കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് ശിവസേന മുന്‍ അധ്യക്ഷനെ വെടിവച്ചു കൊന്നു, ഭാര്യയ്ക്കും മകള്‍ക്കും പരിക്ക്

Google Oneindia Malayalam News

ഭോപ്പാല്‍: ശിവസേന മധ്യപ്രദേശ് മുന്‍ അധ്യക്ഷന്‍ രമേശ് സാഹുവിനെ (70) വെടിവച്ച് കൊന്നു. ആക്രമണത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കും പരിക്കേറ്റും. ഇന്‍ഡോറിലെ വീട്ടില്‍ അതിക്രമിച്ച് എത്തിയ ആക്രമികള്‍ രമേശ് സാഹുവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. നഗരത്തിലെ ഒരു ധാബയുടെ ഉടമസ്ഥന്‍ കൂടിയായിരുന്നു ഇദ്ദേഹം.

shivsena

രമേശ് സാഹു, ഭാര്യ ഗീത സാഹു, മകള്‍ ജയ സാഹു എന്നിവര്‍ വീട്ടില്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം. രാത്രി രണ്ട് മണിയോടെ മൂന്ന് പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. നാടന്‍ തോക്ക് ഉപയോഗിച്ച് രമേശ് സാഹുവിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് തേജാജി നഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍എന്‍എസ് ബദോരിയ പറഞ്ഞു.

Recommended Video

cmsvideo
രോഗലക്ഷണമില്ലാത്തത് ഏറ്റവും അപകടകരം | Oneindia Malayalam

പുറത്തുനിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മൂന്ന് പേര്‍ മുഖം മൂടി ധരിച്ച് ആയുധങ്ങളുമായി വരുന്നത് കണ്ടത്. അവരുടെ കയ്യില്‍ കൂര്‍ത്ത ആയുധങ്ങളും വടികളും ഉണ്ടായിരുന്നെന്ന് ഭാര്യ ഗീത സാഹു പൊലീസിനോട് പറഞ്ഞു. ഭാര്യയെും മകളെയും ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭാര്യയെ തള്ളിമാറ്റിയ ശേഷം ഇവരുടെ ആഭരങ്ങളും വീട്ടിലുണ്ടായിരുന്ന പണവും മോഷ്ടിച്ചു. ഇത് തടയാന്‍ ശ്രമിച്ച മകളെ വടി ഉപയോഗിച്ച് മര്‍ദ്ദിച്ചു. വീട്ടിലുണ്ടായിരുന്ന എല്ലാ പണവും ആഭരണങ്ങളും ആക്രമികള്‍ ആവശ്യപ്പെട്ടു. മൂന്ന് പേര്‍ രമേശ് സാഹുവിന്റെ റൂമിലെത്തി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. രമേശ് സാഹുവിന്റെ കഴുത്തിനാണ് വെടിയേറ്റത്. പിന്നീട് ഡ്രൈവറുടെ സഹായത്താല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊള്ള നടത്തിയതിന് ശേഷം കൊലപ്പെടു്തിയതാണന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡിഐജി അറിയിച്ചു. അതേസമയം, സ്വത്ത് തര്‍ക്കവുമായി നബന്ധപ്പെട്ട് കൊല്ലപ്പെട്ട രമേശ് സാഹു വിവിധ പൊലീസ് സ്റ്റേഷനികളില്‍ ആറോളം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആ വഴിക്കും അന്വേഷണം ആരംഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു, ദുരിതാശ്വാസനിധിയിലേക്ക് ക്രിപ്‌റ്റോ കറൻസി ആവശ്യപ്പെട്ടുപ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു, ദുരിതാശ്വാസനിധിയിലേക്ക് ക്രിപ്‌റ്റോ കറൻസി ആവശ്യപ്പെട്ടു

മയക്കുമരുന്നിനെതിരെ പോരാട്ടം കടുപ്പിപ്പ് കർണ്ണാടക: ജനുവരിക്ക് ശേഷം സംസ്ഥാനത്ത് 1,438 കേസുകൾമയക്കുമരുന്നിനെതിരെ പോരാട്ടം കടുപ്പിപ്പ് കർണ്ണാടക: ജനുവരിക്ക് ശേഷം സംസ്ഥാനത്ത് 1,438 കേസുകൾ

കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന മേഖലകളിൽ ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ സൈന്യമെന്ന് റിപ്പോർട്ട്!കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന മേഖലകളിൽ ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ സൈന്യമെന്ന് റിപ്പോർട്ട്!

English summary
Former Madhya Pradesh Shiv Sena chief shot dead by robbers, Police have registered a case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X