മുസ്ലിം വിരുദ്ധരല്ല; ടിപ്പു ജയന്തിയെ എതിര്‍ക്കും, അറസ്റ്റ് വരിച്ച് യെദ്യൂരപ്പ
ടിപ്പു ജയന്തി ആഘോഷത്തിന് മുന്നോടിയായി പ്രതിഷേധിക്കാനെത്തിയ 48 ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു
ബെംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തിനെതിരെ പ്രതിഷേധിച്ച മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ അറസ്റ്റ് വരിച്ചു. ടിപ്പു ജയന്തി ആഘോഷത്തിന് മുന്നോടിയായി പ്രതിഷേധിക്കാനെത്തിയ 48 ബിജെപി പ്രവര്‍ത്തകരെ മടിക്കേരിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തില്‍ ടൗണ്‍ ഹാളിന് മുമ്പില്‍ പ്രതിഷേധവുമായി നിരവധി ബിജെപി പ്രവര്‍ത്തകരാണ് അണിനിരന്നത്. മൈസൂര്‍ കടുവ എന്നറിയപ്പെടുന്ന ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ ആദ്യം മുതല്‍ തന്നെ ആര്‍എസ്എസും മറ്റ് ഹിന്ദു അനുകൂല സംഘടനകളും രംഗത്തെത്തിയിരുന്നു.

കൊടകില് ബന്ദ്
ടിപ്പു ജയന്തി ആഘോഷത്തില്‍ പ്രതിഷേധിച്ച് കൊടകില് ഹിന്ദു ജാഗരണ്‍ വേദികെ പ്രവര്‍ത്തകര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സ്വകാര്യ ബസുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചു. കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്.

കരുതല്‍ തടങ്കലില്‍
ബിജെപി കൊടക് യൂണിറ്റ് പ്രസിഡന്റ് മനു മുത്തപ്പ, എംഎല്‍എ മാരായ കെ ജി ബൊപ്പയ്യ, അപ്പാച്ചു രഞ്ജന്‍, എംഎല്‍സി സുനില്‍ സുബ്രഹ്മമണി എന്നിവരാണ് മടിക്കേരിയില്‍ നിന്ന് അറസ്റ്റിലായത്. ടിപ്പു സുല്‍ത്താന്‍ ജയന്തിയോടനുബന്ധിച്ച് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൂര്‍ഗ്ഗ് പൊലീസ് സൂപ്രണ്ട് പി രാജേന്ദ്ര പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടു
ടിപ്പു സുല്‍ത്താന്‍ ജയന്തിയ്ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ രണ്ട് രണ്ട് പേര് കൊടകില് കൊല്ലപ്പെട്ടിരുന്നു. അനിഷ്ഠ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

അതീവ സുരക്ഷയില്‍
സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് 450 പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍, 500 ഹോം ഗാര്‍ഡുകള്‍, 120 റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, 12 കെഎസ്ആര്‍പി ബറ്റാലിയനുകള്‍, 170 സെക്ടര്‍ മൊബൈല്‍ വാഹനങ്ങള്‍ എന്നിവ വിന്യസിച്ചിട്ടുണ്ട്.

മുസ്ലിം വിരുദ്ധരല്ല എങ്കിലും...
മുസ്ലിംവിരുദ്ധരല്ലെങ്കിലും ടിപ്പു സുല്‍ത്താന്‍ സുല്‍ത്താന്‍ ജയന്തിയ്ക്കെതിരെ പോരാടുമെന്നാണ് മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍.

വിമര്‍ശിച്ച് ഹൈക്കോടതി
നവംബര്‍ പത്തിന് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ കര്‍ണ്ണാടക ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. ടിപ്പു രാജാവായിരുന്നു, ഒരു സ്വാതന്ത്ര്യ സമര സേനാനി പോലുമല്ലാത്ത ഒരാളുടെ ജന്മദിനം ആഘോഷിക്കുന്നതിന് പിന്നിലെ യുക്തിയെന്താണെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്കെ മുഖര്‍ജി ഉന്നയിച്ച ചോദ്യം. വിഷയത്തില്‍ പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സംഭവം.

കോണ്‍ഗ്രസിന്റെ നീക്കം
2015 മുതലാണ് കോണ്‍ഗ്രസ് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള നീക്കം ആരംഭിച്ചത്. ഇത് ഇടത്- വലത് പക്ഷ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മൈസൂര്‍ കടുവയെന്ന് വിശേഷിപ്പിക്കുന്ന ടിപ്പു മതഭ്രാന്തനായിരുന്നുവെന്നാണ് ആര്‍എസ്സും മറ്റ് ഹിന്ദുസംഘനകളും ആരോപിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications