കനയ്യ കുമാർ കോൺഗ്രസിലേക്ക്?പ്രശാന്തിന്റെ നേതൃത്വത്തിൽ രാഹുലുമായി കൂടിക്കാഴ്ച?..പ്രതികരിച്ച് കനയ്യ
ദില്ലി; ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ അധ്യക്ഷൻ കൂടിയായ കനയ്യ കുമാർ സിപിഐ ബന്ധം അവസാനിപ്പിക്കുന്നു? ബിഹാർ രാഷ്ട്രീയത്തിൽ ഇത് സംബന്ധിച്ച ചർച്ചകൾ ചൂട് പിടിച്ചിരിക്കുകയാണ്. സിപിഐ ബന്ധം ഉപേക്ഷിച്ച് കനയ്യ കോൺഗ്രസിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുകയാണെന്ന തരത്തിലാണ് ചർച്ചകൾ എന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. അടുത്തിടെ രണ്ട് തവണയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും കനയ്യ കൂടിക്കാഴ്ച നടത്തിയായി റിപ്പോർട്ടുണ്ട്.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറാണ് കനയ്യ കുമാർ-രാഹുൽ ഗാന്ധി ചർച്ചയ്ക്ക് ചുക്കാൻ പിടിച്ചതെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും നേതാക്കൾ വെളിപ്പെടുത്തുന്നു. ജാൻപൂരിലെ മുൻ കോൺഗ്രസ് എംഎൽഎ നദീമാണ് കനയ്യ കുമാറുമായി ചർച്ച നടത്താൻ പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി കനയ്യ കുമാർ നേതൃത്വവുമായി കടുത്ത അകൽച്ചയിലാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയം രുചിച്ച കനയ്യയ്ക്ക് ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് നേതൃത്വം സീറ്റ് നൽകിയിരുന്നില്ല. ഇതിനിടയിൽ കനയ്യയ്ക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായികൾ പട്‌നയിലെ സിപിഐ ഓഫീസ് സെക്രട്ടറി ഇന്ദു ഭൂഷനെ കയ്യേറ്റം ചെയ്തു. സംഭവം വിവാദമായതോടെ കനയ്യയെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ താക്കീത് ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും നടപടി പിൻവലിക്കണമെന്നും കനയ്യ നേതൃത്വത്തോട് ആവശ്യപ്പെട്ടു. എന്നാൽ ദേശീയ നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല.ഇതോടെ അദ്ദേഹം പാർട്ടി വിടാനുള്ള ആലോചനയിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
റെഡ് സാരിയില്‍ കിടിലം ലുക്കില്‍ നടി ആന്‍ അഗസ്റ്റിന്‍; വിഷമത്തിലാണോ എന്ന് ആരാധകര്‍

അതേസമയം കോൺഗ്രസിനെ സംബന്ധിച്ച് കടുത്ത പ്രതിസന്ധിയാണ് ബിഹാറിൽ പാർട്ടി നേരിടുന്നത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വെറും 1 സീറ്റാണ് പാർട്ടിക്ക് ലഭിച്ചത്. 2020 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലെഭിച്ചത് ആകെ 19 സീറ്റുകൾ മാത്രമായിരുന്നു. ഈ സാഹചര്യത്തിൽ കനയ്യ പോലൊരു നേതാവിനെ പാർട്ടിയിൽ എത്തിച്ച് നേട്ടം കൊയ്യുകയെന്നതാണ് ലക്ഷ്യം.നേരത്തേ തന്നെ കനയ്യയെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

നേരത്തേ പൗരത്വ നിയമത്തിനെതിരായ പാട്നയിൽ കനയ്യ നടത്തിയ റാലിയിൽ കോൺഗ്രസ് എംഎൽഎമാരായ ഷെക്കീൽ അഹമ്മദ് ഖാനും അവധേഷ് സിംഗും പങ്കെടുത്തതോടെ ഇത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ഇയർന്നിരുന്നു. എന്നാൽ പൗരത്വ നിയമ പ്രതിഷേധങ്ങളുടെ ഭാഗമായാണ് അവർ പങ്കെടുത്തതെന്നായിരുന്നു അന്ന് കനയ്യ പ്രതികരിച്ചത്.

അതേസമയം പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി കനയ്യ കുമാർ തന്നെ രംഗത്തെത്തി.ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല. ഒരു മുഖ്യധാരാ രാഷ്ട്രീ. പാർട്ടി നേതാവാണ് താൻ. രാഷ്ട്രീയത്തിലായിരിക്കുമ്പോൾ നമ്മൾ നിരവധി നേതാക്കളുമായി ഇടപെടും. അതുപോലുള്ള കൂടിക്കാഴ്ചകളാണ് നടന്നത്. പാർട്ടിയുടെ ദേശീയ എക്സിത്യൂട്ടീവിൽ പങ്കെടുക്കാനായി താൻ ദില്ലിയിൽ എത്തിയിരിക്കുകയാണെന്നും കനയ്യ പറഞ്ഞു.

കോൺഗ്രസ് നേതാവ് നദീം ജാവേദിനൊപ്പമുള്ള എന്റെ ഫോട്ടോയാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്.ൻഎസ്യുഐ മുൻ ദേശീയ പ്രസിഡന്റ് ആണ് നജീം ജവാദ്. അദ്ദേഹം യൂത്ത് കോൺഗ്രസ് മുന്ഡ ദേശീയ ദനറൽ സെക്രട്ടറിയും കോൺഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ദേളീയ പ്രസിഡന്റമാണ്. അദ്ദേഹമാണ് ഞങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്, എ. ഇനി പ്രശാന്ത് കിഷോറിനെ കുറിച്ചുള്ള കൂടിക്കാഴ്ചയാണെങ്കിൽ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഞങ്ങൾ പലപ്പോഴും കൂടിക്കാഴ്ച നടത്താറുണ്ടെന്നും കനയ്യ പറഞ്ഞു
Recommended Video

കഴിഞ്ഞ തവണ ജെഡിയു നേതാവ് അശോക് ചൗധരിയുമായി താൻ കൂടിക്കാഴ്ച നടത്തിയപ്പോൾ ജെഡിയുവിലേക്ക് പോകുകയാണെന്നായിരുന്നു പ്രചാരണം. ബിജെപിയുമായി സഖ്യത്തിലുള്ള ജെഡിയുവിലേക്ക് താൻ എന്തിനാണ് പോകേണ്ടതെന്നും കനയ്യ ചോദിച്ചു.












Click it and Unblock the Notifications