പ്രതിഭാ പാട്ടീലിന് ഒരു കാറ് കൂടി വേണം; ഇവരും ഒരു രാഷ്ട്രപതിയായിരുന്നു!
രാഷ്ട്രപതിയായിരുന്ന കാലത്ത് യാത്ര ചെയ്തതിന്റെ പേരില്‍ ഒരുപാട് വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് പ്രതിഭാ പാട്ടീല്‍. പദവിയില്‍ ഇരിക്കേ വിദേശ യാത്രകളാണ് പാട്ടീലിനെ വിവാദനായികയാക്കിയത്. നാട്ടില്‍ത്തന്നെ യാത്ര ചെയ്യാനായി ഒരു ഔദ്യോഗിക വാഹനം കൂടി വേണം എന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിരിക്കുകയാണ് പ്രതിഭാ പാട്ടീലിന്റെ ഓഫീസ്.
പുനെയിലാണ് പ്രതിഭാ പാട്ടീല്‍ സ്ഥിരതാമസമാക്കിയിരിക്കുന്നത്. പുനെ വിട്ട് പുറത്ത് പോകാനും പൊതുചടങ്ങുകളില്‍ പങ്കെടുക്കാനുമായി തനിക്ക് ഔദ്യോഗിക വാഹനം വേണമെന്നാണ് ഇവരുടെ ആവശ്യം. തന്നോടൊപ്പം വരുന്ന ഉദ്യോഗസ്ഥര്‍ക്കും വാഹനങ്ങള്‍ വേണമെന്നും ആവശ്യമുണ്ട്. എന്തായാലും മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിഭാ പാട്ടീലിന്റെ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല.

പ്രതിഭാ പാട്ടീല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സ്വകാര്യ വാഹനത്തിന് സര്‍ക്കാര്‍ അലവന്‍സ് നല്‍കുന്നുണ്ട്. ഇത് കൂടാതെ മറ്റൊരു വാഹനം കൂടി അനുവദിക്കാനാവില്ല എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. മുന്‍ രാഷ്ട്രപതിക്ക് സൗജന്യമായി ഒരു കാറും അതിനാവശ്യമായ അലവന്‍സുകളും നല്‍കാനേ നിയമമുള്ളൂ. പ്രതിമാസം 250 ലിറ്റര്‍ പെട്രോളും ഡ്രൈവറുടെ ശമ്പളവുമാണ് മുന്‍ പ്രസിഡണ്ടിന് കിട്ടുക.
ഔദ്യോഗിക പദവിയിലിരിക്കേ ലഭിച്ച സമ്മാനങ്ങളും മറ്റും സ്വന്തമാക്കിയതിന്റെ പേരില്‍ പ്രതിഭാ പാട്ടീല്‍ ഇതിന് മുമ്പും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. സാധാരണയായി ഇത്തരം സമ്മാനങ്ങള്‍ സര്‍ക്കാരിന് കൈമാറുകയാണ് പതിവ്. എന്നാല്‍ പാട്ടീല്‍ ഇതെല്ലാം സ്വന്തമാക്കിയതായി ഒരു ആര് ടി ഐ അപേക്ഷയിലാണ് വെളിപ്പെട്ടത്. യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാര്‍ക്കായി മാറ്റിവെച്ച സ്ഥലത്ത് സ്വന്തമാക്കിയ വീടും പ്രതിഭാ പാട്ടീലിന് വിവാദത്തെ തുടര്‍ന്ന് ഒഴിഞ്ഞുകൊടുക്കേണ്ടി വന്നിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications