മഹാരാഷ്ട്ര ഗവര്‍ണറാകാന്‍ അമരീന്ദര്‍..? ക്യാപ്റ്റന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുന്നു...?
പഞ്ചാബ് പിടിക്കാന്‍ അമരീന്ദര്‍ സിംഗിനെ മുന്നില്‍ നിര്‍ത്തിയത് കൊണ്ട് മാത്രം കാര്യമില്ലെന്ന തിരിച്ചറിവിലാണ് ബി ജെ പി

മുംബൈ: സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഭഗത് സിംഗ് കോഷിയാരിക്ക് പകരം പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മഹാരാഷ്ട്ര ഗവര്‍ണര്‍ ആയേക്കും എന്ന് റിപ്പോര്‍ട്ട്. ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് അംഗം അമരീന്ദര്‍ സിംഗ്, ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് പ്രഭാത് ഝാ എന്നിവര്‍ക്ക് ആണ് മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനേത്തക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.
ബി ജെ പിയില്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പദവി വഹിക്കാനും 75 വയസാണ് പ്രായപരിധി. എന്നാല്‍ ഗവര്‍ണര്‍ ആകാന്‍ തടസമില്ല. അതിനാലാണ് അമരീന്ദര്‍ സിംഗിനെ പരിഗണിക്കുന്നത്. അമരീന്ദര്‍ സിംഗിന് 80 കഴിഞ്ഞിട്ടുണ്ട്. 83 ബി ജെ പിയുടെ ദേശീയ എക്സിക്യൂട്ടീവിലേക്ക് അടുത്തിടെ ആണ് അമരീന്ദറിനെ തെരഞ്ഞെടുത്തത്. അമരീന്ദര്‍ സിംഗ് ഇനി സര്‍ക്കാരിലോ പാര്‍ട്ടിയിലോ ഏതെങ്കിലും പദവി വഹിക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യത കുറവാണ്.

കോണ്‍ഗ്രസ് പുറത്താക്കിയപ്പോള്‍ ബിജെപിയില്‍
മുന്‍ സൈനികനായ അമരീന്ദര്‍ സിംഗ് 2002 മുതല്‍ 2007 വരെയും പിന്നീട് 2017 മുതല്‍ 2021 വരെയും പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് പുറത്താക്കിയതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബി ജെ പി സഖ്യത്തില്‍ മത്സരിച്ചിരുന്നു. എന്നാല്‍ സഖ്യത്തിന് വിജയിക്കാനായില്ല. ഇതോടെ തന്റെ പാര്‍ട്ടി അമരീന്ദര്‍ സിംഗ് ബി ജെ പിയില്‍ ലയിപ്പിച്ചു.

പഞ്ചാബില്‍ ബിജെപിക്ക് വന്ലക്ഷ്യങ്ങള്
പഞ്ചാബില്‍ കോണ്‍ഗ്രസ് അപ്രമാദിത്യത്തിന് വിള്ളല്‍ വീണതോടെ അമരീന്ദറിനെ മുന്നില്‍ നിര്‍ത്തി സംസ്ഥാനത്ത് വേരോട്ടമുണ്ടാക്കാനായിരുന്നു ബി ജെ പി ശ്രമം. എന്നാല്‍ മികച്ച യോഗ്യതകളുള്ള ഒരു പ്രമുഖ ജാട്ട് സിഖ് മുഖമാണ് എന്നതൊഴിച്ചാല്‍ അമരീന്ദറിന് പഞ്ചാബില്‍ കാര്യമായൊന്നും ബി ജെ പിക്കായി ചെയ്യാന്‍ കഴിയില്ല എന്ന് പാര്‍ട്ടി ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. അതിനാലാണ് അദ്ദേഹത്തിന് ഗവര്‍ണര്‍ സ്ഥാനം നല്‍കുന്നത്.

സജീവരാഷ്ട്രീയം അവസാനിക്കും
ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയമിതനായാല്‍ അമരീന്ദറിന് ബി ജെ പിയില്‍ നിന്ന് രാജി വെച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ പതിറ്റാണ്ടുകളായുള്ള പഞ്ചാബ് രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിനും തിരശീല വീഴും. അതേസമയം അന്തിമ തീരുമാനത്തില്‍ അമരീന്ദര്‍ സിംഗിന്റെ നിലപാട് നിര്‍ണായകമാണ്. പരിമിതമായ ഓപ്ഷനുകള്‍ മാത്രമേ മുന്നിലുള്ളൂവെങ്കിലും രാഷ്ട്രീയ വനവാസത്തിന് അദ്ദേഹം തയ്യറാകുമോ എന്നതാണ് അറിയാനുള്ളത്.

രാജി സ്വീകരിക്കണമെന്ന് കോഷിയാരി
അമരീന്ദര്‍ സിംഗ് സമ്മതിച്ചില്ലെങ്കില്‍ ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ പ്രഭാത് ഝാക്ക് നറുക്ക് വീഴും. 35 കാരനായ പ്രഭാത് ഝാ മുന്‍ രാജ്യസഭാ എം പിയാണ്. അതേസമയം കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഭഗത് സിംഗ് കോഷിയാരി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഭഗത് സിംഗ് കോഷിയാരി രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications