പോലീസ് സേനയിലെ ഉരുക്ക് നേതാവ്, കെപിഎസ് ഗില്‍ അന്തരിച്ചു
ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം
പഞ്ചാബ്: മുന്‍ പഞ്ചാബ് ഡിജിപി കെപിഎസ് ഗില്‍ അന്തരിച്ചു. ഹൃദാഘാതമാണ് മരണകാരണം. 82 വസ്സായിരുന്നു. ദില്ലിയിലെ ഗംഗാ റാം ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പഞ്ചാബ് വിഘടനവാദത്തെ അതിശക്തമായി നേരിട്ട പോലീസ് ഓഫീസറാണ് കെപിഎസ് ഗില്‍. 1988ല്‍ പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ കയറിക്കൂടിയ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ 'ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍' എന്ന പേരില്‍ പ്രശസ്തമായ പോലീസ് ഓപ്പറേഷന് നേതൃത്വം നല്‍കിയത് ഗില്‍ ആയിരുന്നു. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്.

1989 ല്‍ രാജ്യം ഗില്ലിനെ പത്മശ്രീ നല്‍കി ആദരിച്ചു.
Read in English: Former Punjab DGP KPS Gill passes away


Click it and Unblock the Notifications