കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു! അന്ത്യം കൊല്‍ക്കത്തയില്‍ വെച്ച്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു | Oneindia Malayalam

മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. വൃക്കാ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായിരുന്നു.

ജൂണ്‍ അവസാനവാരം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു. 40 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സ്ഥിതി മെച്ചപ്പെട്ടതിനെ തുര്‍ന്ന് വീട്ടിലേക്ക് മടങ്ങി. എന്നാല്‍ ചൊവ്വാഴ്ച വീണ്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സിപിഎമ്മിലേക്ക്

സിപിഎമ്മിലേക്ക്

1968 മുതല്‍ സിപിഎം അംഗമായിരുന്നു സോമനാഥ് 1971 ല്‍ പിതാവ് നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ മരണത്തെ തുടര്‍ന്നാണ് സജീവ രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് പത്തു തവണ ലോക്സഭാംഗമായിരുന്നു സോമനാഥ് ചാറ്റർജി.
2004 മുതല്‍ 2009 വരെ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് ഇദ്ദേഹം ലോക്സഭാ സ്പീക്കറായിരുന്നത്. 2008 ലാണ് അദ്ദേഹത്തെ പാർട്ടിയില്‍ നിന്ന് പുറത്താക്കുന്നത്.

പുറത്താക്കി

പുറത്താക്കി

ആണവകരാര്‍ വിഷയത്തെ ചൊല്ലി യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ചപ്പോള്‍ തന്‍റെ സ്പീക്കര്‍ സ്ഥാനം രാജിവെയ്ക്കാന്‍ സോമ്നാഥ് തയ്യാറായില്ല
പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് ലോക്ഭാ സ്പീക്കര്‍ സ്ഥാനം രാജിവെയ്ക്കാന്‍ വിസമ്മതിച്ച സോമനാഥ് ചാറ്റര്‍ജിയെ സിപിഎം പുറത്താക്കുകയായിരുന്നു.

വിസമ്മതത്തിന് പിന്നില്‍

വിസമ്മതത്തിന് പിന്നില്‍

സിപിഎം പൊളിറ്റ് ബ്യൂറോ അടിയന്തരമായി യോഗം ചേര്‍ന്നാണ് ചാറ്റര്‍ജിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. പാര്‍ട്ടിയുടെ ആജന്മശത്രുവായ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ തനിക്ക് വോട്ടു ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ചാറ്റര്‍ജി രാജിക്ക് വിസമ്മതിച്ചത്.

തയ്യാറായില്ല

തയ്യാറായില്ല

സിപിഎം നേതൃത്വം ആവര്‍ത്തിച്ച് രാജിയാവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയിരുന്നില്ല. സിപിഎമ്മിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായ ജ്യോതിബസു നേരില്‍ ആവശ്യപ്പെട്ടിട്ടുപോലും പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ സോമനാഥ് തയ്യാറായില്ല.

പരാജയപ്പെട്ടു

പരാജയപ്പെട്ടു

പശ്ചിമബംഗാളിലെ ബേല്‍പൂര്‍ ലോക്സഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. 1971 മുതല്‍ സ്ഥിരമായി ലോക്സഭയിലേയ്ക്ക് മത്സരിക്കുന്ന ചാറ്റര്‍ജി, 1984ല്‍ ജാദവ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മമതാ ബാനര്‍ജിയോട് പരാജയപ്പെട്ടിരുന്നു.

അവസാന നാളുകളില്‍

അവസാന നാളുകളില്‍

സിപിഎമ്മിന്റെ കേന്ദ്രക്കമ്മിറ്റി അംഗമായിരിക്കെയാണ് അദ്ദേഹം ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ കേന്ദ്രക്കമ്മിറ്റിയില്‍ നിന്ന് സിപിഎം ഒഴിവാക്കി.ഇടതുപാര്‍ട്ടികളുടെ അപചയത്തിനെതിരെ ശക്തമായി സംസാരിച്ച അദ്ദേഹം അവസാന നാളുകളില്‍ പാര്‍ട്ടിയിലേക്ക് മടങ്ങി വരവിനൊരുങ്ങുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

English summary
somanadha chatterjee passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X