ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം സ്ഥാപക നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) സ്ഥാപകനേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. ദില്ലിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യ. 81 വയസ്സായിരുന്നു. വാർധക്യസഹജങ്ങളായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാവുകയും വെന്റിലേറ്റർ സപ്പോർട്ടിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
"ദിശോം ഗുരുജി" എന്നറിയപ്പെട്ട ശിബു സോറൻ, ജാർഖണ്ഡിന്റെ രാഷ്ട്രീയത്തിലും ഗോത്രവർഗ പ്രസ്ഥാനങ്ങളിലും നിർണായക സ്വാധീനം ചെലുത്തിയ നേതാവായിരുന്നു. 38 വർഷം ജെ എം എം നയിച്ച അദ്ദേഹം, ഗോത്രവർഗക്കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിലൂടെയാണ് ശ്രദ്ധേയനായി മാറുന്നത്. അതേസമയം തന്നെ കൊലപാതകം, കൈക്കൂലി തുടങ്ങിയ വിവാദങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ എന്നും നിറഞ്ഞ് നിന്നിരുന്നു.

2005, 2008-2009, 2009-2010 കാലയളവുകളിലായിട്ടാണ് ഷിബു സോറന്‍ മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നിലവിലെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഉള്‍പ്പെടെ നാല് മക്കളാണ് ഷിബു സോറനുള്ളത്. ഭാര്യ റൂപി കിസ്കു. മകള്‍: ദുർഗ സോറൻ, ഹേമന്ത് സോറൻ, ബസന്ത് സോറൻ. അഞ്ജലി സോറൻ, ദുർഗ സോറൻ 2009-ൽ വൃക്കസംബന്ധമായ രോഗത്തെ തുടർന്ന് മരിച്ചു.
1944 ജനുവരി 11-ന് ഇപ്പോഴത്തെ ജാർഖണ്ഡിലെ റാംഗഢിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് ഷിബു സോറന്‍ ജനിക്കുന്നത്. സന്താൾ ഗോത്രവിഭാഗത്തിൽ (ഷെഡ്യൂൾഡ് ട്രൈബ്) പെട്ട അദ്ദേഹത്തിന് ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടമായി. പിതാവിന്റെ കൊലപാതകത്തെ തുടർന്ന് കുടുംബം കടുത്ത ദാരിദ്രത്തിലായതോടെ ഷിബു സോറന് വിദ്യാഭ്യാസം പൂർത്തിയാക്കാന്‍ കഴിയാതെ മരം വ്യാപാരിയായി ജോലി ചെയ്യേണ്ടി വന്നു.
1972-ൽ, ബംഗാളി മാർക്സിസ്റ്റ് ട്രേഡ് യൂണിയൻ നേതാവ് എകെ. റോയ്, കുർമി-മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോ എന്നിവർക്കൊപ്പം ചേർന്നാണ് ഷിബു സോറൻ ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) സ്ഥാപിക്കുന്നത്. ബിഹാറിന്റെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ നിന്ന് ഒരു പ്രത്യേക ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുക എന്നതായിരുന്നു ജെ എം എമ്മിന്റെ പ്രധാന ലക്ഷ്യം. 2000-ത്തിൽ ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടു.
ഗോത്രവർഗക്കാരുടെ ഭൂമി പുറത്തുനിന്നുള്ളവർ കൈയടക്കിയിരുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ജെ എം എം സംഘടിപ്പിച്ചു. ആ സമയത്ത് ഗോത്രവർഗ ഭൂമി തിരിച്ചുപിടിക്കുന്നതിനും, ഭൂവുടമകൾക്കും പണമിടപാടുകാർക്കുമെതിരെ "സ്വന്തം കോടതികൾ" നടത്തി "നീതി" നടപ്പാക്കിയും ഷിബു സോറന്‍ കൂടുതല്‍ ജനകീയനായി മാറി.
മുഖ്യമന്ത്രി പദവിക്ക് പുറമെ 2004-ൽ, കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിൽ കൽക്കരി മന്ത്രിയായി മൂന്ന് തവണ (2004, 2004-2005, 2006) അദ്ദേഹം സേവനമനുഷ്ഠിച്ചു. എന്നാൽ, 1975-ലെ ഒരു കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനാൽ 2004-ൽ രാജിവെക്കേണ്ടി വന്നു. 1980 മുതൽ 1984, 1989 മുതൽ 1998, 2002 മുതൽ 2019 വരെ ദുംക മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായിരുന്നു. 2019-ൽ ബി ജെ പിയിലെ സുനിൽ സോറനോട് തോറ്റെങ്കിലും, 2020-ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ഷിബു സോറനും വിവാദങ്ങളും
1994-ലെ ശശിനാഥ് ഝാ കൊലപാതക കേസ്: ഷുബു സോറന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശശിനാഥ് ഝായെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത് 1994 ലാണ്. 1993-ലെ നരസിംഹ റാവു സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ ജെ എം എമ്മിന്റെ പിന്തുണ നേടാൻ കോൺഗ്രസ് നൽകിയ കൈക്കൂലിയെക്കുറിച്ചുള്ള വിവരങ്ങൾ ഝായ്ക്ക് അറിയാമായിരുന്നുവെന്നും, ഒരു ജെ എം എം പ്രവർത്തകനെ ഝാ ലൈംഗികമായി ഉപദ്രവിച്ചതുമാണ് കൊലപാതകത്തിന്റെ കാരണമെന്നമായിരുന്നു കേസ് അന്വേഷിച്ച സി ബി ഐ വാദം. 2006-ൽ ദില്ലി കോടതി സോറനെ കുറ്റക്കാരനെന്ന് വിധിച്ചെങ്കിലും, 2007-ൽ ദില്ലി ഹൈക്കോടതി വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടു. 2018-ൽ സുപ്രീം കോടതി ഈ വിധി ശരിവച്ചു
1975-ലെ കൂട്ടക്കൊല: 1975 ജനുവരി 23-ന് "പുറത്തുനിന്നുള്ളവരെ" (നോൺ-ട്രൈബൽ) ഓടിക്കാൻ ഷിബു സോറൻ ആഹ്വാനം ചെയ്ത പ്രക്ഷോഭത്തില്‍ 11 പേർ കൊല്ലപ്പെട്ടു. 2008-ൽ ഈ കേസിൽ അദ്ദേഹം വെറുതെ വിടപ്പെട്ടു.
1974-ലെ കൊലപാതക കേസ്: 1974-ൽ രണ്ട് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നെങ്കിലും, 2010-ൽ ഈ കേസിലും അദ്ദേഹം വെറുതെ വിടപ്പെട്ടു
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications