• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൊടുന്നത് ബലാത്സംഗമാണോ? ആസാറാം ബാപ്പു പെൺകുട്ടിയെ തൊട്ടതേയുള്ളുവെന്ന്... അതെങ്ങിനെ ബലാത്സംഗമാകും?

  • By Desk

ദില്ലി: പ്രാപൂർത്തിയാകാത്ത പെൺകുട്ടിയെ ആശ്രമത്തിൽവെച്ച് ബലാത്സംഗം ചെയ്ത് പീഡിപ്പിച്ച കേസിൽ‍ ആസാറാം ബാപ്പു എന്ന ആൾദൈവം കുറ്റക്കാരനാണെന്ന് ബുധനാഴ്ച കോടതി വിധിച്ചിരുന്നു. ആസാറാം ബാപ്പുവിനെതിരെ പ്രതിഷേധവുമായി എല്ലാവരും രംഗത്തെത്തുമ്പോൾ ഒരു മുൻ ഐപിഎസ് ഓഫീസർ ആസാറാമിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഐപിഎസ് ഓഫീസർ ഡിജി വന്‍സാരയാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇസ്രത്ത് ജഹാൻ കേസിൽ പ്രതിയാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം.

പെൺകുട്ടി പീഡിപ്പിച്ചതായി ഒരിടത്തും പറയുന്നില്ല. ജോധ്പൂര്‍ കോടതി വിധിയെ മാനിക്കുന്നു. പക്ഷേ അദ്ദേഹത്തെ ബലാത്സംഗ കേസില്‍ ശിക്ഷിച്ചത്ശരിയായ നടിപടിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ആസാറാം ബാപ്പു തന്നെ സ്പർശിച്ചു എന്നു മാത്രമാണ് പെൺകുട്ടി പറയുന്നത്. അങ്ങിനെയാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ബലാത്സംഗം ചെയ്തുവെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തിമാക്കി. എഫ്ഐആറിന്റെ പകർപ്പുമായിട്ടാണ് അദ്ദേഹം മാധ്യമങ്ങളെ സമീപിച്ചത്.

പീഡനം ആശ്രമത്തിൽവെച്ച്

പീഡനം ആശ്രമത്തിൽവെച്ച്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പു കുറ്റക്കാരൻ. ബാപ്പു അടക്കം നാലു പേർ കുറ്റക്കാരാണെന്നാണ് ബുധനാഴ്ച കോടതി കണ്ടെത്തിയത്. സഹറാന്‍പൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ ജോധ്പൂരിന് സമീപമുള്ള ആശ്രമത്തില്‍ വെച്ച്‌ പീഡിപ്പിച്ചെന്ന കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ജോധ്പൂരിലെ പ്രത്യേക കോടതിയുടേതാണ് വിധി. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. ജോധ്പൂര്‍ മന്നായ് ഗ്രാമവാസിയായ പെണ്‍കുട്ടിയെ 2013 ഓഗസ്റ്റ് 15ന് ആശ്രമത്തിലെത്തിച്ചു പീഡിപ്പിച്ചതായാണ് പരാതി. സെപ്റ്റംബറില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. കേസില്‍ സാക്ഷികളായിരുന്നവര്‍ കൊല്ലപ്പെടുകയും അപ്രത്യക്ഷരാവുകയും ചെയ്തിട്ടുള്ളത് സംഭവത്തിലെ ദുരൂഹത വളര്‍ത്തി.ബാപ്പുവിന്റെ സഹായികളായ ശിവ,ശില്‍പി,പ്രകാശ്,ശരത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.

