല, തീരുമാനത്തില്‍ എന്‍റെ അഭ്യുദയകാംക്ഷികളോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്", മെഹ്താബ്‌ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറാനുള്ള നീക്കത്തില്‍ തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയെന്നത് തന്‍റെ വ്യക്തിപരമായ തീരുമാനം ആണെന്നും ഹുസൈന്‍ പറഞ്ഞു.

ജനങ്ങള്‍ക്കൊപ്പം

ജനങ്ങള്‍ക്കൊപ്പം

ഈ ഒരു ഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനായിരുന്നു തന്‍റെ ആഗ്രഹം. നിസ്സഹായരായ സാധാരണ ജനങ്ങളുടെ മുഖം എന്‍റെ ഉറക്കം കെടുത്തി. അതുകൊണ്ടാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് പ്രവേശിക്കാന്‍ തീരുമാനിച്ചത്. പക്ഷെ ഏതൊരു ജനത്തിന് വേണ്ടിയാണോ ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നത് അവര്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ പാടില്ലായിരുന്നെന്ന് പറഞ്ഞു.

ബിജെപി ആരോപണം

ബിജെപി ആരോപണം

അവര്‍ക്കെന്നെ രാഷ്ട്രീയക്കാരനായി കാണാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു. തന്‍റെ രാഷ്ട്രീയ പ്രവേശനത്തില്‍ ഭാര്യയും മക്കളും വരെ വേദനിച്ചെന്നും മെഹ്താബ് അഭിപ്രായപ്പെട്ടു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ചില ഭീഷണികളെ തുടര്‍ന്നാണ് മെഹ്താബ് ഹുസൈന്‍റെ തീരുമാനം എന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്.

അവകാശ വാദം

അവകാശ വാദം

അതേസമയം, ബാംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള അവകാശ വാദം ബിജെപിയും തൃണമൂലും ശക്തമാക്കുകയാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള അവകാശവാദവും ബിജെപി നിരന്തരം ആവര്‍ത്തിക്കാന്‍ തുടങ്ങിയത്.

ബിജെപി വിജയിച്ചത്

ബിജെപി വിജയിച്ചത്

സംസ്ഥാനത്ത് ആകെയുള്ള 42 സീറ്റില്‍ 18 സീറ്റിലായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത്. 2014 ല്‍ കേവലം രണ്ട് സീറ്റ് മാത്രമായിരുന്നു ബിജെപിക്ക് ലഭിച്ചത്. അവിടുന്ന് നിന്നായിരുന്നു ഒറ്റയടിക്ക് ബിജെപി 16 സീറ്റുകള്‍ വര്‍ധിപ്പിച്ചത്. അതേസമയം 2014 ല്‍ 33 സീറ്റുകള്‍ നേടിയ തൃണമൂലിന് 22 സീറ്റുകളായിരുന്നു ലഭിച്ചത്. കോണ്‍ഗ്രസ് 2 സീറ്റും നേടി.

മമതയുടെ മറുപടി

മമതയുടെ മറുപടി


എന്നാല്‍ ബംഗാളില്‍ അധികാരത്തില്‍ എത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നാണ് മമത അഭിപ്രായപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിക്കുന്നതിന് വേണ്ടി എംഎല്‍എമാരെ ബിജെപി വിലകൊടുത്ത് വാങ്ങിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അവര്‍ തുടക്കം കുറിച്ചു.

ബംഗാള്‍ പിടിച്ചെടുക്കാനാവില്ല

ബംഗാള്‍ പിടിച്ചെടുക്കാനാവില്ല

എല്ലാ സംസ്ഥാനങ്ങളിലും തങ്ങള്‍ക്ക് ഭരിക്കാന്‍ കഴിയുമെന്നാണ് ബിജെപി കരുതുന്നത്. എന്നാല്‍ ബംഗാളില്‍ അതിന് സാധിക്കില്ല. ഉംപുന്‍ ചുഴലിക്കാറ്റിന് ശേഷവും ബംഗാളിന് ഒന്നും തരാതെ കേന്ദ്രം നമ്മളെ അപമാനിക്കുകയാണ്. പക്ഷേ അവര്‍ക്ക് ബംഗാള്‍ പിടിച്ചെടുക്കാനാവില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുക്കാന്‍ അവര്‍ പാര്‍ട്ടി അംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

ബിജെപിക്ക് വമ്പന്‍ കെണി ഒരുക്കി കോണ്‍ഗ്രസ്; വന്‍ സഖ്യം അണിയറയില്‍... വിശദീകരിച്ച് ഗൊഗോയ്ബിജെപിക്ക് വമ്പന്‍ കെണി ഒരുക്കി കോണ്‍ഗ്രസ്; വന്‍ സഖ്യം അണിയറയില്‍... വിശദീകരിച്ച് ഗൊഗോയ്

English summary
former indian footballer mehtab quits politics, after 24 hours of joining bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X