കര്‍ണാടകയില്‍ ആപ്പ് സ്ഥാനാര്‍ഥികളായി
ബാംഗ്ലൂര്‍: കോണ്‍ഗ്രസിന് മാത്രമല്ല, സാധാരണക്കാരുടെ കൂട്ടായ്മയായ ആം ആദ്മി പാര്‍ട്ടിക്കുമുണ്ട് സ്ഥാനാര്‍ഥി പട്ടികയില്‍ ഒരു ഇന്‍ഫോസിസ് ബന്ധം. ബാംഗ്ലൂര്‍ സെന്‍ട്രലില്‍ നിന്നും മത്സരിക്കുന്ന വി ബാലകൃഷ്ണനാണ് അത്. ഇന്‍ഫോസിസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും സി എഫ് ഓയുമായിരുന്നു വി ബാലകൃഷ്ണന്. ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നന്ദന് നിലേകനി കോണ്‍ഗ്രസ് ടിക്കറ്റില്‍ ബാംഗ്ലൂര്‍ സൗത്തില്‍ നിന്നാണ് മത്സരിക്കുന്നത്.
ഇന്‍ഫോസിസ് മുന്‍ സി എഫ് ഒ മാത്രമല്ല, റിട്ടയേര്‍ഡ് പോലീസും, പ്രൊഫസറും സാമൂഹ്യപ്രവര്‍ത്തകരും എന്തിന് കര്‍ഷകര്‍ വരെ ഉള്‍പ്പെടുന്നതാണ് കര്‍ണാടകത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടിക. നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി ഫാക്കല്ട്ടിയായിരുന്ന പ്രൊ. ബാബു മാത്യു ബാംഗ്ലൂര്‍ നോര്‍ത്തിലാണ് മത്സരിക്കുക.

സോഷ്യല്‍ ആക്ടിവിസ്റ്റായ നിനാ പി നായകാണ് ആം ആദ്മി നിരയിലെ ശ്രദ്ധേയമായ മറ്റൊരു മുഖം, ബാംഗ്ലൂര്‍ സൗത്തില്‍ നന്ദന് നിലേകനിക്കും അനന്ത് കുമാറിനും എതിരായാണ് നിനാ പി നായക് മത്സരിക്കുക. കന്നഡ എഴുത്തുകാരനും ടെക്കിയുമായ രവികൃഷ്ണ റെഡ്ഡി ബാംഗ്ലൂര്‍ റൂറലില്‍ ആപ്പ് സ്ഥാനാര്‍ഥിയാകും.
റായ്ചൂര് മണ്ഡലത്തില്‍ നിന്നും ആപ്പിന് വേണ്ടി മത്സരിക്കുന്നത് കര്‍ഷകനായ ഭീമരായ ആണ്. പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീധരകല്ലഹാല ഷിമോഗയില്‍ മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയ്ക്കെതിരായി മത്സരിക്കും. വീരപ്പന് - രാജ്കുമാര് എപ്പിസോഡിലൂടെ പ്രശസ്തനായ ഐ ജി കെ അര്കേഷാണ് ചിക്കബല്ലാപൂരില്‍ ആപ്പ് സ്ഥാനാര്‍ഥി.
-
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ












Click it and Unblock the Notifications