കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പരിപ്പിച്ച് കോണ്‍ഗ്രസ്: മുന്‍ മന്ത്രിയായ മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

Google Oneindia Malayalam News

ഭോപ്പാല്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുമ്പോഴും മധ്യപ്രദേശില്‍ നഷ്ടപ്പെട്ട അധികാരം തിരികെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം പാര്‍ട്ടി വിട്ട 22 എംല്‍എല്‍മാര്‍ക്ക് അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ രണ്ട് എംഎല്‍എമാരുടേത് ഉള്‍പ്പടെ 26 മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

അന്തരിച്ച കോണ്‍ഗ്രസിന്‍റേയും ബിജെപിയുടെ ഓരോ അംഗങ്ങളുടേയും മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. ഫലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 26 ല്‍ 25 ഉം കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റുകളാണ്. സംസ്ഥാന സര്‍ക്കാറിന്‍റെ ഭരണത്തെ തന്നെ ബാധിക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാല്‍ കൃത്യമായ പദ്ധതികള്‍ രൂപീകരിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ട് പോവുന്നത്.

കോണ്‍ഗ്രസിനും ബിജെപിക്കും

കോണ്‍ഗ്രസിനും ബിജെപിക്കും

കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ പ്രധാനപ്പെട്ട ഉപതിരഞ്ഞെടുപ്പാണ് മധ്യപ്രദേശില്‍ നടക്കാന്‍ പോവുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടുപോവുകയാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ തന്നെയാണ് പ്രധാന മത്സരം നടക്കുന്നത്. ഇവരോടൊപ്പം തന്നെ ബിഎസ്പിയും പ്രകാശ് അംബേദ്കറിന്‍റെ വിബിഎയും തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

230 അംഗ നിയമസഭയില്‍

230 അംഗ നിയമസഭയില്‍

230 അംഗ നിയമസഭയില്‍ 107 അംഗങ്ങളുടെ പിന്തുണയോടെയാണ് ശിവരാജ് സിങ് ചൗഹാന്‍ ഇപ്പോള്‍ മധ്യപ്രദേശില്‍ ഭരണം നടത്തുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതോടെ സര്‍ക്കാറിന് മുന്നിലെ കേവല ഭൂരിപക്ഷ സംഖ്യ 116 ആയി ഉയരും. ഈ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 9 സീറ്റുകളെങ്കിലും വിജയിച്ചില്ലെങ്കില്‍ സര്‍ക്കാറിന് മുന്നില്‍ പ്രതസിന്ധി ഉയരും.

മുന്നില്‍ കാണുന്നത്

മുന്നില്‍ കാണുന്നത്

ഈ സാഹചര്യം തന്നെയാണ് കോണ്‍ഗ്രസും മുന്നില്‍ കാണുന്നത്. സിന്ധിയുടെ കൂറുമാറ്റത്തോടെ പാര്‍ട്ടിക്ക് വലിയ തിരിച്ചടി നേരിട്ടെങ്കിലും കൃത്യമായ പ്രവര്‍ത്തനത്തിലൂടെ അതിനെയെല്ലാം മറികടക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ ശ്രമത്തില്‍ അവര്‍ വലിയ തോതില്‍ മുന്നോട്ട് പോവുകയും ചെയ്തിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അധികാരത്തില്‍ തിരിച്ചെത്തുമെന്നും അവര്‍ അവകാശപ്പെടുന്നു.

26 ല്‍ 18 സീറ്റും

26 ല്‍ 18 സീറ്റും

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 26 ല്‍ 18 സീറ്റും സിന്ധ്യയുടെ ശക്തികേന്ദ്രമായി ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത് എന്നതാണ് കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളി. സിന്ധ്യയുടേയും അനുയായികളുടേയും കൂടുമാറ്റത്തോടെ പൊടുന്നനെ ഒരു ശൂന്യത ഈ മേഖലയില്‍ കോണ്‍ഗ്രസിന് സൃഷ്ടിച്ചെങ്കിലും ഈ പ്രശ്നം വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കിയ പാര്‍ട്ടി നേതൃത്വം മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരോ മണ്ഡലത്തിലും നേതാക്കള്‍ക്ക് പ്രത്യേക ചുമതലയാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.

അസംതൃപ്തി

അസംതൃപ്തി

ഇതിനിടെ വിവിധ കാരണങ്ങളാല്‍ ബിജെപിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച ബിജെപി നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് സജീവമാക്കുന്നുണ്ട്. മുന്‍ എംപി പ്രേമചന്ദ്ര ഗുഡ്ഡു, ബാലേന്ദു ശുക്ല എന്നീ പ്രമുഖര്‍ക്ക് പുറമെ സംസ്ഥാനത്തെ മുന്‍ മന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ കൻഹയ്യ ലാൽ അഗർവാളിനെയും കോണ്‍ഗ്രസിന് ഇന്ന് പാര്‍ട്ടിയിലെത്തിക്കാനായി.

