കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിയുടെ നീക്കം ലക്ഷ്യം കണ്ടു; മുന്‍ എംപി ഹര്‍ഷകുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Google Oneindia Malayalam News

അമരാവതി: പതിറ്റാണ്ടുകളോളം കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമായിരുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വലിയ ഭൂരിപക്ഷമായിരുന്നു സംസ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ വൈഎസ് രാജശേഖര റെഡ്ഡിയെന്ന് അതിശക്തനായ നേതാവിന്‍റെ വിയോഗത്തിന് പിന്നാലെ ആന്ധ്രയില്‍ കോണ്‍ഗ്രസിന് കാലിടറുന്നതാണ് കണ്ടത്. ആന്ധ്രയില്‍ നിന്നും വേര്‍പെടുത്തി തെലുങ്കാന സംസ്ഥാന രൂപീകരിച്ച് അവിടെ വിജയം നേടാനുള്ള കോണ്‍ഗ്രസിന്‍റെ നീക്കവും വിജയിച്ചില്ല. എന്നാല്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും ശക്തമായ തിരിച്ചു വരവിനുള്ള പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിന്‍റെ ഭാഗമായി പാര്‍ട്ടി വിട്ടതടക്കമുള്ള പല നേതാക്കളും ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയുമാണ്.

നിലവിലെ അവസ്ഥ

നിലവിലെ അവസ്ഥ

നിലവില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന നിയമസഭകളിലെ കോണ്‍ഗ്രസ് നില പരിതാപകരമാണ്. ആന്ധ്രയില്‍ ഒരു അംഗം പോലും കോണ്‍ഗ്രസിനില്ല. തെലങ്കാനയില്‍ 6 പേരാണ് കോണ്‍ഗ്രസിനുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നെങ്കിലും പത്തിലേറെ അംഗങ്ങള്‍ പലതവണയായി ഭരണകക്ഷിയായ ടിആര്‍എസില്‍ ചേരുകയായിരുന്നു. നിലവില്‍ ഒവൈസിയുടെ പാര്‍ട്ടിക്കും പിന്നിലാണ് തെലങ്കാന നിയമസഭയിലെ പാര്‍ട്ടിയുടെ സ്ഥാനം.

ശക്തിപ്പെടുത്താന്‍

ശക്തിപ്പെടുത്താന്‍

ഈ സാഹചര്യത്തിലാണ് ഇരു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കം കോണ്‍ഗ്രസ് സജീവമാക്കിയത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. പാര്‍ട്ടി വിട്ട നേതാക്കളേയും പാര്‍ട്ടിയോട് ഇടഞ്ഞ് നില്‍ക്കുന്നവരേയും തിരികെ പാര്‍ട്ടിയിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

സുപ്രധാനമായ മുന്നേറ്റം

സുപ്രധാനമായ മുന്നേറ്റം

ഈ നീക്കങ്ങളില്‍ കോണ്‍ഗ്രസിന് സുപ്രധാനമായ ഒരു മുന്നേറ്റം കഴിഞ്ഞ ദിവസം ഉണ്ടാക്കാന്‍ സാധിച്ചിരിക്കുകയാണ്. മുന്‍ എംപി കഴിഞ്ഞ ദിവസം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. ആന്ധ്രപ്രദേശിലെ അമലാപുരം എംപിയും പ്രമുഖ നേതാവുമായിരുന്നജിവി ഹര്‍ഷകുമാറാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്.

ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍

ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍

ആന്ധ്രപ്രദേശിന്റെ സംഘടന ഉത്തരവാദിത്വമുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യത്തിലാണ് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹര്‍ഷകുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ശൈലജാനാഥ്, തെലങ്കാന കോണ്‍ഗ്രസ് നേതാവ് വി ഹനുമന്ത റാവു. കൊപ്പുല രാജു എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ നീക്കം

ഉമ്മന്‍ചാണ്ടിയുടെ നീക്കം

ആന്ധ്രയുടെ ചുമതലേയറ്റത്തിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയ നേതാക്കളെ തിരികെ എത്തിക്കാനുള്ള ശ്രമം ഉമ്മന്‍ചാണ്ടി ആരംഭിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങളുടെ ഫലമായി മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി നേരത്തെ മടങ്ങിയെത്തിയിരുന്നു. ഒരു പിതാവിനെ പോലെയാണ് കോണ്‍ഗ്രസ് എനിക്കെന്നായിരുന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ചതിന് പിന്നാലെയുള്ള ജിവി ഹര്‍ഷകുമാറിന്‍റെ പ്രതികരണം.

