കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോഗീബീലിന് തറക്കല്ലിട്ടത് എച്ച് ഡി ദേവഗൗഡ: പാലത്തിന്‍റെ ഉദ്ഘാടനത്തിന് ക്ഷണമില്ല, ഗൗഡക്ക് പരിഭവം!

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ റെയില്‍ റോഡ് പാലമായ ബോഗീ ബീലിന്‍റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് മുന്‍ പ്രധാനമന്ത്രിയും ജനദാദള്‍ നേതാവുമായ എച്ച് ഡി ദേവഗൗഡ. ആസാമില്‍ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബോഗി ബിലിന്‍റെ തറക്കല്ലിട്ടത് ദേവഗൗഡയായിരുന്നു. 4.9 കിലോമീറ്റര്‍ നീളമുള്ള പാലം ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് സ്ഥിതി ചെയ്യുന്നത്. 5900 കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച പാലം ചൊവ്വാഴ്ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചത്.

1997ല്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന എച്ച്ഡി ദേവഗൗഡയാണ് പാലത്തിന്റെ തറക്കില്ലിട്ടത്. കാശ്മീര്‍ റെയില്‍വേ ലൈന്‍, ദില്ലി മെട്രോ,ബോഗിബീല്‍ റോഡ് എന്നിവയാണ് താന്‍ പ്രധാനമന്ത്രിയായിരിക്കെ അനുമതി നല്കിയ പദ്ധതികള്‍. 100 കോടി വീതം മൂനു പദ്ധതികള്‍ക്കും അനുവദിക്കുകയും തറക്കല്ലിടുകയും ചെയ്തിരുന്നു. എന്നാല്‍ അതെല്ലം ഇന്ന് ജനം മറന്നെന്ന് ദേവഗൗഡ പറഞ്ഞു.

bogibeel-double-decker-b

ഉദ്ഘാടനത്തിന് ക്ഷണം കിട്ടിയിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‍ തന്നെ ആരാണ് ഓര്‍ക്കുന്നതെന്നായിരുന്നു ഗൗഡയുടെ മറുപടി. ചില പത്രമാധ്യമങ്ങള്‍ തന്റെ പേരു പരാമര്‍ശിച്ചു കണ്ടുവെന്നും ദേവഗൗഡ പറഞ്ഞു. തന്റെ ഭരണകാലത്ത് ഹാസന്‍ മൈസൂരു പ്രോജക്ട് 13 മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്നും രണ്ട് പാലങ്ങള്‍ നിര്‍മാണം കഴിച്ചെന്നും കൃഷ്ണ നദിക്കു കുറുകെയുള്ള പാലവും അനഗ്വാദി പാലവും താന്‍ അധികാരത്തിലിരിക്കെ പൂര്‍ത്തിയാക്കിയതാണ്. 1997ല്‍ തറക്കല്ലിട്ട ബോഗിബീല്‍ 21 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്നുള്ളത് പരമാര്‍ശിച്ചുകൊണ്ടാണ് ദേവഗൗഡ പറഞ്ഞത്.

കര്‍ണാടകയിലും ബോംബെയിലുമുള്ളവര്‍ പറയും ദേവഗൗഡ ഒന്നും ചെയ്തില്ലെന്ന് അവര്‍ക്കുള്ള ഉത്തരമാണ് കൃഷ്ണയിലെ പാലം എന്നും അദ്ദേഹം പറഞ്ഞു.

English summary
Former prime minister HD Devagowda is not invited for Bogibeel bridge inauguration, Devagowda express his protest on it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X