കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹമ്മദ് പട്ടേലിന് പകരം പുതിയ ചാണക്യന്‍, യുപിഎയിലെ റെയില്‍വേ മന്ത്രിയെ ട്രഷററാക്കി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: അഹമ്മദ് പട്ടേലിന്റെ വിയോഗത്തോടെ കോണ്‍ഗ്രസില്‍ മാസ്റ്റര്‍ പ്ലാനര്‍ ഇല്ലാതായിരിക്കുകയാണ്. എന്നാല്‍ പട്ടേലിന് പകരക്കാരനെ കോണ്‍ഗ്രസ് കണ്ടെത്തി. എഐസിസിയുടെ പുതിയ ട്രഷററായി മുന്‍ രാജ്യസഭാ എംപി പവന്‍കുമാര്‍ ബന്‍സലിനെയാണ് സോണിയാ ഗാന്ധി നിയമിച്ചത്. ഇടക്കാല ട്രഷററായിട്ടാണ് നിയമനം. ബന്‍സല്‍ നാല് തവണ ചണ്ഡീഗഡില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സീനിയര്‍ നേതാവാണ്. എഐസിസിയുടെ ദേശീയ വക്താവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ റിസര്‍ച്ച് ആന്‍ഡ് റെഫറന്‍സ് സെല്ലിന്റെ മുന്‍ ചെയര്‍മാനുമായിരുന്നു അദ്ദേഹം.

1

കോണ്‍ഗ്രസില്‍ പ്രമുഖ നേതാവ് തന്നെയാണ് ബന്‍സല്‍. അടുത്തിടെ അദ്ദേഹത്തെ മുന്‍നിരയില്‍ അധികം കാണാറില്ലായിരുന്നു. അതിനൊരു മാറ്റം കൂടിയാണ് വന്നിരിക്കുന്നത്. പട്ടേലിന് പകരം നേതാക്കളെ ഒന്നിപ്പിക്കുക എന്ന ചുമതല ബന്‍സല്‍ ഏറ്റെടുക്കേണ്ടി വരും. കോണ്‍ഗ്രസിലെ സീനിയര്‍ ഗ്രൂപ്പ് നേതാവാണ് അദ്ദേഹം. പാര്‍ലമെന്റികാര്യ സഹ മന്ത്രിയായിരുന്നു മുമ്പ് ബന്‍സല്‍. യുപിഎ സര്‍ക്കാരില്‍ ഫിനാന്‍സ്, ജലവിഭവ വകുപ്പുകളിലും അദ്ദേഹം മന്ത്രിലായിരുന്നു. പിന്നീട് യുപിഎ രണ്ടാം സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായും ബന്‍സലിനെ നിയമിച്ചിരുന്നു. ഇതോടെയാണ് ദേശീയ തലത്തില്‍ ബന്‍സല്‍ കൂടുതല്‍ പ്രശസ്തനായത്.

2013ല്‍ തന്നെ പവന്‍കുമാര്‍ ബന്‍സല്‍ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. അദ്ദേഹത്തിന്റെ അനന്തരവന്‍ കൈക്കൂലി കേസില്‍ ആരോപണം നേരിട്ട ഉടനെയായിരുന്നു രാജി. കോണ്‍ഗ്രസില്‍ വളരെ പെട്ടെന്ന് തന്നെ ബന്‍സലിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞിരുന്നു. രാഷ്ട്രീയ കരിയര്‍ ആരംഭിച്ചത് പഞ്ചാബ് യൂണിറ്റിലാണ്. ഇവിടെ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷനായി അദ്ദേഹം നിയമിക്കപ്പെട്ടു. ആ സമയം കോണ്‍ഗ്രസിന് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ബിജെപിയേക്കാള്‍ പ്രാദേശിക തലത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ഇവിടെ നേരിടാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു കോണ്‍ഗ്രസ്. അവിടുന്നാണ് കരുത്തോടെ ദേശീയ തലത്തിലേക്ക് ബന്‍സല്‍ എത്തിയത്.

രാഹുലും സോണിയയും എന്നില്‍ വിശ്വാസമര്‍പ്പിച്ചതില്‍ നന്ദിയുണ്ടെന്ന് ബന്‍സല്‍ പറഞ്ഞു. അഹമ്മദ് പട്ടേല്‍ 2018 ഓഗസ്റ്റിനാണ് കോണ്‍ഗ്രസിന്റെ ട്രഷററായി നിയമിതനാവുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് അദ്ദേഹം അപ്രതീക്ഷിതമായി മരണമടയുകയായിരുന്നു. ബന്‍സല്‍ വരുന്നതോടെ കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. അതേസമയം തന്നെ കോണ്‍ഗ്രസ് പല ഗ്രൂപ്പുകളായിട്ടാണ് നില്‍ക്കുകയാണ്. അഹമ്മദ് പട്ടേല്‍ ഇവരെ ഒന്നിപ്പിച്ചിരുന്ന ഘടകമായിരുന്നു. സീനിയേഴ്‌സിന് സോണിയാ ഗാന്ധിയോട് എന്തും പറയാന്‍ സാധിച്ചിരുന്നത് പട്ടേലിന്റെ മിടുക്ക് കാരണമായിരുന്നു. എന്നാല്‍ ബന്‍സലിന് അത് സാധിക്കുമോ എന്നാണ് ചോദ്യം.

Recommended Video

cmsvideo
China claims India or other foreign countries are the origin of virus | Oneindia Malayalam

English summary
former railway minister pawan kumar bansal appointed as aicc treasurer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X