കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ മന്ത്രിയും മകനും പൗത്രനും കോണ്‍ഗ്രസില്‍,പിന്നാലെ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും! ഞെട്ടല്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കോൺഗ്രസുകൾ

2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള നാല് സീറ്റുകളില്‍ ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് കിട്ടിയത് വെറും ഒരു സീറ്റായിരുന്നു. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം 2014 ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സംപൂജ്യരായി. മോദി പ്രഭാവം ആഞ്ഞടിച്ചപ്പോള്‍ പിടിച്ച് നില്‍ക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.

<strong>പ്രിയങ്ക പേടി, ദില്ലിയില്‍ മത്സരിക്കാന്‍ മോദി? ദില്ലിയിലും മോദിയെ തളയ്ക്കാന്‍ കോണ്‍ഗ്രസ്?</strong>പ്രിയങ്ക പേടി, ദില്ലിയില്‍ മത്സരിക്കാന്‍ മോദി? ദില്ലിയിലും മോദിയെ തളയ്ക്കാന്‍ കോണ്‍ഗ്രസ്?

എന്നാല്‍ ഇത്തവണ കളി മാറും. സംസ്ഥാനത്ത് വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ തിരുവരവില്‍ ഇതുവരെ നിരവധി നേതാക്കളാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. ഇപ്പോള്‍ ബിജെപിയുടെ മുന്‍ അധ്യക്ഷനും മൂന്ന് തവണ എംപിയുമായ നേതാവാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

 വന്‍ തിരിച്ചടി

വന്‍ തിരിച്ചടി

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ വന്‍ തിരിച്ചടിയാണ് ഹിമാചല്‍ പ്രദേശില്‍ ബിജെപി നേരിടുന്നത്. മുന്‍ മന്ത്രിയും ബിജെപിയിലെ പ്രബലനുമായ സുഖ് റാം ഈയിടെയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സുഖ് റാമിനൊപ്പം അദ്ദേഹത്തിന്‍റെ പൗത്രന്‍ ആശ്രയ് ശര്‍മ്മയും ബിജെപി വിട്ടിരുന്നു.

 കണ്ണടച്ച് തുറക്കും മുന്‍പ്

കണ്ണടച്ച് തുറക്കും മുന്‍പ്

മുതിര്‍ന്ന നേതാവായ സുഖ്റാം 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്. എന്നാല്‍ ബിജെപിയോട് ഇടഞ്ഞ അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചുവരികയായിരുന്നു.

 മൂന്ന് പേരും

മൂന്ന് പേരും

പിന്നാലെ അദ്ദേഹത്തിന്‍റെ പൗത്രനായ ആശ്രയ് രാജിവെച്ച് കോണ്‍ഗ്രസിലേക്ക് ചേക്കേറുകയും ചെയ്തു. ആശ്രയ് ശര്‍മ്മയെ ഇത്തവണ മാണ്ഡി സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുകയിട്ടുണ്ട്. അച്ഛനും മകനും പാര്‍ട്ടി വിട്ടതോടെ മന്ത്രിയും ബിജെപി നേതാവുമായ അനില്‍ ശര്‍മ്മയും രാജിവെച്ചിരുന്നു.

 മുന്‍ അധ്യക്ഷനും

മുന്‍ അധ്യക്ഷനും

ഒരുമിച്ചുള്ള മൂന്ന് തിരിച്ചടികള്‍ വശംകെട്ടിരിക്കുമ്പോഴാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി മറ്റൊരു പ്രബല നേതാവും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ സുരേഷ് ചന്താലും രാജിവെച്ചത്.

