മകളുടെ സഹപാഠിയെ പീഡിപ്പിച്ച മുൻ മന്ത്രി കുടുങ്ങി... ദൃശ്യങ്ങൾ പെൻ ഡ്രൈവിൽ; ബിജെപിക്ക് കിട്ടിയ പണി
ഗുര്‍ദാസ്പുര്‍: പഞ്ചാബിലെ ഹുര്‍ദാസ്പുര്‍ ലോക്‌സഭ മണ്ഡലത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനിടെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കി ലൈംഗിക ആരോപണം.
പഞ്ചാബിലെ മുന്‍ കൃഷി മന്ത്രിയും ശിരോമണി അകാലിദള്‍ നേതാവും ആയ സുച്ചാ സിങ് ലഗായ്‌ക്കെതിരെയാണ് വിധവയായ യുവതി ലൈംഗികാരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ബിജെപി-ശിരോണി അകാലിദള്‍ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയാണ് ഗുര്‍ദാസ്പുരില്‍ മത്സരിക്കുന്നത്.
പോലീസ് കോണ്‍സ്റ്റബിള്‍ ആയ യുവതിയാണ് പരാതിക്കാരി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളും ഇവര്‍ കൈമാറിയിട്ടുണ്ട്.

മന്ത്രിയായിരിക്കെ
കൃഷി മന്ത്രി ആയിരിക്കെ സുച്ചാ സിങ് തന്നെ പലതവണ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. 2009 ല്‍ ആയിരുന്നു സംഭവം.

ഭര്‍ത്താവ് മരിച്ചപ്പോള്‍
ഭര്‍ത്താവ് മരിച്ചപ്പോള്‍ ജോലിയുടെ ആവശ്യത്തിന് വേണ്ടി ആയിരുന്നു ആദ്യം സുച്ച സിങിനെ സമീപിച്ചത്. പിന്നീട് തനിയെ വന്ന് കാണാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് യുവതി പറയുന്നത്.

മാനഭംഗ ശ്രമം
ഒറ്റയ്ക്ക് ചെന്ന് കണ്ടപ്പോള്‍ സുച്ച സിങ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. വഴങ്ങിയില്ലെങ്കില്‍ ഗുണ്ടകളെ വിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നുണ്ട്.

മകളുടെ സഹപാഠി
സുച്ച സിങിന്റെ മകള്‍ക്കൊപ്പം കോളേജില്‍ പഠിച്ച ആളാണ് പരാതിക്കാരിയായ യുവതി. ഇക്കാര്യം പറഞ്ഞിട്ടും സുച്ച സിങ് വെറുതേ വിട്ടില്ലെന്നാണ് പറയുന്നത്. തനിക്ക് വഴങ്ങിയില്ലെങ്കില്‍ ജോലി ലഭിക്കില്ല എന്നും പറഞ്ഞത്രെ.

പിന്നേയും പീഡനം
പഞ്ചാബ് സെക്രട്ടേറിയറ്റില്‍ വച്ചും തന്നെ സുച്ച സിങ് പീഡിപ്പിച്ചതായി യുവതി ആരോപണം ഉന്നയിക്കുന്നുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉപയോഗിച്ചാണ് തന്നെ അവിടെ എത്തിച്ചത് എന്നും പരാതിയില്‍ പറയുന്നു.

പണവും തട്ടിയെടുത്തു?
തന്റെ ഭൂമി ഭീഷണിപ്പെടുത്തി വില്‍പനയ്ക്ക് വച്ചു എന്ന ആരോപണവും യുവതി ഉന്നയിക്കുന്നുണ്ട്. 30 ലക്ഷം രൂപ തന്റെ കൈയ്യില്‍ നിന്ന് തട്ടിയെടുത്തു എന്ന ആരോപണവും അവര്‍ പരാതിയില്‍ ഉന്നയിക്കുന്നു.

തെളിവായി പെന്‍ഡ്രൈവ്
പീഡിപ്പിക്കപ്പെട്ടു എന്നതിന് തെളിവായി ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവും പരാതിക്കാരിയായ യുവതി ഹാജരാക്കിയിട്ടുണ്ട്. 20 മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് ഇതില്‍ ഉള്ളത്.

കേസ് ആയി
യുവതിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു. ഇതോടെ സുച്ച സിങ് മുങ്ങുകയും ചെയ്തു. ഇയാള്‍ക്ക് വേണ്ടി ഇപ്പോള്‍ പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

പകപോക്കല്‍
എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് എതിരാളികള്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് എന്ന ആരോപണം ആണ് സുച്ച സിങ് ഉന്നയിക്കുന്നത്. എല്ലാ പാര്‍ട്ടി പദവികളും രാജിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications