കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന്; രാജ്യത്ത് ഒരാഴ്ച്ച ദുഃഖാചരണം

Google Oneindia Malayalam News

ദില്ലി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് ദില്ലിയില്‍ നടക്കും. ഉച്ചതിരിഞ്ഞ് രണ്ടര മണിക്കാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുന്നത്. ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകള്‍.

പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഒരാഴ്ച്ച ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച ആര്‍മീസ് റിസര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മകന്‍ അഭിജിത്ത് മുഖര്‍ജിയാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ മരണവിവവരം അറിയിക്കുന്നത്.

pranab

Recommended Video

cmsvideo
പ്രണബ് മുഖര്‍ജി ഇനി ഓര്‍മ്മ | Oneindia Malayalam

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് അദ്ദേഹം അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്താലായിരുന്നു ജീവന്‍ നിലനിര്‍ത്തി പോന്നത്. ഓഗസ്റ്റ് പത്താം തിയ്യതിയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് നിര്‍ണായക ശസ്ത്രക്രിയ നടത്തുകയായിരുന്നു.

84 കാരനായ പ്രണബ് മുഖര്‍ജി പ്രതിഭ പാട്ടീലിന് ശേഷം 2012 ലായിരുന്നു രാഷ്ട്രപതി സ്ഥാനത്തെത്തുന്നത്. രാജ്യം അദ്ദേഹത്തിന് ഭാരത് രത്‌ന നല്‍കിയ ആദരിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തമായിട്ടാണ് അദ്ദേഹം ദേശിയ രാഷ്ടീയത്തില്‍ അറിയപ്പെടുന്നത്.

പ്രണബ് മുഖര്‍ജി രണ്ട് തവണ ലോക്‌സഭയിലും അഞ്ച് തവണ രാജ്യസഭയിലും എത്തിയിട്ടുണ്ട്. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനും രാജ്യസഭാധ്യക്ഷനുമായിരുന്നു. അധ്യാപകനായും പത്രപ്രവര്‍ത്തകനായും ജോലി ചെയ്തിട്ടുണ്ട്. ശേഷമാണ് പ്രണബ് മുഖര്‍ജി സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്.
പശ്ചിമ ബംഗാളിലെ മീറഠി ഗ്രാമത്തില്‍ രാജലക്ഷ്മി മുഖര്‍ജിയുടേയും കമദകിങ്കര്‍ മുഖര്‍ജിയുടേയും ഇളയമകനായിരുന്നു. ക്ലര്‍ക്കായും

ഇന്ത്യന്‍ സാമ്പത്തിക രംഗം തകരുന്നു; വളര്‍ച്ചയില്‍ വന്‍ ഇടിവ്, പാദവാര്‍ഷിക കണക്കുകള്‍ പുറത്ത്ഇന്ത്യന്‍ സാമ്പത്തിക രംഗം തകരുന്നു; വളര്‍ച്ചയില്‍ വന്‍ ഇടിവ്, പാദവാര്‍ഷിക കണക്കുകള്‍ പുറത്ത്

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍

English summary
Former President Pranab Mukherjee funeral at New Delhi today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X