കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു തവണ കൂടി സംഭവിച്ചിരുന്നെങ്കില്‍... പാകിസ്താനെ മന്‍മോഹന്‍ നശിപ്പിക്കുമായിരുന്നു, വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യ കണ്ട സൗമ്യനായ പ്രധാനമന്ത്രിമാരില്‍ ഒരാളാണ് ഡോ. മന്‍മോഹന്‍ സിങ്. സാമ്പത്തിക വിദഗ്ധനായ ഇദ്ദേഹത്തിന്റെ ഭരണ കാലത്ത് ആഗോളതലത്തില്‍ മാന്ദ്യം നേരിട്ടപ്പോള്‍ പോലും ഇന്ത്യയെ ബാധിച്ചിരുന്നില്ല. മറ്റു പാര്‍ട്ടികള്‍ക്കെതിരെയോ നേതാക്കള്‍ക്കെതിരെയോ രാഷ്ട്രീയമായുള്ള കടന്നാക്രമണം മന്‍മോഹന്റെ സിങിന്റെ ഭാഗത്ത് നിന്ന് അപൂര്‍വമായിട്ടേ ഉണ്ടായിട്ടുള്ളൂ.

എന്നാല്‍ അദ്ദേഹത്തിന് മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. പാകിസ്താനെ സൈനികമായി നേരിടാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നുവെന്നും അക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പറഞ്ഞു. കാമറണ്‍ വ്യാഴാഴ്ച പുറത്തിറക്കിയ ഫോര്‍ ദി റെക്കോര്‍ഡ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

പാകിസ്താനെതിരെ മന്‍മോഹന്‍

പാകിസ്താനെതിരെ മന്‍മോഹന്‍

മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താനെതിരെ മന്‍മോഹന്‍ സിങ് നടപടിക്ക് ഒരുങ്ങിയത്. ഇനിയൊരു ആക്രമണം കൂടി പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നുവെങ്കില്‍ മന്‍മോഹന്‍ സൈനിക ആക്രമണത്തിന് നിര്‍ദേശം നല്‍കുമായിരുന്നു. അദ്ദേഹം തന്നോട് ഇക്കാര്യം പറഞ്ഞുവെന്നും കാമറണ്‍ അനുസ്മരിക്കുന്നു.

ഒരു വിശുദ്ധനെ പോലെ

ഒരു വിശുദ്ധനെ പോലെ

ഒരു വിശുദ്ധനെ പോലെയുള്ള വ്യക്തിയാണ് മന്‍മോഹന്‍ സിങ് എന്ന് കാമറണ്‍ പറയുന്നു. മന്‍മോഹന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന വേളയില്‍ തന്നെയാണ് കാമറണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്. 2010 മുതല്‍ 2016 വരെയുള്ള കാലയളവില്‍ മൂന്ന് തവണ കാമറണ്‍ ഇന്ത്യയില്‍ വന്നിരുന്നു.

രാജിവച്ച് ഒഴിഞ്ഞു

രാജിവച്ച് ഒഴിഞ്ഞു

യൂറോപ്യന്‍ യൂണിയന്റെ ഭാഗമാണ് ബ്രിട്ടന്‍. യൂണിയനില്‍ നിന്ന് ഒഴിഞ്ഞ് സ്വതന്ത്ര്യ രാജ്യമായി മാറണമെന്ന അഭിപ്രായം ബ്രിട്ടനിലുണ്ട്. ബ്രക്‌സിറ്റ് എന്ന ഈ പദ്ധതിയുടെ കാര്യത്തില്‍ 2016ല്‍ ഹിതപരിശോധന നടന്നു. ഈ പശ്ചാത്തലത്തിലാണ് കാമറണ്‍ പ്രധാനമന്ത്രി പദം രാജിവച്ചത്.

മന്‍മോഹന്റെ ശക്തമായ നിലപാടുകള്‍

മന്‍മോഹന്റെ ശക്തമായ നിലപാടുകള്‍

തന്റെ പുതിയ പുസ്തകത്തില്‍ ഇന്ത്യയെ പല തവണ പരാമര്‍ശിക്കുന്നുണ്ട് കാമറണ്‍. ഇന്ത്യയില്‍ വന്നതും നേതൃത്വങ്ങളുമായി നടത്തിയ ചര്‍ച്ചകളുമെല്ലാം അദ്ദേഹം വിശദീകരിക്കുന്നു. ഈ വേളയില്‍ നടത്തിയ ചര്‍ച്ചകള്‍ ഉദ്ധരിച്ചാണ് മന്‍മോഹന്‍ സിങിന്റെ ശക്തമായ നിലപാടുകളെ കുറിച്ച് കാമറണ്‍ പറയുന്നത്.

