കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി ആദിത്യനാഥിനെതിരെ മുൻ സൈനീക തലവൻ; ' മോദി ജി കി സേന' പരാമർശത്തിൽ പ്രതിഷേധം ശക്തം!

Google Oneindia Malayalam News

Recommended Video

cmsvideo
യോഗിയുടെ മോദി ജി കി സേന പരാമർശത്തിൽ പ്രതിഷേധം ശക്തം | Oneindia Malayalam

ദില്ലി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുൻ സൈനീക തലവൻ. ആദിത്യനാഥിന്റെ മോദി ജി കി സേന പരാമർശത്തിലാണ് പ്രതിഷേധം. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ഇന്ത്യൻ സൈന്യത്തെ മോദിയുടെ സൈന്യം എന്ന് വിശേഷിപ്പിക്കുകയായിരുന്നു. യോഗിയുടെ പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുൻ നാവിക സേന തലവൻ എൽ രാമദാസ് വ്യക്തമാക്കി.

<strong>ഉമർ അബ്ദുള്ളയ്ക്ക് മറുപടിയുമായി ഗൗതം ഗംഭീർ; കശ്മീരിന് പ്രത്യേക പദവി വേണമെങ്കിൽ പന്നികൾ പറക്കണം!!</strong>ഉമർ അബ്ദുള്ളയ്ക്ക് മറുപടിയുമായി ഗൗതം ഗംഭീർ; കശ്മീരിന് പ്രത്യേക പദവി വേണമെങ്കിൽ പന്നികൾ പറക്കണം!!

സൈന്യം ഒരു വ്യക്തിക്ക കീഴിൽ പ്രവർത്തിച്ചല്ല രാജ്യത്തെ സേവിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തിരഞ്ഞെടുപ്പ് കമ്മീഷനാണ് തലവൻ. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിനുള്ള മറുപടിയെന്നോണമാണ് ഇന്ത്യൻ സൈന്യത്തെ യോഗി മോദിയുടെ സേനയെന്ന് വിശേഷിപ്പിച്ചത്. ഞായറാഴ്ച ഗാസിയാബാദിലുള്ള തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പരാമർശമുണ്ടായത്.

Yogi Adityanath


കോണ്‍ഗ്രസുകാര്‍ ഭീകരര്‍ക്ക് ബിരിയാണി നല്‍കി സല്‍ക്കരിക്കുമ്പോള്‍ മോദിജിയുടെ സേന അവര്‍ക്ക് ബോംബുകളും വെടിയുണ്ടകളുമാണ്‌ നല്‍കുന്നതെന്നായിരുന്നു പരാമർശം. തികച്ചും ലജ്ജാപരമായ പ്രസ്താവനയാണിതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി പറഞ്ഞു. ഇത്തരത്തിലൊരു പ്രസ്താവന ഇന്ത്യന്‍സേനയ്ക്ക് അപമാനവും മാനഹാനിയും ഉണ്ടാക്കിയിരിക്കുകയാണെന്ന് മമത വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

ബാലാകോട്ട് ആക്രമണത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷാരോപണം നിലവിലിരിക്കെയാണ് യോഗി ആദിത്യനാഥിന്റെ പുതിയ പ്രസ്താവന. എഐസിസിയും യോഗിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.

English summary
Former Navy Chief writes to EC against Adityanath’s ‘Modiji ki sena’ remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X