കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമര്‍ അബ്ദുല്ലയ്‌ക്കെതിരായ പിഎസ്എ; സുപ്രീംകോടതിയില്‍ ചോദ്യം ചെയ്ത് സഹോദരി

  • By Desk
Google Oneindia Malayalam News

ദില്ലി: പൊതുസുരക്ഷാ നിയമപ്രകാരം ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷ്ണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ലയെ തടവിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ഒമറിന്റെ സഹോദരി സുപ്രീംകോടതിയില്‍. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ വഴിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്‍പാകെ അടിയന്തര പ്രധാന്യമുള്ള വിഷയമായി സിബല്‍ ഈ ഹരജി സമര്‍പ്പിച്ചു.

പിഎസ്എ പ്രകാരം അബ്ദുല്ലയെ തടങ്കലില്‍ വെക്കുന്നത് ചോദ്യം ചെയ്ത് ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയതായും, ഇക്കാര്യം ഈ ആഴ്ച കേള്‍ക്കണമെന്നും സിബല്‍ ബെഞ്ചിനോട് ആവശ്യപ്പെട്ടു. വിഷയം അടിയന്തിരമായി പരിഗണിക്കാമെന്ന് ബെഞ്ച് മറുപടി നല്‍കി. പിഎസ്എയ്ക്ക് കീഴിലുള്ള പുതുക്കിയ തടങ്കല്‍ ഉത്തരവുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഒമറിന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സഹോദരി ഹരജിയില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 6 മാസമായി ഒമര്‍ വീട്ടുതടങ്കലിലാണ്.

Omar Abdullah

അതിനാല്‍ അദ്ദേഹത്തെ പിഎസ്എ പ്രകാരം തടങ്കലില്‍ വെക്കാന്‍ ഒരു തരത്തിലുമുള്ള കാരണവും നിലവില്‍ ഇല്ല. വീട്ടുതടങ്കലിലായിരുന്നപ്പോള്‍ ഒമര്‍ പങ്കുവെച്ച ട്വീറ്റുകള്‍ സമാധാനത്തിനും സഹകരണത്തിനും വേണ്ടിയുള്ളതാണെന്നതിന് തെളിവുകള്‍ ധാരാളമുണ്ടെന്നും ഹരജിയില്‍ പറയുന്നു. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ നീക്കം ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണ്. ഇത് ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നതായും സഹോദരി ഹരജിയില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഫെബ്രുവരി 6ാം തിയതിയാണ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി തുടങ്ങിയവര്‍ക്കെതിരെ പൊതുസുരക്ഷ നിയമ പ്രകാരം കേസെടുത്തത്. ആറ് മാസത്തെ കരുതല്‍ തടങ്കല്‍ കാലാവധി അവസാനിക്കാനിരിക്കെയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. വ്യക്തികളെ വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ തടങ്കലില്‍ വെക്കാവുന്ന പിഎസ്എ ജമ്മുകശ്മീരിലെ കുപ്രസിദ്ധമായ നിയമമാണ്.

English summary
Former J&K Omar Abdullah's sister challenges his detention under PSA in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X