കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കാര്‍ഗില്‍ നുഴഞ്ഞകയറ്റത്തിനു മുന്‍പുതന്നെ ഇന്ത്യയെ ആക്രമിക്കാന്‍ പാക് സൈന്യം പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ആയിരുന്ന രാജീവ് ദോഗ്രയുടെ 'വെയര്‍ ബോര്‍ഡേഴ്‌സ് ബ്ലീഡ്: ഏന്‍ ഇന്‍സൈഡേഴ്‌സ് അക്കൗണ്ട് ഓഫ് ഇന്തോപാക് റിലേഷന്‍സ്' എന്ന പുസ്തകത്തിലാണ് വിവാദമായേക്കാവുന്ന വെളിപ്പെടുത്തല്‍.

1992-94 കാലഘട്ടത്തില്‍ കറാച്ചിയിലുണ്ടായിരുന്ന ദോഗ്ര അവിടങ്ങളിലെ ബന്ധങ്ങളില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ അറിഞ്ഞത്. സൈനിക മേധാവിയായിരുന്ന മുഷറഫ് ഇന്ത്യയ്‌ക്കെതിരായ അക്രമത്തിന് കോപ്പു കൂട്ടിയെങ്കിലും പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ അത് തടയുകയായിരുന്നു. മറ്റു പാക് നേതാക്കളില്‍ നിന്നും വ്യത്യസ്തയായി കൂടുതല്‍ വിശാല മനസ്സുള്ളയാളാണ് ബേനസീര്‍ ഭൂട്ടോയെന്ന് അദ്ദേഹം പറയുന്നു.

benazir-bhutto

ഇന്ത്യാ പാക് വിഭജനകാലം മുതല്‍ ഇങ്ങോട്ടുള്ള ബന്ധങ്ങളെക്കുറിച്ചും സംഘര്‍ഷങ്ങളെക്കുറിച്ചുമെല്ലാം പുസ്തകം പരാമര്‍ശിക്കുന്നുണ്ട്. അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ ചരിത്രപരമായ ലാഹോര്‍ സന്ദര്‍ശനവും പുസ്തകത്തില്‍ വിവരിക്കുന്നു. വാജ്‌പേയ് ലാഹോറില്‍ സന്ദര്‍ശനം നടത്തുമ്പോഴായിരുന്നു മുഷറഫ് കാര്‍ഗിലില്‍ നുഴഞ്ഞു കയറ്റത്തിന് സൈനികരെ അയച്ചത്. ഇക്കാര്യം അന്ന് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനും അറിയാമായിരുന്നു.

ഇന്ത്യയില്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ പാക്കിസ്ഥാന്റെ പങ്ക് പുസ്തകത്തില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയെക്കുറിച്ച് നവാസ് ഷെരീഫിന് മുന്‍പ്തന്നെ അറിയാമായിരുന്നു. സ്‌ഫോടനത്തിന് അദ്ദേഹത്തിന്റെ അനുവാദമുണ്ടായിരുന്നെന്നും ദോഗ്ര തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.

English summary
Former pakistan prime minister Benazir Bhutto Opposed a Kargil-Type Operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X