സ്വീകരണം

സ്വീകരണം

ഭോപ്പാലിലെ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ അഗര്‍വാളിന് പാര്‍ട്ടി നേതൃത്വം വന്‍ സ്വീകരണം നല്‍കി. മുന്‍ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായി കമല്‍നാഥ് അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു അഗര്‍വാളിനും അനുയായികള്‍ക്കും സ്വീകരണം നല്‍കിയത്. കമല്‍നാഥ്, അഗര്‍വാളിന് പാര്‍ട്ടി അംഗത്വം നല്‍കി. കോണ്‍ഗ്രസിലേക്ക് വന്നതില്‍ വലിയ ആഹ്ളാദം ഉണ്ടെന്നായിരുന്നു അഗര്‍വാളിന്‍റെ പ്രതികരണം.

കമല്‍നാഥ് ശ്രദ്ധിക്കുന്നത്

കമല്‍നാഥ് ശ്രദ്ധിക്കുന്നത്

ബിജെപി തന്നോട് വലിയ അനീതി കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി നേതാക്കളെ പോലെ സംസാരത്തിലല്ല, പ്രവര്‍ത്തിയിലാണ് കമല്‍നാഥ് ശ്രദ്ധിക്കുന്നത്. അദ്ദേഹം കുറച്ച് സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പിൽ 26 സീറ്റുകളിൽ വിജയിച്ച് കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു

തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും

തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും

ബമോറി മേഖലയില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ള നേതാവാണ് കൻഹയ്യ ലാൽ അഗർവാള്‍. പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതിനോടൊപ്പം തന്നെ അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി കോണ്‍ഗ്രസ് നേരത്തെ അണികള്‍ക്കിടയില്‍ ഒരു അഭിപ്രായ സര്‍വ്വെ നടത്തിയിരുന്നു.

നിരന്തരം ചര്‍ച്ചകള്‍

നിരന്തരം ചര്‍ച്ചകള്‍

ഈ അഭിപ്രായ സര്‍വ്വേയില്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് തന്നെ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കി മുന്നിലെത്താനും കൻഹയ്യ ലാൽ അഗർവാളിന് മുന്നിലെത്താന്‍ കഴിഞ്ഞു. ശിവരാജ് സിങ്ങിന്റെ ഭരണകാലത്ത് മധ്യപ്രദേശിലെ വ്യോമയാന സഹമന്ത്രിയായിരുന്നു അദ്ദേഹം. ബിജെപിയുമായി ഇടഞ്ഞ ഇദ്ദേഹം കോണ്‍ഗ്രസ് നേതാക്കളുമായി അടുത്തിടെ നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ബിജെപി ടിക്കറ്റില്‍

ബിജെപി ടിക്കറ്റില്‍

2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും വിജയിക്കാന്‍ അഗര്‍വാളിന് സാധിച്ചിരുന്നില്ല. പിന്നീട് ബിജെപിയുമായി ഇടഞ്ഞ അദ്ദേഹം 2018 ൽ ബിജെപി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും വീണ്ടും പരാജയപ്പെട്ടു. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും നിര്‍ണ്ണായക സ്വാധീനമുള്ള നേതാവാണ് അഗര്‍വാള്‍.

സിന്ധ്യയുടെ ശക്തി കേന്ദ്രം

സിന്ധ്യയുടെ ശക്തി കേന്ദ്രം

സിന്ധ്യയുടെ ശക്തി ദുര്‍ഗമായ ബമോറി നിയമസഭാ മണ്ഡലത്തില്‍ മുൻ തൊഴിൽ മന്ത്രി മഹേന്ദ്ര സിംഗ് സിസോഡിയയാണ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇദ്ദേഹത്തെ പരാജയപ്പെടുത്താനായി കൻഹയ്യ ലാൽ അഗർവാളിനെ കോണ്‍ഗ്രസ് രംഗത്തിറക്കിയേക്കും. മണ്ഡലത്തില്‍ കോൺഗ്രസിന്റെ ശക്തമായ മത്സരാർത്ഥിയായി മാറാന്‍ അഗര്‍വാളിന് കഴിയുമെന്നാണ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും അഭിപ്രയാപ്പെടുന്നത്

 ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനകം പാര്‍ട്ടിയും രാഷ്ട്രീയവും ഉപേക്ഷിച്ച് മുന്‍ ഇന്ത്യന്‍ താരം ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനകം പാര്‍ട്ടിയും രാഷ്ട്രീയവും ഉപേക്ഷിച്ച് മുന്‍ ഇന്ത്യന്‍ താരം

English summary
former madhya pradesh minister kl agarwal joins congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X