കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ അമ്പരപ്പിച്ച് കോണ്‍ഗ്രസ്: മുന്‍മന്ത്രിമാരായ 2 ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

Google Oneindia Malayalam News

ദില്ലി: സമീപകാലത്ത് കോണ്‍ഗ്രസിനേറ്റ ഏറ്റവും വലിയ തിരിച്ചടികളില്‍ ഒന്നായിരുന്നു മുതിര്‍ന്ന നേതാവായ ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയത്. ഉത്തര്‍ പ്രദേശിലെ ബ്രാഹ്മണ വിഭാഗത്തിനിടയില്‍ ശക്തമായ സ്വാധീനമുള്ള ജിതിന്‍ പ്രസാദയുടെ കുടുംബം കോണ്‍ഗ്രസിനൊപ്പമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പശ്ചിമ ബംഗാളിന്‍റെ ചുമതലയുണ്ടായിരുന്നു നേതാവ് കൂടിയായിരുന്നു ജിതിന്‍ പ്രസാദ.

കൂടുമാറ്റത്തിന് പിന്നാലെ പ്രസാദയ്ക്കെതിരെ ശക്തമായ വിമര്‍ശനവുമായി പല കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ പ്രസാദയെ അടര്‍ത്തിമാറ്റിയ ബിജെപിക്ക് അതേശൈലിയില്‍ തന്നെ മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം

ബിജെപിയുടെ തിരിച്ചടികള്‍

നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ബിജെപിക്ക് തിരിച്ചടികള്‍ മാത്രം നല്‍കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചെങ്കിലും മുഖ്യമന്ത്രി പദത്തിലുടക്കി ശിവസേന സഖ്യം വിട്ടതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ല. പിന്നാലെ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി കക്ഷികളുടെ നേതൃത്വത്തില്‍ മഹാഅഘാഡി സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്തു.

കൂടിക്കാഴ്ച

സഖ്യ സര്‍ക്കാറിനെ വീഴ്ത്താന്‍ നിരവധി തവണ ബിജെപി ശ്രമിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോവുകയാണ് മൂന്ന് കക്ഷികളും. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സര്‍ക്കാര്‍ വീഴാന്‍ പോവുന്നുവെന്ന തരത്തില്‍ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ തള്ളി ശിവസേന നേതൃത്വം തന്നെ രംഗത്തെത്തി.

കോണ്‍ഗ്രസിന്‍റെ വക

മാത്രവുമല്ല വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളെ സഖ്യം ഒറ്റക്കെട്ടായി നേരിടുമെന്ന പ്രഖ്യാപനങ്ങളും നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായി. മഹാരാഷ്ട്രയില്‍ അധികാരത്തിലേക്ക് തിരിച്ച് വരാന്‍ ലക്ഷ്യമിടുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ നീക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ വക വലിയൊരു തിരിച്ചടിയും ബിജെപിക്ക് ലഭിക്കുന്നത്.

രണ്ട് പേര്‍

മുതിര്‍ന്ന ബിജെപി നേതാക്കളും മുന്‍ മന്ത്രിമാരുമായിരുന്ന രണ്ട് പേരാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ പോവുന്നത്. സുനില്‍ ദേശ്മുഖും, സഞ്ജയ് ദേശ്മുഖുമാണ് കൂടുമാറ്റത്തിന് ഒരുങ്ങുന്നത്. ഇരുവരും ശനിയാഴ്ച മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വീകരണം

മഹാരാഷ്ട്രയുടെ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി എച്ച് കെ പാട്ടീല്‍ , റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബാലസഹേബ് തോറാത്ത് എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ഇരുവരുടേയും കോണ്‍ഗ്രസ് പ്രവേശനം. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതായി സുനില്‍ ദേശ്മുഖും വ്യക്തമാക്കിയിട്ടുണ്ട്.

തുടക്കം കോണ്‍ഗ്രസില്‍

നേരത്തെ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന നേതാവ് കൂടയാണ് സുനില്‍ ദേശ്മുഖ്. പിന്നീട് ഇദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. എന്നാല്‍ ബിജെപിയില്‍ തനിക്ക് അത്ര സുഖകരമായ അനുഭവം അല്ലായിരുന്നു നേരിടേണ്ടി വന്നതെന്നും അദ്ദേഹം തുറന്ന് പറയുന്നു. അവിടെ വലിയ ഒറ്റപ്പെടലാണ് ഉണ്ടായതെന്നും സുനില്‍ ദേശ്മുഖ് കൂട്ടിച്ചേര്‍ത്തു.

ശരിയായ സമയം

"ഞാൻ കോൺഗ്രസിൽ വളരെക്കാലം ഉണ്ടായിരുന്നു. പിന്നെ ഞാൻ ബിജെപിയിൽ ചേർന്നു. അവിടെ ഞാൻ പൂർണ്ണമായും ഒറ്റപ്പെട്ടു. ഇപ്പോള്‍ എന്റെ യഥാർത്ഥ വീട്ടിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് എനിക്ക് തോന്നി-റേഡിയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ദേശ്മുഖ് പറഞ്ഞു.

വിദർഭ മേഖല

വിദർഭ മേഖലയില്‍ പാർട്ടി സംഘടന കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവായതിനാല്‍ തന്നെ സുനില്‍ ദേശ്മുഖിന്‍റെ പാര്‍ട്ടി വിാടനുള്ള തീരുമാനം ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഏറെനാളായി സുനില്‍ ദേശ്മുഖും ബിജെപി നേതൃത്വവും തമ്മില്‍

യൂത്ത് കോണ്‍ഗ്രസ്

മുന്‍ മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ദേശ്മുഖ് 1999 ൽ ബിജെപി മന്ത്രി ജഗദീഷ് ഗുപ്തയെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2004 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വിലാസ്റാവു ദേശ്മുഖ് സർക്കാരിൽ സഹമന്ത്രിയായിരുന്നു. 2009 ൽ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ മകൻ റൗസാഹേബ് ശെഖാവത്തിനോട് തോറ്റു. സ്വതന്ത്രനായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ അന്നത്തെ മത്സരം.

2014 ൽ ബിജെപിയിൽ

2014 ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം ശെഖാവത്തിനെ പരാജയപ്പെടുത്തി. എന്നാല്‍ 2019 ൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി സുലഭ ഖോഡ്കെയോട് പരാജയപ്പെട്ടു. പിന്നീട് ബിജെപിയിൽ സംസ്ഥാന യൂണിറ്റ് വൈസ് പ്രസിഡന്റായി നിയമിതനായെങ്കിലും ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭരണകാലത്ത് അദ്ദേഹത്തെ നിതിൻ ഗഡ്കരി വിശ്വസ്തനായി കണക്കാക്കിയിരുന്നു.

Recommended Video

cmsvideo
Ramya Haridas talks about the incident
മുതല്‍ക്കൂട്ടാവും

സംഘടനാ കഴിവുകളും ജനപ്രീതിയും കണക്കിലെടുത്ത് ദേശ്മുഖിന്റെ നീക്കം വിദർഭയിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിക്കുറിക്കും. "ഞങ്ങൾ അദ്ദേഹത്തെ പാർട്ടി പാർട്ടിയിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നു, അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ മുതല്‍ക്കൂട്ടായിരിക്കും "- തോറാത്ത് പറഞ്ഞു.

ഗ്ലാമറസ് ലുക്കുകളില്‍ പോസ് ചെയ്ത് മൗനി റോയ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം

English summary
Former minister and BJP leader Sunil Deshmukh is likely to join the Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X