ലാലുവിന്റെ ഷൂ ലേസ് കെട്ടാന്‍ മുന്‍ എംഎല്‍എ; വീഡിയോ വൈറലാകുന്നു
പാറ്റ്ന: മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ ലാലു പ്രസാദ് യാദവിന്റെ ഷൂ ലേസ് ഒരു എംഎല്‍എ കെട്ടിക്കൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബിഹാറിലെ ചമ്പാരന്‍ ജില്ലയില്‍ ഒരു പ്രതിമ അനാഛാദന ചടങ്ങിന് എത്തിയപ്പോഴായിരുന്നു മുന്‍ എംഎല്‍എ അന്‍വര്‍ അഹമ്മദ് ഷൂ ലേസ് കെട്ടിക്കൊടുത്തത്.
സംഭവം പ്രാദേശിക ചാനല്‍ പുറത്തുവിട്ടതോടെ സോഷ്യല്‍ മീഡിയകളിലും ദൃശ്യമാധ്യമങ്ങളിലും ഇത് ചര്‍ച്ചയായി. മുതിര്‍ന്ന നേതാക്കളുടെ കാല്ക്കീഴില് ഇരിക്കുന്ന മറ്റൊരു നേതാവ് പാര്‍ട്ടിക്ക് അപമാനമാണെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. നേരത്തെ പോലീസ് ഉദ്യോഗസ്ഥന്മാര് അടക്കം ഇത്തരം ജോലി ചെയ്തത് ചിലര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

എന്നാല്‍ തീര്‍ത്തും അനാവശ്യമായ വിവാദമാണിതെന്നായിരുന്നു ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. താന്‍ തിരക്കിലായതിനാല്‍ സമയനഷ്ടം ഒഴിവാക്കാന്‍ അന്‍വര്‍ അഹമ്മദ് ഷൂസിന്റെ ലേസ് മുറുക്കുക മാത്രമാണ് ചെയ്തതെന്ന് ലാലു പ്രസാദ് വിശദീകരിച്ചു. ലാലു പ്രസാദിന്റെ വിശദീകരണം ശരിവെച്ച് അന്‍വര്‍ അഹമ്മദും മാധ്യമങ്ങളുടെ അനാവശ്യ ഇടപെടലിനെ വിമര്‍ശിച്ച് രംഗത്തെത്തി.
തിരക്കിനിടയില്‍ ലാലു പ്രസാദ് യാദവിനെപോലെ ഒരു നേതാവിന് വേണ്ടി സഹായം ചെയ്യുന്നതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. ആരും ചെയ്തുപോകുന്ന ഒരു കാര്യം മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു. അതിന്റെ പേരില്‍ മാധ്യമങ്ങള്‍ ഇത്രയ്ക്ക് ബഹളമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications