കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുല്‍ഭൂഷണ്‍ യാദവിന് തൂക്കുകയര്‍: ഭീകരവാദത്തില്‍ പങ്കെന്ന് പാകിസ്താന്‍

Google Oneindia Malayalam News

ദില്ലി: മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ നടപ്പിലാക്കുമെന്ന് പാകിസ്താന്‍. കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ നിന്ന് പിടിയിലായ കുല്‍ഭൂഷണ്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയ്ക്ക് വേണ്ടി ചാരപ്പണി ചെയ്തുവെന്നാണ് പാകിസ്താന്‍ ചുമത്തിയിട്ടുള്ള കുറ്റം. ഇറാനില്‍ നിന്ന് ബലോചിസ്താനിലെത്തിയ കുല്‍ഭൂഷണനെ 2016 മാര്‍ച്ച് 3ന് പാകിസ്താന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. യാദവ് പാകിസ്താനില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് വ്യക്തമാക്കി. യാദവിന് വധശിക്ഷയ്ക്ക് വിധിച്ച വാര്‍ത്ത പാകിസ്താന്‍ ഇന്റര്‍ സര്‍വ്വീസസ് പബ്ലിക് റിലേഷന്‍സ് പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ ചാരനാണെന്നുമായിരുന്നു പാക് വാദം. മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ മുംബൈ സ്വദേശിയാണ്. എന്നാല്‍ റോയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണം തള്ളിക്കളഞ്ഞ കുല്‍ഭൂഷണ്‍ സര്‍ക്കാരുമായി തനിയ്ക്ക് ബന്ധമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇന്ത്യയും പാകിസ്താന്റെ വാദങ്ങള്‍ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിരുന്നു.

kulbishan

എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ പാകിസ്താന്‍ കുല്‍ഭൂഷണിന്റെ കുറ്റസമ്മതമെന്ന രീതിയില്‍ ഒരു വീഡിയോ പ്രചരിപ്പിച്ചിരുന്നു. ബലോചിസ്താനിലെ വിഘടനവാദികളെയും അതിക്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നതായിരുന്നു വീഡിയോയിലെ ഉള്ളടക്കം. പാകിസ്താനിലെത്തിയ യാദവിന്റെ പക്കല്‍ സ്വന്തം പേരില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നില്ല എന്നതും ഹുസൈന്‍ മുബാറക് പട്ടേല്‍ എന്ന പേരിലുള്ള പാസ്‌പോര്‍ട്ട് കൈവശം വച്ചതും സംശയത്തിനിടയാക്കിയിരുന്നു.

English summary
Former Indian naval officer Kulbhushan Jadhav, arrested in Pakistan last year on charges of spying, has been sentenced to death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X