പൊലീസ് വെടിവെപ്പ്: മുന്‍ വിമത നേതാവ് കൊല്ലപ്പെട്ടു: മേഘാലയില്‍ സംഘര്‍ഷം, ആഭ്യന്തര മന്ത്രി രാജിവെച്ചു
ഷില്ലോങ്: മേഘാലയ ആഭ്യന്തര മന്ത്രി ലഖ്‌മെൻ റിംബുയി രാജിവച്ചു. സ്വാതന്ത്ര ദിനത്തില്‍ സംസ്ഥാനത്ത് ഉടനീളം ഉണ്ടായ കലാപത്തിന്‍റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രി രാജിവെച്ചത്. സംസ്ഥാനത്ത് കര്‍ഫ്യൂ രേഖപ്പെടുത്തി. മുൻ വിമത നേതാവ് ചെറിഷ്സ്റ്റാർഫീൽഡ് തങ്കിയോവിന്‍റെ മരണത്തെ തുടര്‍ന്നുള്ള പ്രതിഷേധമാണ് സ്വാതന്ത്ര ദിനത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയത്. മുൻ വിമത നേതാവായ ചെറിഷ്സ്റ്റാർഫീൽഡ് തങ്കിയോവിന്‍റെ വസതിയില്‍ പൊലീസ് റെയിഡ് നടക്കുന്നതിനിടയിലായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. റെയിഡ് നിയമപരമാരിയുന്നു എന്നാണ് ആഭ്യന്തര മന്ത്രി ലഖ്‌മെൻ റിംബുയി മുഖ്യമന്ത്രി നല്‍കിയ രാജിക്കത്തില്‍ വ്യക്തമാക്കുന്നത്.
ഈ വിഷയത്തിൽ ഒരു ജുഡീഷ്യൽ അന്വേഷണവും നിർദ്ദേശിച്ച റിംബുയി, "ആഭ്യന്തര (പോലീസ്) വകുപ്പിന്‍റെ ചുമതല തന്നില്‍ നിന്ന് എടുത്ത് മാറ്റാന്‍ അഭ്യർത്ഥിക്കുന്നു. ഇത് സംഭവത്തിന്‍റെ സത്യം പുറത്തു കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം സുഗമമാക്കും. " എന്നും രാജിക്കത്തില്‍ പറയുന്നുവെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം വിമത നേതാവിന്‍റെ കൊലപാതകത്തില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശക്തമായി പ്രതിഷേധമാണ് ഉയരുന്നത്. പൊലീസിന്‍റെ രക്ഷ രൂക്ഷിതമായ കൊലപാതമാണ് ഇതെന്നാണ് തങ്കിയോവിന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് കറുത്ത വസ്ത്രവും പതാകകളും വഹിച്ചുകൊണ്ട് ഇന്ന് തങ്കിയോവിന്റെ ശവസംസ്കാര ഘോഷയാത്രയിൽ പങ്കെടുത്തത്.
തങ്കിയൂവിന്റെ മരണത്തിൽ പോലീസിനേയും സംസ്ഥാന സർക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് നിരവധിപേർ കരിങ്കൊടിയുമായി തലസ്ഥാനമായി ഷില്ലോങ്ങിലെ വിവിധ തെരുവുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു. ചിലര്‍ അവരുടെ വീടുകളുടെ ടെറസിൽ പ്ലക്കാർഡുകളുമായി നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരിയിലും സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിലും മൊബൈൽ ഇൻറർനെറ്റ് സേവനങ്ങളും താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പൊലീസിന് നേരെ കല്ലേറുണ്ടായി. ഇന്ന് ഉച്ചയോടെ ഷില്ലോങ്ങിലെ ജയാവ് പ്രദേശത്ത് അജ്ഞാതർ പോലീസ് ഔട്ട്‌പോസ്റ്റിലെ ഒരു പോലീസ് വാഹനവും കത്തിച്ചു. അതേസമയം വാഹനത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ, ഔട്ട്പോസ്റ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പ്രക്ഷോഭകാരികള്‍ പോലീസിന്റെ വാഹനം പിടിച്ചെടുക്കുകയും തീയിടുന്നതിന് മുമ്പ് യാത്രക്ക് ഉപയോഗിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച രാവിലെ 5 മണി വരെ ഷില്ലോങ്ങിൽ കർഫ്യൂ ഉണ്ടായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. വിമത ഗ്രൂപ്പായ ഹിന്നിവെട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസിലിന്റെ മുൻ നേതാവാണ് തങ്കിയോവ്.
പൊലീസ് റെയ്ഡിനിടെയുണ്ടായ തങ്കിയോവിന്‍റെ മരണത്തില്‍ സംസ്ഥാന സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിടുമെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ശനിയാഴ്ച പറഞ്ഞിരുന്നു. റെയ്ഡിനിടെ പൊലീസിനെ കത്തി കൊണ്ട് ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് തങ്കിയോവിനെതിരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലൈതുംഖ്രയിലെ സ്ഫോടനത്തിൽ പങ്കുണ്ടെന്നതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു വ്യാഴാഴ്ച രാത്രി അദ്ദേഹത്തിന്‍റെ വീട്ടില്‍ റെയ്ഡ് നടന്നത്.
'പോലീസ് സംഘം അദ്ദേഹത്തിന്റെ (തങ്കിയോവിന്റെ) വീട്ടിൽ കയറാൻ ശ്രമിച്ചപ്പോൾ, അയാൾ രക്ഷപ്പെടാനായി ഞങ്ങളുടെ സംഘത്തെ കത്തിയെടുത്ത് ആക്രമിച്ചു. അതേ തുടര്‍ന്ന് പ്രതിരോധത്തിന്‍റെ ഭാഗമായാണ് പോലീസ് സംഘം ഒരൊറ്റ റൗണ്ട് വെടിവെച്ചത്. അതാണ് മരണത്തിന് ഇടയാക്കിയത്." പോലീസ് പറഞ്ഞു
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications