കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ഭീകരാക്രമണം: സര്‍വ്വകക്ഷി യോഗത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഒമര്‍ അബ്ദുള്ള

  • By Desk
Google Oneindia Malayalam News

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വ കക്ഷി യോഗതീരുമാനത്തില്‍ അതൃപ്തി അറിയിച്ച് മുന്‍ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ആക്രമണത്തില്‍ അപലപിക്കുന്നതിനോടൊപ്പം സമാധാനത്തിന് ആഹ്വാനം ചെയ്തില്ലെന്ന് വിമര്‍ശനം. സര്‍വ്വ കക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ ഏകപക്ഷീയമെന്ന് ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. ജമ്മൂ കാശ്മീരിലെ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും പുല്‍വാമ ആക്രമണത്തിന് ശേഷം ആക്രമണം നടക്കുന്നു അതിനാല്‍ സ്ഥലത്ത് സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ പരാമര്‍ശമുണ്ടായില്ലെന്ന് ഒമര്‍ ആരോപിക്കുന്നു. ശാന്തത കൊണ്ടുവരാനുള്ള അപേക്ഷയാണ് സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് താന്‍ പ്രതീക്ഷിച്ചതെന്ന് ഒമര്‍ അബ്ദുള്ള പറയുന്നു.

പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് രാജ്യമെങ്ങും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഭീകരസംഘടനകള്‍ക്കും അവയെ സഹായിക്കുന്ന പാക്കിസ്താനും അതേ നാണയത്തില്‍ മറുപടി നല്‍കണമെന്നാണ് ഇന്ത്യ പറയുന്നത്. ലോകരാജ്യത്തലവന്മാരടക്കം അപലപിക്കുകയും തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമെന്നും അമേരിക്ക ഉറപ്പ് നല്‍കിയിരുന്നു, പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്രസര്‍ക്കാറിനൊപ്പം നിന്ന് തിരിച്ചടിക്കാന്‍ ആഹ്വാനം ചെയ്യുകയാണ്.

omarabdullah-0

ആക്രമണത്തെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചത് തുടരുകയാണ്. 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രശ്‌നബാധിത മേഖലയില്‍ സൈന്യം ശക്തി പ്രകടനം നടത്തി. ജമ്മു യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവച്ചിരിക്കയാണ്. ജമ്മുവിലെ ഇന്റര്‍നെറ്റ് ബന്ധവും വിച്ഛേദിക്കപ്പെടിരിക്കയാണ്. ഈ സാഹചര്യത്തിലാണ് ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ് ചര്‍ച്ചയ്ക്കിടയാക്കുന്നത്.

pulwama4-1550

അതേ സമയം പുല്‍വാമ ആക്രമണത്തിനെതിരെ അധിക്ഷേപമരമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത രണ്ട് ലക്‌നൗ സ്വദേശികളെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയതു. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ യുവാക്കളാണ് ഇവര്‍. ബീഹാറിലെ പാട്‌ന ജില്ലയിലെ മസോര്‍ഹിയിലെ സിആര്‍പിഎഫ് ജവാനായ സന്‍ജയ് കുമാറിന് വികാരനിര്‍ഭരമായ യാത്രയയപ്പാണ് സംസ്ഥാനം നല്‍കിയത്. ആയിരക്കണക്കിനാളുകളണ് ജവാന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. മധുര സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ ജി സുബ്രഹ്മണ്യന് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ആദരാഞ്ജലിയര്‍പ്പിച്ചു. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പതിനായിരക്കണക്കിന് പേര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ ത്യാഗം വെറുതെയാകില്ലെന്നും കനത്ത മറുപടി ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയില്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ അഭിമത രാഷ്ട്ര പദവി പിന്‍വലിച്ച നടപടിയെ പാക്കിസ്ഥാന്‍ അപലപിച്ചു, വൈകാരികമായി തീരുമാനങ്ങള്‍ എടുക്കരുതെന്ന് ഇന്ത്യയോട് പാക് പറഞ്ഞു.

English summary
Former J&K Chief minister Omar Abdullah shows disappointment after the all party meeting chaired by Home minister Rajnath Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X