കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍ സിംഗിന് നെഞ്ചുവേദന... മുന്‍ പ്രധാനമന്ത്രിയെ എയിംസില്‍ പ്രവേശിപ്പിച്ചു, ആശങ്ക!!

Google Oneindia Malayalam News

ദില്ലി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ദില്ലി എയിംസില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. രാത്രി 8.40ഓടെയാണ് അദ്ദേഹം നെഞ്ചുവേദനയുണ്ടെന്ന് പറയുന്നത് തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതും. ഇപ്പോള്‍ മന്‍മോഹന്‍ സിംഗ്് കാര്‍ഡിയോ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ അദ്ദേഹം ഐസിയുവില്‍ അല്ല ഉള്ളതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കാര്‍ഡിയോളജി പ്രൊഫസറായ ഡോക്ടര്‍ നിതീഷ് നായിക്കാണ് മന്‍മോഹന്‍ സിംഗിനെ പരിശോധിക്കുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമാണ് അദ്ദേഹം. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്.

1

മന്‍മോഹന് ഗുരുതരമായ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ നിരീക്ഷണത്തിലാണ് ഉള്ളത്. പെട്ടെന്ന് ആരോഗ്യ സ്ഥിതി മോശമായത് കൊണ്ട് മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യ സ്ഥിതിയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആശങ്ക രേഖപ്പെടുത്തി. മന്‍മോഹന്‍ ജി എയിംസില്‍ പ്രവേശിച്ചിരിക്കുകയാണെന്നും, അദ്ദേഹം പെട്ടെന്ന് തന്നെ ആരോഗ്യം വീണ്ടെടുത്ത് തിരിച്ചെത്തട്ടെയെന്നും, അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഗെലോട്ട് പറഞ്ഞു. മന്‍മോഹന് 2009ല്‍ എയിംസില്‍ വെച്ച് ബൈപ്പാസ് സര്‍ജറി നടത്തിയിരുന്നു. പത്ത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയായിരുന്നു ഇത്.

മുമ്പ് മൂന്ന് തവണ ഇതേ മന്‍മോഹന്‍ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. 1991ല്‍ ബ്രിട്ടനില്‍ വെച്ചും മന്‍മോഹന്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. 1971ല്‍ വാണിജ്യ മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവായിട്ടായിരുന്നു മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1991 മുതല്‍ 1996 വരെ അദ്ദേഹം ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്നു. ഈ കാലയളവിലാണ് ഇന്ത്യയുടെ പുതിയ സാമ്പത്തിക മോഡല്‍ വിജയകരമായി നടപ്പാക്കിയത്. ഇന്നത്തെ ഇന്ത്യയുടെ മുഖം മാറ്റിയത് ഈ പദ്ധതികളാണ്. 2004ല്‍ അദ്ദേഹം ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തി. 2009ലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വിജയം നേടി.

Recommended Video

cmsvideo
ദേഹാസ്വാസ്ഥ്യം,ഡോ മൻമോഹൻ സിങ് ആശുപത്രിയിൽ

നിരവധി പേര്‍ അദ്ദേഹം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തു. അസം ആരോഗ്യ മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മയും മന്‍മോഹന്റെ ആരോഗ്യക്ഷേമത്തിനായി ട്വീറ്റ് ചെയ്തു. ഇന്ത്യ മുഴുവന്‍ മന്‍മോഹനായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ആദിത്യ താക്കറെയും മന്‍മോഹന്‍ സിംഗിന് വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിച്ചു. ശശി തരൂര്‍, ഒമര്‍ അബ്ദുള്ള, ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ്, തേജ് പ്രതാപ് സിംഗ്, അജയ് മാക്കന്‍, അല്‍ക്കാ ലാമ്പ, എന്നിവരെല്ലാം മന്‍മോഹന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ട്വീറ്റ് ചെയ്തു.

English summary
former prime minister manmohan singh admitted in aiims after complaining of chest pain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X