വ്യക്തമായ ധാരണ

വ്യക്തമായ ധാരണ

ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു മന്‍മോഹന്‍ സിങിന്. എന്തും നേരിടാനുള്ള മനക്കരുത്തും അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യയില്‍ വന്ന വേളയില്‍ മന്‍മോഹന്‍ സിങുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നും കാമറണ്‍ അനുസ്മരിക്കുന്നു.

സൈനികമായി നേരിടുമെന്ന് മന്‍മോഹന്‍

സൈനികമായി നേരിടുമെന്ന് മന്‍മോഹന്‍

2011ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം കാമറണ്‍ ഇന്ത്യയില്‍ വന്നിരുന്നു. മന്‍മോഹന്‍ സിങുമായി അദ്ദേഹം ചര്‍ച്ച നടത്തി. പാകിസ്താന്‍ ഇനി ഒരു ആക്രമണം കൂടി നടത്തിയാല്‍ അവരെ സൈനികമായി നേരിടുമെന്നാണ് മന്‍മോഹന്‍ സിങ് പറഞ്ഞതെന്ന് കാമറണ്‍ പറയുന്നു. മന്‍മോഹന്‍ സിങിനെ അദ്ദേഹം പിന്നീടുള്ള വരികളില്‍ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.

2008ലും 2011ലും മുംബൈയില്‍ ആക്രമണം

2008ലും 2011ലും മുംബൈയില്‍ ആക്രമണം

2008ലാണ് രാജ്യം നടുങ്ങിയ മുംബൈ ആക്രമണം നടന്നത്. പിന്നീട് 2011ലും മുംബൈയില്‍ ആക്രമണമുണ്ടായി. ഒപെറ ഹൗസ്, സാവേരി ബസാര്‍, ദാദര്‍ വെസ്റ്റ് എന്നിവിടങ്ങളില്‍ നിമിഷങ്ങള്‍ വ്യത്യാസത്തിലായിരുന്നു 2011ലെ സ്‌ഫോടനങ്ങള്‍. 26 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 ബ്രിട്ടനും ഇന്ത്യയും അടുത്തു

ബ്രിട്ടനും ഇന്ത്യയും അടുത്തു

കാമറണ്‍ പ്രധാനമന്ത്രിയായിരുന്ന വേളയില്‍ ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമായിരുന്നു. ഇതാകട്ടെ 2010ല്‍ കാമറണിന് തിരഞ്ഞെടുപ്പില്‍ നേട്ടമാകുകയും ചെയ്തു. 15 ലക്ഷത്തോളം വരുന്ന ബ്രിട്ടനിലെ ഇന്ത്യന്‍ വംശജര്‍ കാമറണിനെ അനുകൂലിച്ചുവെന്നാണ് കണക്കാക്കുന്നത്.

മോദിക്കെതിരായ നീക്കം അവസാനിപ്പിച്ചു

മോദിക്കെതിരായ നീക്കം അവസാനിപ്പിച്ചു

2002ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിക്കെതിരെ ബ്രിട്ടന്‍ ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയിരുന്നു. കാമറണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന 2013ലാണ് ഈ ബഹിഷ്‌കരണം പിന്‍വലിച്ചത്. മോദി പ്രധാനമന്ത്രിയായ ശേഷം 2015ല്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ സ്വീകരിച്ചതും കാമറണ്‍ ആയിരുന്നു.

 സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രി

സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രി

2004ലാണ് മന്‍മോഹന്‍ സിങ് ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. പിന്നീട് 2009ല്‍ നടന്ന തിരഞ്ഞെടുപ്പിലും യുപിഎ അധികാരത്തിലെത്തി. അപ്പോഴും മന്‍മോഹന്‍ സിങിനെ തന്നെയായിരുന്നു കോണ്‍ഗ്രസ് പ്രധാനമന്ത്രി പദം ഏല്‍പ്പിച്ചത്. സാമ്പത്തിക രംഗത്തെ വിദഗ്ധനായിട്ടാണ് പ്രധാനമന്ത്രിയാകുന്നതുവരെ മന്‍മോഹന്‍ സിങ് അറിയപ്പെട്ടിരുന്നത്.

അഴിമതിയില്‍ വീണു

അഴിമതിയില്‍ വീണു

2004ലെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് സൂചനകള്‍ വന്നിരുന്നു. ഇതിനെതിരെ പല കോണില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് നറുക്ക് മന്‍മോഹന്‍ സിങിന് വീണത്. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായത്.

മക്കയെ വിറപ്പിച്ച ഷിയാക്കള്‍; തീ തുപ്പി ഇറാന്‍ വിമാനങ്ങള്‍!! സൗദി-ഇറാന്‍ പോരിന്റെ പിന്നാമ്പുറംമക്കയെ വിറപ്പിച്ച ഷിയാക്കള്‍; തീ തുപ്പി ഇറാന്‍ വിമാനങ്ങള്‍!! സൗദി-ഇറാന്‍ പോരിന്റെ പിന്നാമ്പുറം

English summary
Former prime minister Manmohan Singh considered attacking Pakistan, Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X