കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍, ഞെട്ടി നേതൃത്വം, പിന്നില്‍ അമിത് ഷാ!!

Google Oneindia Malayalam News

ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസിന് വമ്പന്‍ തിരിച്ചടി. കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട രണ്ട് നേതാക്കളും ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. മുന്‍ എംഎല്‍എമാരായ അജന്ത നിയോഗും രാജ്ദീപ് ഗോവാലയുമാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ഈ നീക്കത്തില്‍ അമ്പരന്നിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ ഏറ്റവും വിശ്വസ്തയായിരുന്നു അജന്ത നിയോഗ്. അവര്‍ നേതൃത്വത്തില്‍ ദുര്‍ബലയാവുന്നു എന്ന ഘട്ടത്തിലാണ് പാര്‍ട്ടി വിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറുക പ്രയാസകരമാണ്.

1

കഴിഞ്ഞ ദിവസം ഇവര്‍ ഗുവാഹത്തിയില്‍ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. ആ കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് തന്നെ ഇവരെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. അതേസമയം ഇവര്‍ പുറത്തായതോടെ കോണ്‍ഗ്രസ് വലിയ നാണക്കേടാണ് സ്വന്തമാക്കിയിരിക്കുന്നത്. നിയമസഭയില്‍ വെറും 20 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെന്ന പേരും പാര്‍ട്ടിക്ക് നഷ്ടമാകും. കാരണം ആ പദവി ലഭിക്കാന്‍ നിയമസഭയില്‍ 21 സീറ്റ് ആവശ്യമാണ്. ലോക്‌സഭയില്‍ കോണ്‍ഗ്രസിനേറ്റ അതേ തിരിച്ചടി തന്നെയാണ് ഇപ്പോള്‍ അസമിലും ഉണ്ടായിരിക്കുന്നത്.

ബിജെപി അസം അധ്യക്ഷന്‍ രഞ്ജിത് ദാസിന്റെയും വടക്കുകിഴക്കന്‍ മേഖലയിലെ ബിജെപി നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഹിമന്ത ബിശ്വ ശര്‍മയുടെയും സാന്നിധ്യത്തിലാണ് ഇരുനേതാക്കളും ബിജെപിയില്‍ ചേര്‍ന്നത്. ഭാവിയുടെ പാര്‍ട്ടിയാണ് ബിജെപിയെന്നും, കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടതായും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി. സാധാരണ പ്രവര്‍ത്തകരും നേതൃത്വവും തമ്മില്‍ വലിയ അന്തരം പാര്‍ട്ടിക്കുള്ളിലുണ്ട്. ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച്ചകള്‍ നടക്കുന്നില്ല. അതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് അജന്ത നിയോഗ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം സാധാരണ പ്രവര്‍ത്തകര്‍ എന്താണ് ചിന്തിക്കുന്നതെന്ന കാര്യത്തെ കുറിച്ച് ആലോചിക്കുന്നത് പോലുമില്ലെന്ന് അജന്ത നിയോഗ് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ അച്ചടക്കമില്ലെന്ന് രാജ്ദീപ് ഗോവാലയും ആരോപിച്ചു. ഒരു ഭാവിയും ആ പാര്‍ട്ടിക്കില്ല. ദിശാബോധം തീരെയില്ല. കോണ്‍ഗ്രസില്‍ നേതൃത്വ പ്രതിസന്ധിയുണ്ട്. ജനങ്ങള്‍ക്ക് നല്ലതായി ഒന്നും ചെയ്യാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും ഗോവാല ആരോപിച്ചു. ഗോലാഘട്ടില്‍ നിന്നുള്ള എംഎല്‍എയാണ് രാജ്ദീപ് ഗോവാല. അജന്ത നിയോഗ് ലഖിംപൂരില്‍ നിന്നാണ് വിജയിച്ചത്.

English summary
former mla's from congress joins bjp in assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X