ഹര്‍ഷകുമാര്‍

ഹര്‍ഷകുമാര്‍

കോണ്‍ഗ്രസിന്റെ മുടിയനായ പുത്രനാണ് ഞാന്‍. സത്യമാണത്. മുടിയനായ പുത്രനെ സ്വീകരിക്കുന്ന പിതാവിനെ പോലെ കോണ്‍ഗ്രസ് തന്നെ ആശ്ലേഷിച്ചുവെന്ന് ഹര്‍ഷകുമാര്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര്‍ റെഡ്ഡിയും അടുത്ത അനുയായിരുന്നു ഹര്‍ഷകുമാര്‍. വൈഎസ് രാജശേഖര റെഡ്ഡിയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടിയിലുണ്ടായ ഉള്‍പ്പോരിനെ തുടര്‍ന്നാണ് ഹര്‍ഷകുമാര്‍ പാര്‍ട്ടി വിടുന്നത്.

പരാജയം

പരാജയം

ആന്ധ്രപ്രദേശിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡി രൂപീകരിച്ച പാര്‍ട്ടിയില്‍ ഹര്‍ഷകുമാര്‍ ചേരുകയായിരുന്നു. 2014ല്‍ തെലുങ്ക് ദേശം പാര്‍ട്ടി വന്‍ വിജയം നേടിയ മത്സരത്തില്‍ ഹര്‍ഷകുമാറും പരാജയപ്പെട്ടിരുന്നു. പിന്നീട് ഹര്‍ഷകുമാരും ടിഡിപിയില്‍ ചേര്‍ന്നെങ്കിലും അവിടെ വലിയ പരിഗണന ലഭിച്ചില്ല.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

ഈ അവസരത്തിലാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ ബന്ധപ്പെടുന്നതും പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്നതും. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നു. ഹാത്രസ് സംഭവം ഞാന്‍ ഓര്‍ക്കുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസിനെ നേരിട്ടത് എങ്ങനെയാണെന്ന് ഞാന്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദില്‍ നിന്നും

ഹൈദരാബാദില്‍ നിന്നും

നമുക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉണ്ട്. അവരോടൊപ്പം നമുക്ക് ഒരുമിക്കാം. ഞാന്‍ അവരുടെ കൂട്ടത്തിലെ ഒരംഗമാവാന്‍ ആഗ്രഹിക്കുന്നുവെന്നും സ്വീകരണ ചടങ്ങില്‍ ഹര്‍ഷകുമാര്‍ പറഞ്ഞു. ഹര്‍ഷകുമാറിന്‍റെ തിരിച്ചു വരവിന് പിന്നാലെ കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്ത ഹൈദരാബാദില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്.

ബിജെപിയില്‍ ചേരും

ബിജെപിയില്‍ ചേരും

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി തെലങ്കാന കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷനും എംപിയുമായ എ രേവന്ത് റെഡ്ഡി രംഗത്തെത്തി. താന്‍ ബിജെപിയില്‍ ചേരാന്‍ പോവുകയാണെന്ന് വ്യാജ വാര്‍ത്തകള്‍ പരത്താന്‍ ചില നേതാക്കള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala
ബിജെപി പ്രവര്‍ത്തിക്കുന്നത്

ബിജെപി പ്രവര്‍ത്തിക്കുന്നത്

കോണ്‍ഗ്രസില്‍ തന്നെ താന്‍ തുടരുമെന്നും പാര്‍ലമെന്‍റില്‍ ജനങ്ങള്‍ക്ക് വേണ്ടി പോരാട്ടം തുടരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദേശ പ്രകാരമാണ് ബിജെപി, എഐഎംഐഎം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ഒത്താശയോടെയാണ് വ്യാജ വാര്‍ത്തകള്‍ പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
Former MP G Harsha Kumar joined the Congress in the presence of Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X