കല്‍ക്കരി അഴിമതി കേസ്: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി കുറ്റക്കാരന്‍, മധുകോഡക്ക് ശിക്ഷ നാളെ വിധിക്കും
ദില്ലി: കല്‍ക്കരി അഴിമതി കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ദില്ലി പ്രത്യേക സിബിഐ കോടതിയുടെതാണ് കണ്ടെത്തല്‍. മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി എച്ച്സി ഗുപ്ത, മുന്‍ ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറി അശോക് കുമാര്‍ ബസു, ഇവരുമായി ബന്ധമുണ്ടായിരുന്ന വ്യക്തി എന്നിവരെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ശിക്ഷ വ്യാഴാഴ്ച വിധിക്കും.

ജാര്‍ഖണ്ഡിലെ രാജാര നോര്‍ത്ത് കല്‍ക്കരി ബ്ലോക്ക് ചട്ടങ്ങള്‍ ലംഘിച്ച് കൊല്‍ക്കത്ത കേന്ദ്രമായുള്ള വിനി അയണ്‍ ആന്റ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുവദിച്ചതാണ് കേസിന് ആധാരം. കുറ്റകരമായ ഗൂഢാലോചന, പൊതു പ്രവര്‍ത്തകനായിരിക്കെ വിശ്വാസ വഞ്ചന നടത്തി തുടങ്ങിയ വകുപ്പുകളും ഈ കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു.
കേസില്‍ ഉള്‍പ്പെട്ട കമ്പനി 2007 ജനുവരി എട്ടിന് കല്‍ക്കരി ബ്ലോക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇവര്‍ക്ക് ബ്ലോക്ക് അനുവദിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നില്ല. കല്‍ക്കരി മന്ത്രാലയവും നിര്‍ദേശിച്ചിരുന്നില്ല. എന്നിട്ടും കല്‍ക്കരി ബ്ലോക്ക് നല്‍കിയതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നാണ് സിബിഐ കണ്ടെത്തല്‍.
36ാം സ്ക്രീനിങ് കമ്മിറ്റിയാണ് കല്‍ക്കരി പാടം അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തത്. എച്ച്സി ഗുപ്തയായിരുന്നു കമ്മിറ്റിയുടെ അധ്യക്ഷന്‍. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന്റെ കാലത്താണ് വിവാദ സംഭവങ്ങള്‍ നടന്നത്. അന്ന് മന്മോഹന് സിങിനായിരുന്നു കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല. പക്ഷേ, അദ്ദേഹത്തെ അറിയിക്കാതെയാണ് ഈ കല്‍ക്കരി പാടം വിവാദ കമ്പനിക്ക് അനുവദിച്ചതെന്നും സിബിഐ കണ്ടെത്തുകയായിരുന്നു.
ഗുപ്ത, മധുകോഡ, ബസു എന്നിവര്‍ ചേര്‍ന്ന് നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയുടെ ഫലമായാണ് കല്‍ക്കരി പാടം വിവാദ കമ്പനിക്ക് ലഭിച്ചതെന്നും സിബിഐ കണ്ടെത്തി. സിബിഐ കണ്ടെത്തല്‍ കോടതി ശരിവയ്ക്കുകയായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications