മുന്‍ മഹാരാഷ്ട്ര മന്ത്രി നിഹാല്‍ അഹമ്മദ് മൗലവി മുഹമ്മദ് ഉസ്മാന്‍ അന്തരിച്ചു
മാലേഗാവ്: മുന്‍ മഹാരാഷ്ട്ര മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ നിഹാല്‍ അഹമ്മദ് മൗലവി മുഹമ്മദ് ഉസ്മാന്‍ അന്തരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു മരിച്ചത്. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാണ് മരണത്തിനു കാരണമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. 90 വയസ്സായിരുന്നു.

ഒരു പ്രൈവറ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ബാഡ ഖബര്‍സ്ഥാനിലാണ് മൃതദേഹം അടക്കം ചെയ്തത്. മഹാരാഷ്ട്രാ മുന്‍ സാങ്കേതിക ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു അഹമ്മദ്. ജനതാദള്‍ സെക്യുലറിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൂന്ന് ഘട്ടങ്ങളില്‍ നിയമസഭാ സമാജികന്‍ കൂടിയായിരുന്നു നിഹാല്‍ അഹമ്മദ് മൗലവി മുഹമ്മദ് ഉസ്മാന്‍. പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപെട്ടിടുണ്ട്. മാലേഗാവ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ആദ്യ മേയറായിരുന്ന അദ്ദേഹത്തെ 'നിഹാല്‍ ഭായ്' എന്നാണ് അടുപ്പമുള്ളവര്‍ വിളിച്ചിരുന്നത്.












Click it and Unblock the Notifications