കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റ് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക്

  • By Desk
Google Oneindia Malayalam News

ദില്ലി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗിനെ പാര്‍ലമെന്റ് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവാണ് ദിഗ്‌വിജയ് സിംഗിന് പകരമായി മന്‍മോഹന്‍ സിംഗിനെ നാമനിര്‍ദേശം ചെയ്തത്. നഗരവികസനത്തിനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ അപ്പര്‍ ഹൗസിലേക്ക് ദിഗ് വിജയ് സിംഗിനെ നാമനിര്‍ദേശം ചെയ്തതായും രാജ്യസഭാ ബുള്ളറ്റിന്‍ പറയുന്നു.

 തോക്കുമായി കയറി ജ്വല്ലറിയിൽ മോഷണം; 'ബുദ്ധിമാന്മാരായ' കള്ളന്മാർക്ക് പറ്റിയത് കിടിലൻ അബദ്ധം!! തോക്കുമായി കയറി ജ്വല്ലറിയിൽ മോഷണം; 'ബുദ്ധിമാന്മാരായ' കള്ളന്മാർക്ക് പറ്റിയത് കിടിലൻ അബദ്ധം!!

മുന്‍ പ്രധാനമന്ത്രിക്ക് വഴിയൊരുക്കാന്‍ ധനകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിന്ന് ദിഗ്വിജയ് സിംഗ് രാജിവച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1991 നും 1996 നും ഇടയില്‍ രാജ്യത്തിന്റെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് 2014 സെപ്റ്റംബര്‍ മുതല്‍ 2019 മെയ് വരെ പാനലില്‍ അംഗമായിരുന്നു.

manmohan-singh-1

ഈ വര്‍ഷം ജൂണില്‍ അപ്പര്‍ ഹൗസിലെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റില്‍ രാജസ്ഥാനില്‍ നിന്ന് അദ്ദേഹം രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം ജിഎസ്ടി തുടങ്ങിയ വിവിധ വിഷയങ്ങളെ വിമര്‍ശിച്ച് കൊണ്ട് മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയിരുന്നു.

English summary
Former PM Manmohan Singh to joins with Financial standing committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X