Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്തവണ യഥാര്‍ത്ഥ ചാണക്യന്‍ രാഹുല്‍ തന്നെ; മുന്‍മുഖ്യമന്ത്രിയുടെ ഭാര്യ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

Recommended Video

cmsvideo
    മുന്‍മുഖ്യമന്ത്രിയുടെ ഭാര്യ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു! | Oneindia Malayalam

    റാഞ്ചി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കുക എന്ന ഒറ്റലക്ഷ്യം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ മുന്നോട്ട് നീങ്ങുന്നത്. ലോകസ്ഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ വര്‍ഷം അവസാനം നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സിന് മികച്ച പ്രകടനം കാഴ്ച്ചവെക്കേണ്ടതുണ്ട്.

    ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സംഘടനാ തലത്തിലടക്കം വലിയ അഴിച്ചു പണികള്‍ക്ക് രൂപം കൊടുത്തുകഴിഞ്ഞു. മറ്റ് പാര്‍ട്ടികളിലെ ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളെ കോണ്‍ഗ്രസ്സില്‍ എത്തിക്കാനും അദ്ദേഹം അതത് സംസ്ഥാനത്തെ നേതാക്കള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നീക്കം വിജയം കാണുന്നുവെന്ന് റിപ്പോര്‍ട്ടുകളാണ് അടുത്തിടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

    സ്വന്തം പാളയത്തില്‍ എത്തിക്കുക

    സ്വന്തം പാളയത്തില്‍ എത്തിക്കുക

    മറ്റു പാര്‍ട്ടികളിലെ ജനകീയ അടിത്തറയുള്ള നേതാക്കളെ സ്വന്തം പാളയത്തില്‍ എത്തിക്കുക എന്ന, ഒരുകാലത്ത് ബിജെപി പയറ്റി വിജയിച്ച തന്ത്രം അതേ രീതിയില്‍ തന്നെ ഇപ്പോള്‍ പയറ്റുന്നത് കോണ്‍ഗ്രസ് ആണ്.

    ഉഷ പൂനിയ

    ഉഷ പൂനിയ

    കഴിഞ്ഞ ഒന്നു രണ്ട് മാസത്തിനുള്ളില്‍ എംഎല്‍എമാരും മുന്‍മന്ത്രിമാരും അടങ്ങുന്ന മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി നേതാക്കളാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. പാര്‍ട്ടിവിട്ട രാജസ്ഥാനിലെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍മന്ത്രിയുമായ ഉഷ പൂനിയയെ കോണ്‍ഗ്രസ്സില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങല്‍ നടന്നു വരികയാണ്.

    ഗീത കോണ്‍ഗ്രസ്സില്‍

    ഗീത കോണ്‍ഗ്രസ്സില്‍

    ഇതിനിടേയാണ് ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്സിന് കൂടുതല്‍ കരുത്ത് പകര്‍ന്നുകൊണ്ട് മുന്‍മുഖ്യമന്ത്രിയുടെ ഭാര്യ തന്നെ കോണ്‍ഗ്രസ്സില്‍ ചേരുന്നത്. ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി മധുകോഡയുടെ ഭാര്യയും എംഎല്‍എയുമായ ഗീതയാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.

    രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം

    രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം

    ജയ് ഭാരത് സമാന്‍ത പാര്‍ട്ടിയില്‍ നിന്നുള്ള നിയമസഭാംഗമായ ഗീത കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതോടെ നിയമസഭയില്‍ കോണ്‍ഗ്രസ്സിന്റെ അംഗബലം ഏഴില്‍ നിന്ന് എട്ടിലേക്ക് ഉയര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഗീത കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.

    മധു കോഡ

    മധു കോഡ

    അഴിമതി കേസില്‍ 2017 ല്‍ മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മധു കോഡ ഇപ്പോള്‍ ജയിലിലാണ്. 2006-08 കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെയാണ് മധു കോഡ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാവുന്നത്.

    ജഗന്നാഖ്പൂരില്‍ മത്സരിക്കും

    ജഗന്നാഖ്പൂരില്‍ മത്സരിക്കും

    2009 ല്‍ മധു കോഡ അറസ്റ്റിലായതോടെയാണ് ഗീത രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. 2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗീത ജഗന്നാഖ്പൂരില്‍ മത്സരിക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ഗീതയുടെ വരവ് മേഖലയില്‍ കോണ്‍ഗ്രസ്സിന് കരുത്താകും.

    സംഖ്യം രൂപീകരിക്കും

    സംഖ്യം രൂപീകരിക്കും

    അതേസമയം, സംസ്ഥാനത്ത് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുമായി സംഖ്യം രൂപീകരിക്കുന്നതിനായി കോണ്‍ഗ്രസ് നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിശാല സഖ്യം അടുത്ത് തന്നെ രൂപീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജാര്‍ഖണ്ഡിന്റെ ചുമതല ആര്‍പിഎന്‍ സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു.

    സംഖ്യചര്‍ച്ചകള്‍

    സംഖ്യചര്‍ച്ചകള്‍

    ലോകസഭതിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ് ജാര്‍ഖണ്ഡില്‍ സംഖ്യചര്‍ച്ചകള്‍ മുന്നോട്ട് പോവുന്നത്. നിയമസഭയില്‍ 81 സീറ്റുകളാണ് ഉള്ളത്. സഖ്യം രൂപീകൃതമായാല്‍ ഈ സീറ്റകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാര്‍ട്ടികള്‍ വിട്ടുവീഴ്ച്ച നടത്തുമെന്നും പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

    ബിജെപിയെ പരാജയപ്പെടുത്താന്‍

    ബിജെപിയെ പരാജയപ്പെടുത്താന്‍

    ജാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിരുന്നു. സമാന രീതിയില്‍ ഒറ്റക്കെട്ടായി ബിജെപിയെ നേരിടുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. വരു ദിവസങ്ങളിലും മറ്റ് പാര്‍ട്ടിയില്‍ നിന്നുള്ള കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+