കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് രാധാകൃഷ്ണന്റെ കൊച്ചുമകന്‍ ബിജെപിയിലേക്ക്: പാര്‍ട്ടി പ്രവേശനം റിപ്പബ്ലിക്ക് ദിനത്തില്‍, അസമത്വം

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്റെ കൊച്ചുമകന്‍ ബിജെപിയിലേക്ക്. വെള്ളിയാഴ്ചയാണ് ബിജെപി ഇക്കാര്യം അറിയിച്ചത്. റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്ക് ശേഷം പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് കര്‍ണാടകത്തിലെ പ്രമുഖ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും പാര്‍ട്ടി പ്രവേശനമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക ബിജെപി തലവന്‍ ബിഎസ് യെദ്യൂരപ്പയുടെ സാന്നിധ്യത്തിലായിരിക്കും 44കാരനായ സുബ്രഹ്മണ്യം ശര്‍മ ഗൗരവവരം പാര്‍ട്ടിയില്‍ ചേരുക. ബിജെപി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ആള്‍ ഇന്ത്യ മഹിളാ എംപവര്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് 2018ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്ലേശ്വരം മണ്ഡലത്തില്‍ നിന്ന് സുബ്രമഹ്മണ്യം മത്സരിച്ചിരുന്നു. സംസ്ഥാനത്തെ അസമത്വം തുടച്ചുനീക്കുന്നതിന് വേണ്ടിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. സംസ്ഥാനത്ത് പാവപ്പെട്ടവരും സമ്പന്നരും തമ്മിലുള്ള അന്തരം സമൂഹത്തെ ഭിന്നിപ്പിക്കുകയാണെ്. ചിലര്‍ ഇടപെട്ട് ഇത് തുല്യമാക്കി മാറ്റേണ്ടതുണ്ടെന്നും തനിക്ക് അതിന്റെ ഭാഗമാകണമെന്നും സുബ്രഹ്മണ്യം കൂട്ടിച്ചേര്‍ക്കുന്നു.

subramanyam-1

ചെന്നൈയില്‍ താമസിച്ചിരുന്ന സുബ്രഹ്മണ്യം ഒരു ദശാബ്ദത്തിലധികമായി ബെംഗളൂരുവിലാണ് സ്ഥിരതാമസം. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സുദീക്ഷ ഗ്രൂപ്പിന് ഫാര്‍മസി, സിനിമാ, ഡയറി ഫാമിംഗ് മേഖലകളില്‍ ബിസിനസുണ്ട്. ഞാന്‍ വരുന്നത് അക്കാദമിക് ആയി മുന്നിട്ട് നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാണ് രാഷ്ട്രീയമായി പ്രാധാന്യമുള്ള കുടുംബത്തില്‍ നിന്നല്ലെന്നും ശര്‍മ വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസിനോട് പ്രതികരിച്ചിരുന്നു.

1962 മുതല്‍ 1967 വരെ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന എസ് രാധാകൃഷ്ണന്‍ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ആയിരുന്നു. ഒരു സംരംഭകനായിരുന്ന സുബ്രഹ്മണ്യം ശര്‍മ ഇന്ത്യന്‍ സമൂഹത്തില്‍ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തൊഴില്‍ നല്‍കാനുള്ള ശേഷി എന്നിവയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആഗ്രഹിച്ചാണ് രാഷ്ട്രീയ പ്രവേശം നടത്തുന്നത്.

English summary
Former President Sarvapalli Radhakrishnan's Grandson To Join BJP Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X