കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം സംഘടനയുടെ പ്രതിഷേധം ഫലം കണ്ടില്ല; എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

  • By Sandra
Google Oneindia Malayalam News

ചെന്നൈ: 'ഇന്ത്യയുടെ മിസൈല്‍ മാന്‍' എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമ ബുധനാഴ്ച അനാച്ഛാദനം ചെയ്തു. മുന്‍ രാഷ്ട്രപതി അന്ത്യവിശ്രമം കൊള്ളുന്ന രാമേശ്വരത്തെ പേയ്ക്കരിമ്പില്‍ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവാണ് പ്രതിമ അനാച്ഛാദന കര്‍മ്മം നിര്‍വ്വഹിക്കുന്നത്. വെങ്കലത്തില്‍ നിര്‍മ്മിച്ച പ്രതിമ അനാച്ഛാദാനത്തിനൊപ്പം അബ്ദുള്‍കലാമിന്റെ സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള തറക്കല്ലിടല്‍ ചടങ്ങും രാമേശ്വരത്ത് നടന്നു. കേന്ദ്ര പ്രതിരോധമന്ത്രാലയമാണ് ഒന്നാം ചരമവാര്‍ഷികമായ ബുധനാഴ്ച പെയ്ക്കരിമ്പില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

 ബീഫ് കൈവശം വെച്ചു; പോലീസ് അറസ്റ്റ് ചെയ്ത മുസ്ലിം സ്ത്രീകളെ ജനക്കൂട്ടം മര്‍ദ്ദിച്ചു!!! ബീഫ് കൈവശം വെച്ചു; പോലീസ് അറസ്റ്റ് ചെയ്ത മുസ്ലിം സ്ത്രീകളെ ജനക്കൂട്ടം മര്‍ദ്ദിച്ചു!!!

വെങ്കയ്യ നായിഡു, കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡോ, കലാമിനുള്ള ദേശീയ സ്മാരകത്തിനുള്ള തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. എന്നാല്‍ ഡോ. കലാമിന്റെ പ്രതിമ അനാച്ഛാദാനം ചെയ്യുന്നത് മുസ്ലിം വ്യക്തിനിയമത്തിന്റെ ലംഘമാണെന്ന് കാണിച്ച് ജമാഅത്തുല്‍ കൗണ്‍സില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ അവഗണിച്ചുകൊണ്ടായിരിന്നു ചടങ്ങുകള്‍ നടന്നത്.

abdul-kalam

വിഗ്രഹരാധനയെയും, വ്യക്തി പ്രശംസയെയും ഇസ്ലാം മതം എതിര്‍ക്കുന്നുവെന്നും അതിനാല്‍ പ്രതിമ സ്ഥാപിക്കുന്നതിനെ പിന്തുണക്കാന്‍ കഴിയില്ലെന്നുമായിരുന്നു സംഘടന മുന്നോട്ടുവച്ച വാദങ്ങള്‍. ഡോ. കലാമിനെ ആദരിക്കാനുള്ള മികച്ച മാര്‍ഗ്ഗം അദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്തുടരുകയും ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുകയെന്ന കാഴ്ചപ്പാടുകള്‍ സാക്ഷാത്കരിക്കുകയുമാണ് വേണ്ടതെന്നും സംഘം വാദിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളേയോ പരിപാടികളെയോ എതിര്‍ക്കാന്‍ തയ്യാറല്ലെന്ന് ഡോ. കലാമിന്റെ കുടുംബം ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.

2015 ജൂലൈ 27ന് മേഘാലയയിലെ ഷില്ലോംഗില്‍ ഐഐഎമ്മിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചുകൊണ്ടിരിക്കെ ഹൃദയസ്തംഭനം മൂലമായിരുന്നു മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ കരുത്തനായ വഴികാട്ടി ഡോ. കലാം മരണമടഞ്ഞത്.

English summary
Former Indian president APJ Abdul Kalam's statue unveiled in Peykkarumbu situated his burial.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X