പ്രണബ് മുഖര്‍ജി വെന്റിലേറ്ററില്‍; കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മസ്തിഷ്ക ശസ്ത്രക്രിയ
ദില്ലി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മസ്തിഷ്ക ശസ്ത്രക്രിയ വിജയം. അദ്ദേഹം ദില്ലി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ തുടരുകയാണ്.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നായിരുന്നു തിങ്കളാഴ്ച്ച രാത്രി അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയ കഴിഞ്ഞ ആദ്യത്തെ കുറച്ച് മണിക്കൂറുകള്‍ നിര്‍ണ്ണായകമായതിനാലാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. എന്നാല്‍ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചില്ലായിരുന്നുവെങ്കില് വെന്റിലേറ്ററിന്റെ സഹായം വേണ്ടിവരില്ലായിരുന്നുവെന്ന് ആര്‍മി ഹോസ്പിറ്റല്‍ വൃത്തങ്ങള്‍ അറിയിച്ചു.

തിങ്കളാഴ്ച്ചയായിരുന്നു പ്രണബ്മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും തന്നെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം രാത്രി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആശുപത്രിയിലെത്തുകയും ബന്ധുക്കളും ഡോക്ടറുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. 20 മിനിറ്റോളം സിംഗ് ആശുപത്രിയില്സചെലവഴിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ഉള്‍പ്പെടെ നിരവധി പേര് പ്രണബ് മുഖര്‍ജി പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കുന്നതിനായി ആശംസിച്ച് ട്വീറ്റ് ചെയ്തിരുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications