കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് തകര്‍ത്ത കര്‍സേവകന്‍; പിന്നീട് മുസ്ലിമായി... 91 പള്ളി നിര്‍മിച്ചു, ഒടുവില്‍ ദുരൂഹ മരണം

Google Oneindia Malayalam News

ഹൈദരാബാദ്: സംഘര്‍ഷ കലുഷിതമായ കാലമായിരുന്നു 1992. ആ വര്‍ഷം ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തത്. പിന്നീടുണ്ടായ കലാപവും കൂട്ടക്കുരുതികളും രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ക്കുന്നതായിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് മുന്നിട്ടിറങ്ങിയവരില്‍ ഒരാളായിരുന്നു ഉത്തര്‍ പ്രദേശ് മുസഫര്‍നഗറിലെ ബല്‍ബീര്‍ സിങ്.

സംഘപരിവാര്‍ പ്രവര്‍ത്തകനായ ഇയാള്‍ക്ക് പള്ളി പൊളിച്ച് നാട്ടിലെത്തിയപ്പോള്‍ കിട്ടിയത് ആവേശകരമായ സ്വീകരണം. എന്നാല്‍ പിന്നീട് നടന്ന ചില കാര്യങ്ങള്‍ അദ്ദേഹത്തില്‍ മാറ്റമുണ്ടാക്കി. ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് ആമിര്‍ എന്ന് പേര് മാറ്റി. 100 പള്ളികള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോള്‍ അദ്ദേഹം ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരിക്കുന്നു. തുടര്‍ന്ന് വായിക്കുക...

മുസ്തഫ രാജുമായുള്ള വിവാഹം; പ്രിയാമണിക്ക് പറയാനുള്ളത് ഇതാണ്... ഞങ്ങളുടെ ബന്ധത്തിന്റെ ശക്തിമുസ്തഫ രാജുമായുള്ള വിവാഹം; പ്രിയാമണിക്ക് പറയാനുള്ളത് ഇതാണ്... ഞങ്ങളുടെ ബന്ധത്തിന്റെ ശക്തി

1

മുഹമ്മദ് ആമിറിന്റെ കുടുംബം മതേതര മൂല്യങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്നവരായിരുന്നു. വര്‍ഗീയമായ ഏത് നീക്കത്തെയും അവര്‍ വെറുത്തു. അതിനിടെയാണ് ബാബറി മസ്ജിദ് തകര്‍ക്കുന്നതില്‍ ഇദ്ദേഹം പങ്കെടുത്തത്. തിരിച്ചെത്തിയപ്പോള്‍ കുടുംബം രൂക്ഷമായി വിമര്‍ശിച്ചു. മാനസികമായി തളര്‍ന്ന അദ്ദേഹം പിന്നീട് അസുഖ ബാധിതനായി.

2

താന്‍ പാപം ചെയ്തുവെന്ന ചിന്തയായിരുന്നുവത്രെ ബല്‍ബീര്‍ സിങിന്. അദ്ദേഹം മുസഫര്‍ നഗറിലെ മൗലാന കരീം സിദ്ദിഖിയെ കണ്ടു കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹത്തില്‍ നിന്ന് ഇസ്ലാമിനെ കുറിച്ച് ചോദിച്ചറിയുകയും മുസ്ലിമാവുകയും ചെയ്തു. ബാബറി മസ്ജിദ് പൊളിച്ചതില്‍ പങ്കെടുത്ത താന്‍ 100 പള്ളികള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

3

1993 ജൂണ്‍ 1നാണ് ബല്‍ബീര്‍ സിങ് ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് ആമിര്‍ എന്ന് പേര് മാറ്റിയത്. 1994ല്‍ ഹരിയാനയില്‍ അദ്ദേഹം മുന്‍കൈ എടുത്ത് ആദ്യത്തെ പള്ളി പണിതു. മസ്ജിദെ മദീന എന്നായിരുന്നു ഈ പള്ളിയുടെ പേര്. പിന്നീട് ഒട്ടേറെ പള്ളികള്‍ പുനരുദ്ധാരണം ചെയ്തു. കഴിഞ്ഞ 26 വര്‍ഷത്തിനിടെ 91 പള്ളികള്‍ പൂര്‍ണമായോ ഭാഗികമായോ നിര്‍മിച്ചു. 56 എണ്ണം ഇപ്പോള്‍ വിവിധ ഇടങ്ങളില്‍ നിര്‍മാണത്തിലാണ്.

4

ഹൈദരാബാദിലെ ഹാഫിസ് ബാബ നഗറിലെ വാടക വീട്ടിലാണ് ഒടുവില്‍ താമസിച്ചിരുന്നത്. കുറച്ച് ദിവസമായി പുറത്ത് കണ്ടിരുന്നില്ല. തുടര്‍ന്ന് പ്രദേശവാസികള്‍ കഞ്ചന്‍ബാഗ് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. എന്താണ് മരണ കാരണമെന്ന് പരിശോധിക്കുക്കുമെന്നും പരാതി ലഭിച്ചിട്ടില്ലെന്നും ഇന്‍സ്‌പെക്ടര്‍ ജെ വെങ്കട്ട് റെഡ്ഡി പറഞ്ഞു.

5

മരണ കാരണം എന്താണ് എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. കുടുംബാംഗങ്ങളില്‍ നിന്ന് പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും വെങ്കട്ട റെഡ്ഡി പറഞ്ഞു. ഹാഫിസ് ബാബ നഗറിലെ സി ബ്ലോക്കിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ഹൈദരാബാദില്‍ മുഹമ്മദ് ആമിര്‍ മുന്‍കൈ എടുത്ത് ഒരു പള്ളി നിര്‍മിക്കുന്നുണ്ട്.

5

2019 ഡിസംബറിലാണ് മുഹമ്മദ് ആമിര്‍ ഹൈദരാബാദിലെ പള്ളിയ്ക്ക് തറക്കല്ലിട്ടത്. അദ്ദേഹം മുന്‍കൈയെടുത്ത് നിര്‍മിക്കുന്ന 59ാമത്തെ മസ്ജിദാണിത്. ബലാപൂരിലെ ഈ പള്ളിയ്ക്ക് മസ്ജിദെ റഹീമിയ എന്നാണ് പേരിട്ടിരുന്നത്. ഇവിടെയുള്ളവര്‍ താല്‍ക്കാലികമായി തയ്യാറാക്കിയ ഒരു സ്ഥലത്താണ് നമസ്‌കരിക്കുന്നതത്രെ.

7

വളരെ വ്യത്യസ്തമായ ജീവിതവും പശ്ചാത്തലവുമാണ് മുഹമ്മദ് ആമിറിന്റെത്. ഇദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ പ്രാഥമിക അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെങ്കില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ രേഖാമൂലം ആവശ്യപ്പെടേണ്ടതുണ്ട് എന്നും പോലീസ് പറയുന്നു.

Recommended Video

cmsvideo
Taj mahal was a siva temple, claims sangha pariwar | Oneindia Malayalam

English summary
Former Karsevak Who Converted to Islam as Mohammed Amir dies suspiciously in Hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X