കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''ഇത് ഇന്ത്യൻ പശു അല്ല''..!! കൊളംബോയിൽ ബീഫ് വിളമ്പിയപ്പോൾ വാജ്‌പേയ് പറഞ്ഞത്

Google Oneindia Malayalam News

തിരുവനന്തപുരം: ചേരി ചേരാ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം ഒരു തവണ ശ്രീലങ്കയില്‍ നടന്നിരുന്നു. അന്ന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എബി വാജ്‌പേയായിരുന്നു പോയത്. സമ്മേളനത്തിന് ശേഷം നടന്ന വിരുന്ന് സല്‍ക്കാരത്തിലും വാജ്‌പേയ് പങ്കെടുത്തിരുന്നു. അന്ന് വിളമ്പിയ ആഹാരത്തിനൊപ്പം ബീഫ് വിഭവങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വാജ്‌പേയ്ക്ക് ബീഫിനോടുള്ള സമീപനം എന്തായിരുന്നു? അന്ന് സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ ഇക്കാര്യം വിശദീകരിക്കുകയാണ് ഇപ്പോള്‍. മധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതുന്ന ആത്മകഥാ പരമ്പരയായ ന്യൂസ് റൂമിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്.

ജനത സര്‍ക്കാരിന്റെ കാലത്ത്

ജനത സര്‍ക്കാരിന്റെ കാലത്ത്

1977-79 കാലത്തെ ജനതാ സര്‍ക്കാരിന്റെ കാലത്തായിരുന്നു ശ്രീലങ്കയിലെ കൊളംബോയില്‍ ചേരി ചേരാ രാജ്യങ്ങളുടെ സമ്മേളനം നടന്നത്. അന്ന് വാജ്‌പേയിക്ക് സമ്മേളനത്തെ ഉലച്ച വിഷയത്തില്‍ നിലപാടെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ബിആര്‍പി ഭാസ്‌കര്‍ പറയുന്നു. ചേരി ചേരാ പ്രസ്ഥാനത്തിലെ സ്ഥാപക അംഗമായിരുന്നു ഈജിപ്ത്. അന്ന് ഈജിപ്ത് നിലപാട് മാറ്റി ഇസ്രയേലുമായി കരാര്‍ ഒപ്പിട്ടതായിരുന്നു സമ്മേളനത്തിലെ പ്രധാന വിഷയമെന്ന് ഭാസ്‌കര്‍ ഓര്‍മ്മിക്കുന്നു.

പണ്ഡിറ്റ്ജീ അത് ബീഫാണ്

പണ്ഡിറ്റ്ജീ അത് ബീഫാണ്

കൊളംബോയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ വച്ചായിരുന്നു അന്നത്തെ വിരുന്ന് സല്‍ക്കാരം. ഭക്ഷണം കഴിക്കുന്നതിനിടെ മേശപ്പുറത്തെ പാത്രത്തിലുണ്ടായിരുന്ന വിഭവം വാജ്‌പേയി പ്ലേറ്റിലിട്ടു. ഇത് കണ്ട് തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന ലേഖകന്‍ വാജ്‌പേയോട് പറഞ്ഞു. പണ്ഡിറ്റ് ജീ അത് ബീഫാണ്. ഇതു കേട്ട് വാജ്‌പേയ് പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു, ഇത് ഇന്ത്യന്‍ പശു അല്ല- അന്നത്തെ ഓര്‍മ്മകള്‍ നിന്ന് ബിആര്‍പി ഭാസ്‌കര്‍ പങ്കുവച്ചു.

വഡോദരയില്‍ വച്ച്

വഡോദരയില്‍ വച്ച്

ഒരിക്കല്‍ വഡോദരയില്‍ ജനസംഘത്തിന്റെ ദേശീയ കണ്‍സില്‍ സമ്മേളനം നടക്കുന്നതിനിടെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ഓര്‍മ്മകളും ബിആര്‍പി ഭാസ്‌കര്‍ പങ്കുവയ്ക്കുന്നുണ്ട്. ഒരു പതിറ്റാണ്ട് മുമ്പ് നടന്ന സംഭവമായിരുന്നു അത്. ഇന്ത്യന്‍ പത്ര പ്രതിനിധികള്‍ക്ക് വാജ്‌പേയി ഒരു ദിവസം ഭക്ഷണം ഒരുക്കി.

