കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍ സിങിന് എതിരില്ല; വീണ്ടും രാജ്യസഭയില്‍, ഡിഎംകെ നിരസിച്ചപ്പോള്‍ രക്ഷയായി രാജസ്ഥാന്‍

Google Oneindia Malayalam News

ജയ്പൂര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭാ എംപിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലെത്തിയിരിക്കുന്നത്. നേരത്തെ അസമില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ എംപി കാലാവധി അവസാനിച്ചിട്ട് മാസങ്ങളായി. തമിഴ്‌നാട്ടില്‍ നിന്ന് ഡിഎംകെയുടെ സഹകരണത്തോടെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതിയതെങ്കിലും ഡിഎംകെ നിരസിച്ചു.

തുടര്‍ന്ന് കോണ്‍ഗ്രസ് രാജസ്ഥാനില്‍ നിന്ന് മന്‍മോഹന്‍ സിങിനെ മല്‍സരിപ്പിക്കുകയായിരുന്നു. ബിജെപി നേതാവിന്റെ മരണത്തെ തുടര്‍ന്നാണ് രാജസ്ഥാനില്‍ രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. എതിരില്ലാതെയാണ് ഇത്തവണ മന്‍മോഹന്‍ സിങ് രാജ്യസഭയിലെത്തുന്നത്. രാജസ്ഥാനിലെ പ്രധാന പ്രതിപക്ഷമായ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. വിശദാംശങ്ങള്‍ ഇങ്ങനെ....

എന്തുകൊണ്ട് അസമില്‍ മല്‍സരിച്ചില്ല

എന്തുകൊണ്ട് അസമില്‍ മല്‍സരിച്ചില്ല

1991 മുതല്‍ അസമില്‍ നിന്ന് രാജ്യസഭയിലെത്തിയിരുന്ന കോണ്‍ഗ്രസ് നേതാവാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അദ്ദേഹത്തിന്റെ എംപി കാലാവധി ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് അവസാനിച്ചത്. മല്‍സരിച്ചാല്‍ ജയിപ്പിക്കാനുള്ള ശേഷി അസമിലെ കോണ്‍ഗ്രസിനില്ലാത്ത കാരണത്താലാണ് അദ്ദേഹം മറ്റു സംസ്ഥാനേക്ക് മാറിയത്. അസമില്‍ ബിജെപിയാണ് ഭരിക്കുന്നത്.

 കോണ്‍ഗ്രസിന് നിര്‍ബന്ധം

കോണ്‍ഗ്രസിന് നിര്‍ബന്ധം

മന്‍മോഹന്‍ സിങ് തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം ഡിഎംകെയുമായി വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും ഡിഎംകെ നിലപാട് മയപ്പെടുത്തിയില്ല. തുടര്‍ന്നാണ് മറ്റു സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പരിശോധിച്ചത്. മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.

 രാജസ്ഥാന്‍ അപ്രതീക്ഷിതം

രാജസ്ഥാന്‍ അപ്രതീക്ഷിതം

അസമില്‍ നിന്ന് രാജ്യസഭയിലേക്ക് മന്‍മോഹന്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടത് 2013 ജൂണ്‍ 15നാണ്. അന്ന് പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് 25 എംഎല്‍എമാര്‍ മാത്രമാണ് അസം നിയമസഭയിലുള്ളത്. മന്‍മോഹന്‍ സിങിനെ വിജയിപ്പിക്കാനുള്ള അംഗബലം കോണ്‍ഗ്രസിന് അസമില്‍ ഇല്ല. ഈ വേളയിലാണ് രാജസ്ഥാനിലെ ബിജെപി എംപി മരിച്ച കാരണത്താല്‍ രാജ്യസഭാ സീറ്റ് ഒഴിവ് വരുന്നത്.

 എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ബിജെപി രാജസ്ഥാന്‍ അധ്യക്ഷനും രാജ്യസഭാ എംപിയുമായിരുന്ന മദന്‍ ലാല്‍ സൈനിയുടെ മരണമാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. ബിജെപി നേതൃത്വം മന്‍മോഹന്‍ സിങിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല എന്നതും ശ്രദ്ധേയമാണ്. ഇതോടെ എതിരില്ലാതെയാണ് മന്‍മോഹന്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടത്.

 രാജസ്ഥാനില്‍ ജയം എളുപ്പം

രാജസ്ഥാനില്‍ ജയം എളുപ്പം

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നിന്ന് മന്‍മോഹന്‍ സിങിന് ജയിക്കാന്‍ തടസമുണ്ടായിരുന്നില്ല. 100 എംഎല്‍എമാരുടെ പിന്തുണയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനുള്ളത്. ആഗസ്റ്റ് 26നായിരുന്നു വോട്ടെടുപ്പ് നിശ്ചയിച്ചത്. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനത്തിലും മന്‍മോഹന്‍ സിങ് അല്ലാതെ മറ്റൊരാളും മല്‍സരിക്കാന്‍ രംഗത്തുവന്നില്ല.

ജെയ്റ്റ്‌ലിക്കെതിരെ വാളെടുത്ത് സുബ്രഹ്മണ്യന്‍ സ്വാമി; സമ്പദ് വ്യവസ്ഥ തകര്‍ത്തു, തെറ്റായ നയങ്ങള്‍ജെയ്റ്റ്‌ലിക്കെതിരെ വാളെടുത്ത് സുബ്രഹ്മണ്യന്‍ സ്വാമി; സമ്പദ് വ്യവസ്ഥ തകര്‍ത്തു, തെറ്റായ നയങ്ങള്‍

English summary
Former PM Manmohan Singh elected unopposed to Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X