• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യ സമ്മതം നല്‍കിയില്ല; രാഷ്ട്രീയ അഭയം തേടിയ മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റിനെ തിരിച്ചയച്ചു

  • By S Swetha

തൂത്തുക്കുടി: സാധുവായ രേഖകളൊന്നുമില്ലാതെ ചരക്ക് കപ്പലില്‍ തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ എത്തിയ മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്ദുല്‍ ഗഫൂറിനെ കോസ്റ്റ് ഗാര്‍ഡ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപസമൂഹത്തിലേക്ക് തിരിച്ചയച്ചതായി തമിഴ്നാട് പോലീസ് അറിയിച്ചു. അഴിമതി ആരോപണങ്ങളില്‍ വിചാരണ നേരിടുന്ന അദീബ് മാലിദ്വീപില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടുകയായിരുന്നു. മാലിദ്വീപില്‍ വീട്ടുതടങ്കലിലായിരുന്നു ഇയാള്‍. വ്യാഴാഴ്ച ഒന്‍പത് ക്രൂ അംഗങ്ങളോടൊപ്പം ഒരു ചരക്ക് കപ്പലില്‍ തീരത്തെത്തിയ അദീബിന് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ സാധുവായ രേഖകള്‍ ഇല്ലാത്തതിനാല്‍ കപ്പലില്‍ നിന്ന് ഇറങ്ങാന്‍ അനുവാദമില്ലായിരുന്നു. അതേ കപ്പലില്‍ അദീബ് സ്വന്തം നാട്ടിലേക്ക് തിരികെ പോയതായി പോലീസ് പറഞ്ഞു.

ശ്രീറാമും വഫയും പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെയെന്ന്; കാറുമായ് വന്നത് ആവശ്യപ്രകാരം, മദ്യപിച്ചിരുന്നു

നിയുക്ത എന്‍ട്രി പോയിന്റുകള്‍ വഴി വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശനം അനുവദനീയമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. 'ഉചിതമായ സാധുവായ യാത്രാ രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം സുഗമമാക്കുന്നത്. ഈ കേസില്‍, ഒരു നിയുക്ത എന്‍ട്രി പോയിന്റ് വഴി അദ്ദേഹം ഇന്ത്യയിലേക്ക് പ്രവേശിക്കാത്തതിനാലും സാധുവായ രേഖ കൈവശമില്ലാത്തതിനാലും ഇന്ത്യയിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല,' തമിഴ്നാട് തീരത്ത് നിന്ന് കപ്പലില്‍ അഹമ്മദ് അദീബിനെ കണ്ടെത്തിയ ദിവസം വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

''മാലദ്വീപ് നേതാവ് അര്‍ദ്ധരാത്രിയോടെ തൂത്തുക്കുടി തീരം വിട്ടു,'' ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. തീരസംരക്ഷണ സേനയുടെ മേല്‍നോട്ടത്തിലാണ് ഇന്ത്യന്‍ സമുദ്രത്തില്‍ നിന്ന് കപ്പല്‍ പുറത്തു പോയത്. വിവിധ കേന്ദ്ര ഏജന്‍സികള്‍ അദ്ദേഹത്തെ നേരത്തെ ചോദ്യം ചെയ്തതായും അവര്‍ പറഞ്ഞു. സ്വന്തം നാട്ടില്‍ ജീവന് ഗുരുതരമായ അപകടം നേരിടേണ്ടി വരുന്നതിനാലാണ് അദീബ് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയതെന്ന് യുകെയിലെ അഭിഭാഷകന്‍ പറഞ്ഞു.

37 കാരനായ അഹമ്മദ് അദീബ് 2015ലാണ് ദ്വീപ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റാകുന്നത്. അതേ വര്‍ഷം തന്നെ അന്നത്തെ പ്രസിഡന്റ് അബ്ദുല്ല യമീനെ ലക്ഷ്യമിട്ട് നടന്ന ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കി. ശിക്ഷ റദ്ദാക്കിയതിനെത്തുടര്‍ന്ന് മെയ് മാസത്തില്‍ ജയില്‍ മോചിതനായെങ്കിലും പ്രത്യേക വിചാരണയില്‍ അഴിമതി ആരോപണം നേരിട്ടു.

വിര്‍ഗോ 9 എന്ന പേരില്‍ ഒരു ബാര്‍ജില്‍ (കനാലുകളിലും നദികളിലും സാധാരണയായി ഉപയോഗിക്കുന്ന ഒരു പരന്ന അടിത്തട്ടിലുള്ള കപ്പല്‍) അഹ്മദ് അദീബിനെ സുരക്ഷിതനാക്കിയാണ് തീരത്തെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിസ്റ്റര്‍ അദീബ് ഉള്‍പ്പെടെ ഒന്‍പത് പേരാണ് തൂത്തുക്കുടിയില്‍ എത്തിയത്. ബാക്കി ജോലിക്കാര്‍ക്ക് സാധുവായ രേഖകളുണ്ടായിരുന്നുവെങ്കിലും അഹമ്മദ് അദീബിന്റെ പാസ്പോര്‍ട്ട് മാലിദ്വീപ് സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. നേരത്തെ ടൂറിസം മന്ത്രിയായും സാമ്പത്തിക കൗണ്‍സില്‍ ചെയര്‍മാനായും അബീദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയും മാലിദ്വീപും ശക്തമായ ബന്ധമാണ് നിലവില്‍. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും സുരക്ഷാ ഗ്യാരണ്ടറുടെ പങ്ക് വഹിച്ചതിന് മാലദ്വീപ് പ്രതിരോധ സേന മേധാവി അബ്ദുല്ല ഷമാല്‍ കഴിഞ്ഞ മാസം് നന്ദി പറഞ്ഞിരുന്നു.

English summary
Former Maldives Vice President deported from India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X