കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ത്തി ചിദംബരത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം ചിദംബരം സ്വാധീനിച്ച് നേടിയത്, അച്ഛന്‍റെ മേല്‍വിലാസമല്ലാതെ കാര്‍ത്തിക്ക് ഒന്നുമില്ലെന്ന് മുന്‍ എംപി നാച്ചിയപ്പ

  • By Desk
Google Oneindia Malayalam News

ചെന്നെ: പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെ വിവാദങ്ങള്‍ പുകയുന്നു. ശിവഗംഗയില്‍ നിന്നാണ് കാര്‍ത്തി മത്സരിക്കുക എന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെ ചിദംബരം മകന് സീറ്റ് അട്ടിമറി നടത്തി നേടിക്കൊടുത്തതാണെന്ന ആരോപണവുമായി മുന്‍ എംപിയായ സുദര്‍ശന നാച്ചിയപ്പനാണ് രംഗത്തെത്തിയിരിക്കുന്നത്. കാര്‍ത്തിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് നിരവധി സംശയങ്ങളാണ് ഉയരുന്നത്.

<strong>തുംകൂറില്‍ ദേവഗൗഡയ്‌ക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍, കോണ്‍ഗ്രസ് വോട്ട് ബാങ്കുകള്‍ ജെഡിഎസിന് നല്‍കിയതില്‍ പ്രതിഷേധം</strong>തുംകൂറില്‍ ദേവഗൗഡയ്‌ക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍, കോണ്‍ഗ്രസ് വോട്ട് ബാങ്കുകള്‍ ജെഡിഎസിന് നല്‍കിയതില്‍ പ്രതിഷേധം

കാര്‍ത്തിക്ക് എന്തടിസ്ഥാനത്തിലാണ് സീറ്റ് നല്‍കിയതെന്നാണ് നാച്ചിയപ്പന്‍ ചോദിക്കുന്നത്. പി ചിദംബരത്തിന്റെ പിന്തുണയല്ലാതെ എന്താണ് കാര്‍ത്തിക്ക് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വം തീരുമാനം പുനപരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്ന് നാച്ചിയപ്പന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെഎസ് അളഗിരി പി ചിദംബരത്തിന്റെ ആളാണെന്നും അതിനാല്‍ ആണ് തന്നെ പരിഗണിക്കാതിരുന്നതെന്നും നാച്ചിയപ്പന്‍ പറയുന്നു.

Chidambaram and Karti Chidambaram

സീറ്റ് ഉറപ്പാക്കാന്‍ ചിദംബരം കളിച്ചെന്നും അങ്ങനെ നേടിയതാണ് കാര്‍ത്തിയുടെ സ്ഥാനാര്‍ത്ഥിത്വമെന്നും പറയുന്നു. പാര്‍ട്ടിയെ കബളിപ്പിച്ച് നേടിയതാണ് സീറ്റെന്നും കാര്‍ത്തിക്കെതിരെ കോടതി വിധി വന്നാല്‍ ചിദംബരം മരുമകള്‍ ശ്രീനിധിക്ക് സീറ്റ് നേടിക്കൊടുക്കുമെന്നും പറയുന്നു. ഇതോടെ കോണ്‍ഗ്രസിനെ ചതിക്കുകയും അഴിമതിക്കെതിരെ നിലകൊള്ളുന്ന പാര്‍ട്ടിയെയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെയും താറടിച്ച് കാണിക്കുകയാണെന്നും പറയുന്നു. രാഹുലിന്റെ പ്രചാരണം തകര്‍ക്കാനാണ് ചിദംബരം ശ്രമിക്കുന്നത്.

തമിഴ് മക്കള്‍ക്ക് പി ചിദംബരത്തിന്റെ അഴിമതി നിറഞ്ഞ കുടംബത്തോട് വെറുപ്പാണ്. 1999ല്‍ നാച്ചിയപ്പ വിജയിച്ച മണ്ഡലം 2004ന് പി ചിദംബരത്തിനായി വിട്ട് കൊടുക്കയായിരുന്നു. 1.50 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചിദംബരം വിജയിച്ചത്. എന്നാല്‍ ചിദംബരം തന്റെ അഴിമതി നിറഞ്ഞ പ്രവര്‍ത്തനത്തിലൂടെ കോണ്‍്ഗ്രസിനെ താറുമാറാക്കിയെന്നും പറയുന്നു.

എന്നാല്‍ ചിദംബരത്തിനെതിരെ ഉള്ള തുറന്ന് പറച്ചില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതത്തെ പരാമര്‍ശിച്ചപ്പോള്‍ ഇന്ത്യ കോണ്‍ഗ്രസ് ഭരിക്കുമെന്നും അതാണ് ലക്ഷ്യമെന്നും എന്നാല്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ശിവഗംഗയില്‍ പരാജയപ്പെടുമെന്നും അത് കാര്‍ത്തിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ടുമാത്രമാണെന്നും നാച്ചിയപ്പ പറയുന്നു. എന്നാല്‍ കാര്‍ത്തിയോ തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റിയോ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല.

English summary
Former MP Sudarsana Nattichiyappa accused P Chidambaram for lobbying seat for his son Karthi in Shivaganga constituency, congress will failed due to Karthi says Ex MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X