'അയാൾക്ക് സ്ഥിരതയില്ല' സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ആഞ്ഞടിച്ച് അമരീന്ദർ
ചണ്ഡിഗഡ്: പഞ്ചാബിൽ മന്ത്രിസഭാ പുനസംഘടനയ്ക്ക് പിന്നാലെ പുതിയ പ്രതിസന്ധിയാണ് കോൺഗ്രസിനെ തേടിയെത്തിട്ടുള്ളത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി അധികാരമേറ്റ് മാസങ്ങൾക്ക് പൂർത്തിയാകുമ്പോഴാണ് പുതിയ പ്രതിസന്ധിക്ക് തുടക്കം കുറിച്ചുകൊണ്ട് നവ്ജ്യോത് സിംഗ് സിദ്ധു രാജിവെക്കുന്നത്. 2021 ജൂലൈ 18നാണ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിക്കുന്നത്. ക്യാപ്റ്റനുമായുള്ള അസ്വാരസ്യങ്ങൾക്കും വാക്പോരുകൾക്കും പിന്നാലെ വെടിനിർത്തലിന്റെ ഭാഗമായിട്ടായരുന്നു സിദ്ദുവിനെ തൽസ്ഥാനത്തേക്ക് അവരോധിക്കുന്നത്.

നേരത്തെ കോൺഗ്രസിനുള്ളിൽ അമരീന്ദർ സിംഗും നവ്ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള വാക്പോര് അവസാനിപ്പിക്കാൻ പാർട്ടിക്കുള്ളിലെ പ്രശ്നപരിഹാര സമിതി മുന്നോട്ടുവെച്ച രണ്ട് നിർദേശങ്ങളിൽ ഒന്ന് പഞ്ചാബ് നിയമസഭ പുനസംഘടിപ്പിച്ച് സിദ്ദുവിന് മന്ത്രി സ്ഥാനം നൽകുക എന്നായിരുന്നു. രണ്ടാമത്തേത് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കുക എന്നായിരുന്നു. ഇതിൽ രണ്ടാമത്തെ നിർദേശം പാലിച്ചുകൊണ്ടാണ് കോൺഗ്രസ് ഹൈക്കമാൻഡ് അദ്ദേഹത്തെ പിസിസി അധ്യക്ഷനായി നിയമിക്കുന്നത്.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

പഞ്ചാബ് നിയമസഭാ പുനസംഘടനയ്ക്ക് പിന്നാലെ വകുപ്പുകൾ അനുവദിച്ചത് സംബന്ധിച്ച് നവ്ജ്യോത് സിംഗ് സിദ്ദുവിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചിട്ടുള്ളത്. എന്നാൽ സിദ്ദുവിന്റെ രാജിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വ്യക്തമാക്കിയത്. സിദ്ദുവിൽ തനിക്ക് സമ്പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിദ്ദുവിന്റെ രാജിക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. "എനിക്ക് ഇതിനെക്കുറിച്ച് ഒരു വിവരവുമില്ല. എനിക്ക് സിദ്ദു സാഹബിൽ പൂർണ വിശ്വാസവും വിശ്വാസവുമുണ്ട്." എന്നായിരുന്നു ചന്നിയുടെ വാക്കുകൾ.

പഞ്ചാബ് കോൺഗ്രസ്സ് മേധാവി സ്ഥാനത്ത് നിന്ന് നവജ്യോത് സിംഗ് സിദ്ദുവിന്റെ പെട്ടെന്നുള്ള രാജിക്ക് തൊട്ടുപിന്നാലെയാണ് ചന്നിയുടെ പ്രതികരണം. പഞ്ചാബിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം അമരീന്ദർ സിംഗും നവ്ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്നങ്ങൾക്കിടെയാണ് വെടിനിർത്തൽ കരാർ എന്നവണ്ണം സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചത്. ഇതോടെ പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമാകുമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് കരുതിയിരുന്നതെങ്കിൽ പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ചുകൊണ്ടാണ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്നതായി പ്രഖ്യാപിച്ചത്. 'ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്നതോടെ ഒരാളുടെ വ്യക്തിത്വം തകർന്നു തുടങ്ങും. പഞ്ചാബിൻ്റെ നല്ല ഭാവിയിലും ക്ഷേമത്തിലും എന്തെങ്കിലും ഒത്തുതീർപ്പിന് ഞാൻ തയ്യാറല്ല. അതിനാൽ പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം ഞാൻ രാജിവയ്ക്കുന്നു. സാധാരണ പ്രവർത്തകനായി കോണ്ഗ്രസിൽ തുടരും' -എന്നായിരുന്നു രാജിക്കത്തിലെ വാചകങ്ങൾ. "അതിനാൽ, ഞാൻ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു. എന്നാൽ കോൺഗ്രസിനെ സേവിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത ദിവസങ്ങളിലായി നടന്ന പഞ്ചാബ് നിയമസഭാ പുനസംഘടനയിൽ തനിക്ക് ഇഷ്ടമുള്ള എംഎൽഎമാരെ ഉൾപ്പെടുത്താത്തതിലും പുതിയ അഡ്വക്കേറ്റ് ജനറലായ എപിഎസ് ഡിയോളിനെ നിയമിക്കുന്നതിലും സിദ്ദു അസ്വസ്ഥനായിരുന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സിദ്ദുവിന്റെ രാജിയ്ക്ക് പിന്നാലെ തന്നെ ഈ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ നിന്ന് സിദ്ദുവിനെ എഐസിസി നേതൃത്വം പൂർണമായും മാറ്റി നിർത്തിയിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്.

അതേസമയം നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ രാജിയ്ക്ക് പിന്നാലെ സിദ്ദുവിനെ രൂക്ഷമായി വിമർശിച്ച് പഞ്ചാബ് മുൻമുഖ്യമന്ത്രി അമരീന്ദർസിംഗ് രംഗത്ത് എത്തിയിട്ടുണ്ട് 'അയാൾക്ക് സ്ഥിരതയില്ല, പഞ്ചാബ് പോലൊരു അതിർത്തി സംസ്ഥാനത്തെ നയിക്കാൻ അയാൾ യോജ്യനുമല്ല. ഇതാണ് ഞാൻ നേരത്തെ പറഞ്ഞത്...' എന്നായിരുന്നു അമരീന്ദർ ട്വിറ്ററിൽ കുറിച്ചത്. നേരത്തെ സിദ്ദു അമരീന്ദർ തർക്കം രൂക്ഷമായതോടെ കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചത് അനുസരിച്ചാണ് അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. പഞ്ചാബിൽ മാസങ്ങൾക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു ഹൈക്കമാൻഡ് സിംഗിന്റെ രാജി ആവശ്യപ്പെട്ടത്.

അമരീന്ദർ സിംഗ് രാജിവെച്ചതോടെ പഞ്ചാബ് തിരഞ്ഞെടുപ്പിനെ സിദ്ദുവിന്റെ നേതൃത്വത്തിൽ നേരിടുമെന്ന് നേരത്തെ പഞ്ചാബിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് വ്യക്തമാക്കിയിരുന്നു. രാജിവച്ച ശേഷം സിദ്ദുവിനും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തുവന്ന അമരീന്ദർ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് പഞ്ചാബ് മുഖ്യമന്ത്രിയാവാനുള്ള നവജ്യോത് സിദ്ദുവിന്റെ മോഹം നടക്കില്ലെന്നും സിദ്ദുവിനെ തോൽപിക്കാൻ ഏതറ്റം വരേയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications