Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ മുഖ്യമന്ത്രിയുടെ ചെറുമകന്‍ ആത്മഹത്യ ചെയ്തു

ചണ്ഡീഗഡ്: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അന്തരിച്ച ബിയാന്ത് സിങ്ങിനെ ചെറുമകന്‍ ഹര്‍കിരാത് സിങ്(40) ആത്മഹത്യ ചെയ്തു. ഇദ്ദേഹത്തിന്റെ സെക്ടര്‍ 5 വസതിയില്‍ വെച്ചായിരുന്നു ആത്മഹത്യ. രാവിലെ നടക്കാനിറങ്ങിയ ഹര്‍കിരാത് വീട്ടില്‍ മടങ്ങിയെത്തിയ ഉടനെ സ്വയം വെടിവെക്കുകയായിരുന്നെന്ന് വീട്ടുകാര്‍ പോലീസിനെ അറിയിച്ചു.

ലൈസന്‍സ് ഉള്ള തൊക്കുകൊണ്ടാണ് വെടിവെച്ചത്. ഇദ്ദേഹത്തെ ഉടന്‍ ചണ്ഡീഗഡിലെ പിജിഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. മരിക്കാനുള്ള കാരണം ദീര്‍ഘനാളായി തുടരുന്ന വിഷാദരോഗംമൂലമായിരിക്കാമെന്ന് ഹര്‍കിരാത്തിന്റെ സഹോദരനും ലുധിയാന എംപിയുമായ രണ്‍വീത് സിങ് ബിട്ടു പറഞ്ഞു.

harkirat-singh

എന്നാല്‍ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചുള്ള സൂചനയൊന്നും സഹോദരന്‍ നല്‍കിയില്ല. രാവിലെ പതിവുള്ള നടത്തം കഴിഞ്ഞശേഷം കുടുംബാംഗങ്ങളുമായി സംസാരിക്കുകയും കുളിക്കാനായി പോവുകയും ചെയ്തു. ഇതിന് പിന്നാലെ വേലക്കാരന്‍ പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് വെടിയൊച്ച കേട്ടതെന്ന് ബിട്ടു വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം ഒരു അപകടത്തില്‍പെട്ട് സഹോദരന്‍ കോമയിലായിരുന്നു. പിന്നീട് പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടയിലാണ് ആത്മഹത്യ. കഴിഞ്ഞ പതിനഞ്ചു ദിവസങ്ങളില്‍ നിരാശ അനുഭവപ്പെടുന്നതായി ഹര്‍കിരാത് പറഞ്ഞിരുന്നെങ്കിലും ആത്മഹത്യ ചെയ്യുന്നതിന്റെ യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്നും സഹോദരന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+