 സ്വീകരിച്ച് രാഹുല്‍ ഗാന്ധി

സ്വീകരിച്ച് രാഹുല്‍ ഗാന്ധി

രാജിവെച്ച ഉടന്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു സുരേഷ് ചന്താലിന്‍റെ കോണ്‍ഗ്രസ് പ്രവേശം. സംസ്ഥാന അധ്യക്ഷന്‍ കുല്‍ദീപ് സിങ്ങ് റാത്തോര്‍, ഹിമാചല്‍ പ്രദേശ് എഐസിസിയുടെ ചുമതലയുള്ള രജനി പട്ടീല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 പ്രബലനായ നേതാവ്

പ്രബലനായ നേതാവ്

ഹമിര്‍പുര്‍ മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ എംപിയായ വ്യക്തിയാണ് സുരേഷ്. 1998,1999, 2004 എന്നീ വര്‍ഷങ്ങളിലാണ് സുരേഷ് മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറിയത്. അതേസമയം കോണ്‍ഗ്രസ് അവസാനമായി മണ്ഡലത്തില്‍ ജയിച്ചത് 1996 ലാണ്.

 ഹമിര്‍പൂര്‍ മണ്ഡലം

ഹമിര്‍പൂര്‍ മണ്ഡലം

ഹമിര്‍പൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച സുരേഷിന് ബിജെപി ടിക്കറ്റ് നല്‍കിയിരുന്നില്ല. ഇതോടെയാണ് സുരേഷ് ബിജെപി വിട്ടത്. അഞ്ച് നിയോജക മണ്ഡലങ്ങളാണ് ഹമിര്‍പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്ളത്.

 ഗുണകരമാകും

ഗുണകരമാകും

സുരേഷിന്‍റെ ജില്ലയും ഹമിര്‍പൂര്‍ മണ്ഡലത്തിലാണ്. അതുകൊണ്ട് തന്നെ സുരേഷിന്‍റെ വരവ് ഇത്തവണ പാര്‍ട്ടിക്ക് വന്‍ ഗുണകരമാകുമെന്നാണ് നേതൃത്വം കണക്കാക്കുന്നത്.

 ഉടക്കിട്ട് ബിജെപി

ഉടക്കിട്ട് ബിജെപി

സീറ്റ് നിഷേധിച്ചതോടെ കോണ്‍ഗ്രസില്‍ ചേരാന്‍ നേരത്തേ തന്നെ സുരേഷ് ശ്രമം തുടര്‍ന്നിരുന്നു. സുരേഷിന്‍റെ കോണ്‍ഗ്രസ് പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായതോടെ ബിജെപി നേതാക്കള്‍ സുരേഷുമായി ചര്‍ച്ച നടത്തി.

 സജീവ ചര്‍ച്ച

സജീവ ചര്‍ച്ച

മുഖ്യമന്ത്രി ജയ് റാം താക്കൂറും മുന് മുഖ്യമന്ത്രി പ്രേംകുമാര്‍ ധൂമലും സുരേഷുമായി സമവയ ചര്‍ച്ചകള്‍ക്ക് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചകള്‍ എല്ലാം തള്ളി സുരേഷ് ബിജെപിയില്‍ നിന്ന് രാജിവെയ്ക്കുകയായിരുന്നു.

 ടിക്കറ്റ് നല്‍കുമോ?

ടിക്കറ്റ് നല്‍കുമോ?

അതേസമയം ഇത്തവണ സുരേഷിന് കോണ്‍ഗ്രസ് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുമോയെന്ന കാര്യം വ്യക്തമല്ല. സുരേഷിന് ടിക്കറ്റ് നല്‍കാന്‍ നേതൃത്വം ആലോചിച്ചിരുന്നെങ്കിലും ചില മുതിര്‍ന്ന നേതാക്കള്‍ ഇതിന് തടസം നിന്നു.

<strong>വാരണാസിയില്‍ വന്‍ ട്വിസ്റ്റ്!! മോദിക്കെതിരെ പ്രിയങ്കയ്ക്ക് എസ്പി-ബിഎസ്പി പിന്തുണ? അങ്കം മുറുകി</strong>വാരണാസിയില്‍ വന്‍ ട്വിസ്റ്റ്!! മോദിക്കെതിരെ പ്രിയങ്കയ്ക്ക് എസ്പി-ബിഎസ്പി പിന്തുണ? അങ്കം മുറുകി

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Former MP and BJP president Suresh Chandel joined Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X