വൻ സുരക്ഷയൊരുക്കി വിധി പ്രസ്താവം

വൻ സുരക്ഷയൊരുക്കി വിധി പ്രസ്താവം

പതിനാറുകാരിയുടെ പരാതിയെത്തുടര്‍ന്ന് പോക്സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. അതേസമയം, ജോധ്പൂർ നഗരത്തിൽ 21ന് ഏർപ്പെടുത്തിയ നിരോധനാജ്ഞ ശക്തമാക്കി. ബാപ്പുവിന്റെ അനുയായികൾ അക്രമണം അഴിച്ചുവിടാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണിത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ അസാറാമിന് കുറ‍ഞ്ഞത് പത്തുവർഷം തടവെങ്കിലും ലഭിക്കുമെന്നാണു വിലയിരുത്തൽ. വിധിയില്‍ പെണ്‍കുട്ടിയുടെ പിതാവ് സന്തോഷം പ്രകടിപ്പിച്ചു. ഒടുവില്‍ ഞ്ങ്ങള്‍ക്ക് നീതിലഭിച്ചതായി വിചാരിക്കുന്നു. നീതി തേടിയുള്ള പോരാട്ടത്തില്‍ ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി, കൊല്ലപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബങ്ങള്‍ക്കും നീതിലഭിക്കണമെന്നാണ് ആഗ്രഹം പിതാവ് പറഞ്ഞു. വിധി പറയുന്നതിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ വീടിനും ജോധ്പൂരിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക നിയന്ത്രണവും കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.

മറ്റുള്ളവർക്ക് ജാമ്യം

മറ്റുള്ളവർക്ക് ജാമ്യം

ആശാറാം ബാപ്പു ഒഴികെയുള്ള പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. 2013 മുതല്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ആശാറാം. 12 തവണ ഇയാള്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും എല്ലാ കോടതികളും തള്ളുകയായിരുന്നു. ആശാറാമിനെതിരെ ബലാല്‍സംഗം കുറ്റത്തിന് പുറമെ പോക്‌സോ നിയമ പ്രകാരവും കേസെടുത്തിരുന്നു. ഇയാള്‍ക്കെതിരെ ഗുജറാത്തിലെ സൂറത്തിലും ബലാല്‍സംഗ കേസുണ്ട്. അഞ്ചാഴ്ചക്കകം ഈ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി കഴിഞ്ഞാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു ശേഷമാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്.

മോദിയോടൊപ്പം....

മോദിയോടൊപ്പം....

അതേസമയം 16 കാരിലെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി ആള്‍ദൈവം ആസാറാം ബാപ്പുവിനെ കുറ്റക്കാരനെത്ത് കണ്ടെത്തിയതിന് പിന്നാലെ നരേന്ദ്രമോദിയും ബാപ്പുവും ഒരുമിച്ച് സ്റ്റേജില്‍ സ്തുതിഗീതം പാടുന്ന വീഡിയോ വൈറലായി. പഴയ വീഡിയോ ആണ് കേസിലെ വിധി വന്നപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ചെയ്യപ്പെട്ടത്. കോൺഗ്രസ് ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഒരു മനുഷ്യന്‍ തിരിച്ചറിയപ്പെടുന്നത് അയാളുടെ കൂട്ടുകെട്ടുകള്‍ കൊണ്ടാവുമെന്ന' അടിക്കുറിപ്പോടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇരുവരും ഒന്നിച്ച് വേദി പങ്കിടുന്ന പഴയ ദൃശ്യങ്ങള്‍ പങ്കു വെക്കുകയായിരുന്നു. മോദിക്കു പുറമെ അസാറാം ബാപ്പുവും മറ്റ് നേതാക്കളും ഒരുമിച്ചുള്ള വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘ജീവിതത്തില്‍ മറ്റാരുമില്ലെങ്കിലും എനിക്ക് അസാറാം ബാപ്പുവുണ്ടാകും , അദ്ദേഹത്തിന്റെ അനുഗ്രവും ഉണ്ടാകും, ബാപ്പുവിനെ അത്രയേറെ ഞാന്‍ ഇഷ്ടപ്പെടുന്നു'. എന്ന മോദിയുടെ പ്രസംഗത്തിലെ ഭാഗങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

English summary
Even as a Jodhpur court has convicted self-styled godman Asaram Bapu in the rape of a minor girl, former Gujarat IPS officer D.G. Vanjhara on Wednesday came out in his support. Vanjhara, who visited 77-year-old godman's Ashram located in Motera, Ahmedabad after the judgment was delivered, claimed that there was no mention of rape both in the FIR and the chargesheet. Holding the copy of the FIR, Vanjhara held that the victim had never said that she was raped.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X