കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ മുന്‍ രാജാവിന് കൊറോണ രോഗം; രാജ്ഞിയും ചികില്‍സയില്‍

Google Oneindia Malayalam News

കാഠ്മണ്ഡു: ഉത്തരാഖണ്ഡില്‍ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയ നേപ്പാള്‍ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്കും ഭാര്യ കോമള്‍ ഷായ്ക്കും കൊറോണ രോഗം. ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് രോഗം ബാധിച്ചത്. ഇരുവരും ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്തിരുന്നു എന്ന് നേപ്പാള്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരുവരുടെയും സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തി. 73കാരനായ മുന്‍ രാജാവിനും 70കാരിയായ രാജ്ഞിക്കും രോഗം സ്ഥിരീകരിച്ചുവെന്നും മന്ത്രാലയം അറിയിച്ചതായി ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

22

മുന്‍ രാജാവിനും രാജ്ഞിക്കും കൊറോണ രോഗം ബാധിച്ചത് നേപ്പാളിന് തലവേദനയായിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്ന വേളയില്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇവരെ സ്വീകരിക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. പലര്‍ക്കും ഗ്യാനേന്ദ്ര ഷായുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായി. ഇവരെയെല്ലാം കണ്ടെത്തി പരിശോധന നടത്താനാണ് നേപ്പാള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

ഷംസീറിന് പികെ ഫിറോസിന്റെ ഉഗ്രന്‍ മറുപടി; ആ രണ്ട് കാര്യം ഒരിക്കലും നടക്കില്ല, ജലീല്‍ വാക്ക് പാലിക്കുമോ?ഷംസീറിന് പികെ ഫിറോസിന്റെ ഉഗ്രന്‍ മറുപടി; ആ രണ്ട് കാര്യം ഒരിക്കലും നടക്കില്ല, ജലീല്‍ വാക്ക് പാലിക്കുമോ?

രാജകൊട്ടാരത്തില്‍ വച്ച് ബീരേന്ദ്ര ബിര്‍ ബിക്രം ഷാ ദേവും കുടുംബവും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2001ലാണ് സഹോദരനായ ഗ്യാനേന്ദ്ര ഷാ നേപ്പാള്‍ രാജാവായത്. ബീരേന്ദ്രയുടെ മകന്‍ ദീപേന്ദ്രയാണ് കൊലപാതകം നടത്തിയത് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ദീപേന്ദ്രയും ആ ദിവസം കൊല്ലപ്പെട്ടിരുന്നു. ജനകീയ വിപ്ലവത്തെ തുടര്‍ന്ന് 2008ല്‍ ഗ്യാനേന്ദ്ര ഷാ അധികാരമൊഴിഞ്ഞു. വിപ്ലവത്തോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജഭരണത്തിന് നേപ്പാളില്‍ അന്ത്യമായി. പിന്നീട് തിരഞ്ഞെടുപ്പ് നടക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി.

English summary
Former Nepal King And Queen test For Coronavirus after returns from Kumbh Mela
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X