പിഎസ്എ പിന്‍വലിച്ചു; ഒമര്‍ അബ്ദുല്ല മോചിതനായി, 232 ദിവസത്തെ ജയില്‍വാസത്തിന് അന്ത്യം
ശ്രീനഗര്‍: കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല തടങ്കലില്‍ നിന്ന് മോചിതനായി. എട്ട് മാസത്തെ ജയില്‍ ജീവിതത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്ന പൊതുസുരക്ഷാ നിയമം (പിഎസ്എ) പിന്‍വലിച്ചതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. ഒമര്‍ അബ്ദുല്ലയുടെ പിതാവ് ഫാറൂഖ് അബ്ദുല്ലയെ കഴിഞ്ഞാഴ്ച മോചിപ്പിച്ചിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് തൊട്ടുമുമ്പാണ് കശ്മീരിലെ പ്രമുഖരായ രാഷ്ട്രീയ-മത നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ തടവിലാക്കിയത്.

രാഷ്ട്രീയ സാഹചര്യം മെച്ചപ്പെട്ടാല്‍ പുറത്തുവിടുമെന്നാണ് നേരത്തെ കേന്ദ്രം കോടതിയെ അറിയിച്ചിരുന്നത്. കശ്മീരിന്റെ മറ്റൊരു മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇപ്പോഴും തടവിലാണ്. കശ്മീര്‍ നേതാക്കളെ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. സുപ്രീംകോടതിയിലും ഹര്‍ജികള്‍ എത്തി. അധികം വൈകാതെ എല്ലാവരെയും മോചിപ്പിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചത്.
കഴിഞ്ഞ 232 ദിവസമായി ജയിലായിരുന്നു ഒമര്‍ അബ്ദുല്ല. ആദ്യം മുന്‍കരുതല്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിനെതിരെ പിന്നീട് ദേശീയ സുരക്ഷാ നിയമം ചുമത്തുകയായിരുന്നു. കശ്മീരിലെ അഞ്ഞൂറിലധികം നേതാക്കളെ അറസ്റ്റ് ചെയ്ത ശേഷമാണ് സംസ്ഥാനത്തിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഒമര്‍ അബ്ദുല്ലയെ തടവിലിട്ടതിനെതിരെ അദ്ദേഹത്തിന്റെ സഹോദരി സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നു. ഒമര്‍ അബ്ദുല്ലയെ ഉടന്‍ മോചിപ്പിക്കണമെന്നാണ് സഹോദരി ആവശ്യപ്പെട്ടത്. കേന്ദ്രം ഇക്കാര്യത്തില്‍ പ്രതികരണം അറിയിക്കണമെന്നും അല്ലാത്ത പക്ഷം കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും സുപ്രീംകോടതി താക്കീത് ചെയ്തിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനത്തോടെയാണ് കശ്മീരിനെ രണ്ടായി വിഭജിച്ചത്. ഇതുപ്രകാരം ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇനിയുണ്ടാകുക. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി മാതൃകയിലാകും ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടമുണ്ടാകും. അതേസമയം, ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. ദാമന്‍ ദിയു പോലെ ലഡാക്ക് പ്രവര്‍ത്തിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കുകയും ചെയ്തു. ഇതോടെ 29 സംസ്ഥാനമുണ്ടായിരുന്ന രാജ്യത്ത് ഒന്ന് കുറഞ്ഞു. ഇനി 28 സംസ്ഥാനങ്ങളാണുണ്ടാകുക. അതേസമയം, ഏഴ് കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നത് ഇനി ഒമ്പതായി ഉയരുകയും ചെയ്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications