കല്‍ക്കരി അഴിമതി കേസ്: മുന്‍ മുഖ്യമന്ത്രിക്ക് മൂന്ന് വര്‍ഷം തടവ്
ദില്ലി: കല്‍ക്കരി അഴിമതി കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡയ്ക്ക് മൂന്ന് വര്‍ഷം തടവ്. മധുകോഡ 25 ലക്ഷം രൂപ പിഴയൊടുക്കണമെന്നും ദില്ലി പ്രത്യേക സിബിഐ കോടതി വിധിച്ചു. മധുകോഡയും കൂട്ടുപ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി എച്ച്സി ഗുപ്ത, മുന്‍ ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറി അശോക് കുമാര്‍ ബസു, ഇവരുമായി ബന്ധമുണ്ടായിരുന്ന വ്യക്തി എന്നിവര്‍ക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

ജാര്‍ഖണ്ഡിലെ രാജാര നോര്‍ത്ത് കല്‍ക്കരി ബ്ലോക്ക് ചട്ടങ്ങള്‍ ലംഘിച്ച് കൊല്‍ക്കത്ത കേന്ദ്രമായുള്ള വിനി അയണ്‍ ആന്റ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുവദിച്ചതാണ് കേസിന് ആധാരം. കുറ്റകരമായ ഗൂഢാലോചന, പൊതു പ്രവര്‍ത്തകനായിരിക്കെ വിശ്വാസ വഞ്ചന നടത്തി തുടങ്ങിയ വകുപ്പുകളും ഈ കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു.
കേസില്‍ ഉള്‍പ്പെട്ട കമ്പനി 2007 ജനുവരി എട്ടിന് കല്‍ക്കരി ബ്ലോക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇവര്‍ക്ക് ബ്ലോക്ക് അനുവദിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നില്ല. കല്‍ക്കരി മന്ത്രാലയവും നിര്‍ദേശിച്ചിരുന്നില്ല. എന്നിട്ടും കല്‍ക്കരി ബ്ലോക്ക് നല്‍കിയതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നാണ് സിബിഐ കണ്ടെത്തല്‍.
36ാം സ്ക്രീനിങ് കമ്മിറ്റിയാണ് കല്‍ക്കരി പാടം അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തത്. എച്ച്സി ഗുപ്തയായിരുന്നു കമ്മിറ്റിയുടെ അധ്യക്ഷന്‍. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന്റെ കാലത്താണ് വിവാദ സംഭവങ്ങള്‍ നടന്നത്. അന്ന് മന്മോഹന് സിങിനായിരുന്നു കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല. പക്ഷേ, അദ്ദേഹത്തെ അറിയിക്കാതെയാണ് ഈ കല്‍ക്കരി പാടം വിവാദ കമ്പനിക്ക് അനുവദിച്ചതെന്നും സിബിഐ കണ്ടെത്തുകയായിരുന്നു.
ഗുപ്ത, മധുകോഡ, ബസു എന്നിവര്‍ ചേര്‍ന്ന് നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയുടെ ഫലമായാണ് കല്‍ക്കരി പാടം വിവാദ കമ്പനിക്ക് ചുളുവിലയ്ക്ക് ലഭിച്ചതെന്നും സിബിഐ കണ്ടെത്തി. സിബിഐ കണ്ടെത്തല്‍ കോടതി ശരിവയ്ക്കുകയായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications