കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണബ് മുഖര്‍ജി വെന്റിലേറ്ററില്‍; കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മസ്തിഷ്‌ക ശസ്ത്രക്രിയ

Google Oneindia Malayalam News

ദില്ലി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മസ്തിഷ്‌ക ശസ്ത്രക്രിയ വിജയം. അദ്ദേഹം ദില്ലി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ തുടരുകയാണ്.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നായിരുന്നു തിങ്കളാഴ്ച്ച രാത്രി അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയ കഴിഞ്ഞ ആദ്യത്തെ കുറച്ച് മണിക്കൂറുകള്‍ നിര്‍ണ്ണായകമായതിനാലാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. എന്നാല്‍ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചില്ലായിരുന്നുവെങ്കില്‍ വെന്റിലേറ്ററിന്റെ സഹായം വേണ്ടിവരില്ലായിരുന്നുവെന്ന് ആര്‍മി ഹോസ്പിറ്റല്‍ വൃത്തങ്ങള്‍ അറിയിച്ചു.

pranab

തിങ്കളാഴ്ച്ചയായിരുന്നു പ്രണബ്മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും തന്നെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം രാത്രി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആശുപത്രിയിലെത്തുകയും ബന്ധുക്കളും ഡോക്ടറുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. 20 മിനിറ്റോളം സിംഗ് ആശുപത്രിയില്‍സചെലവഴിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ഉള്‍പ്പെടെ നിരവധി പേര്‍ പ്രണബ് മുഖര്‍ജി പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കുന്നതിനായി ആശംസിച്ച് ട്വീറ്റ് ചെയ്തിരുന്നു.

ബിജെപിയുടെ മുഖത്തേറ്റ അടി; കലങ്ങി തെളിഞ്ഞ് രാജസ്ഥാന്‍; ഇരുവരും സന്തുഷ്ടരെന്ന് കെസി വേണുഗോപാല്‍ബിജെപിയുടെ മുഖത്തേറ്റ അടി; കലങ്ങി തെളിഞ്ഞ് രാജസ്ഥാന്‍; ഇരുവരും സന്തുഷ്ടരെന്ന് കെസി വേണുഗോപാല്‍

കേരള കോണ്‍ഗ്രസ് (ബി) തിരികെ യുഡിഎഫിലേക്ക്? ഇടതുമുന്നണിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ!കേരള കോണ്‍ഗ്രസ് (ബി) തിരികെ യുഡിഎഫിലേക്ക്? ഇടതുമുന്നണിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ!

പെട്ടിമുടിയില്‍ അഞ്ചാം ദിവസവും തെരച്ചില്‍ തുടരുന്നു; കൊവിഡ് വ്യാപനത്തിനുള്ള സാധ്യതയെന്ന് മന്ത്രിപെട്ടിമുടിയില്‍ അഞ്ചാം ദിവസവും തെരച്ചില്‍ തുടരുന്നു; കൊവിഡ് വ്യാപനത്തിനുള്ള സാധ്യതയെന്ന് മന്ത്രി

English summary
Former President Pranab Mukherjee confirmed covid-19 put on ventilator support after brain surgery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X