ഗായത്രീ മന്ത്രം

ഗായത്രീ മന്ത്രം

അന്ന് വിളമ്പിവച്ച ഭക്ഷണത്തിന്റെ മുമ്പിലിരുന്ന് അദ്ദേഹം ഗായന്ത്രീ മന്ത്രം ഉരുവിട്ടു. അതിന് ശേഷമാണ് അദ്ദേഹവും മറ്റ് നേതാക്കളും ഭക്ഷണം കഴിക്കാന്‍ തയ്യാറായത്. കൊളംബോയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ വച്ച് അവിടത്തെ രീതിയിലായിരുന്നു ഭക്ഷണം കഴിച്ചത്. ഇതോടൊപ്പം തമിഴ് വംശീയ ആക്രമണം നടക്കുന്ന സമയത്ത് കൊളംബോയിലുണ്ടായിരുന്ന കമല സുരയ്യും ഭര്‍ത്താവ് മാധവദാസനുമായി ബന്ധപ്പെട്ട അനുഭവങ്ങളും ബിആര്‍പി ഭാസ്‌കര്‍ വിശദീകരിക്കുന്നുണ്ട്.

കൊളംബോയില്‍ എത്തിയത്

കൊളംബോയില്‍ എത്തിയത്

കൊളംബോയിലും പരിസരപ്രദേശങ്ങളിലും തമിഴ് വംശീയ ആക്രമണം നടക്കുന്ന സമയത്ത് തമിഴ് വംശജനായ ഒരു ശ്രീലങ്കക്കാരനായിരുന്നു. അവിടത്തെ യുഎഎന്‍ഐയുടെ റിപ്പോര്‍ട്ടര്‍. അന്ന് അദ്ദേഹം ആക്രമണത്തെ തുടര്‍ന്ന് അഭയാര്‍ത്ഥി ക്യാമ്പിലാണെന്ന വിവരം ദില്ലിയില്‍ അറിയിച്ചു. തുടര്‍ന്ന് എത്രയും വേഗം കൊളംബോയില്‍ പോകണമെന്ന് ജനറല്‍ മാനേജര്‍ തന്നോട് നിര്‍ദ്ദേശിച്ചു. പിടിഐക്ക് ബ്യൂറോയും സ്ഥിരം ലേഖകനും ഉള്ളതുകൊണ്ട് അവിടെ അളില്ലാതെ പറ്റില്ലായിരുന്നു. അടുത്ത ദിവസം തന്നെ ബിആര്‍പി ഭാസ്‌കര്‍ കൊളംബോയിലേക്ക് പോകുകയായിരുന്നു.

പ്രസാദം സ്വീകരിച്ചാല്‍ കൊവിഡ് വരുമെന്ന വിഡ്ഢിത്തം അംഗീകരിക്കാനാവില്ല, വിമര്‍ശനവുമായി മുരളീധരന്‍പ്രസാദം സ്വീകരിച്ചാല്‍ കൊവിഡ് വരുമെന്ന വിഡ്ഢിത്തം അംഗീകരിക്കാനാവില്ല, വിമര്‍ശനവുമായി മുരളീധരന്‍

സജീവരാഷ്ട്രീയത്തിൽ നിന്ന് വിഎസ് വിടപറയുന്നു? തിരുവനന്തപുരം വിട്ട് ആലപ്പുഴയിലെ തറവാട്ടിലേക്ക് മടങ്ങുംസജീവരാഷ്ട്രീയത്തിൽ നിന്ന് വിഎസ് വിടപറയുന്നു? തിരുവനന്തപുരം വിട്ട് ആലപ്പുഴയിലെ തറവാട്ടിലേക്ക് മടങ്ങും

English summary
Former Prime Minister AB Vajpayee Was Once Served Beef in Colombo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X